പ്രിയമേധപുത്രൻ സിന്ധുക്ഷിത്ത് ഋഷി; ജഗതി ഛന്ദസ്സ്; നദികൾ ദേവത. (കേക.)
തുംഗമാഹാത്മ്യം യഷ്ടൃഗൃഹത്തിൽ സ്തോതാവാം ഞാൻ:
അവയേഴേഴായ്പ്പിരിഞ്ഞൊഴുകീ, മുപ്പാരിങ്കൽ;
പ്രവഹിപ്പവയിൽവെച്ചോജസാ മുന്തീ, സിന്ധു! 1
വരച്ചൂ വഴി: നിൻപോക്കന്നനിർമ്മിതിയ്ക്കല്ലോ.
ധരമേലുയർന്ന മാർഗ്ഗത്തുടേ ഗമിപ്പു, നീ;
ശരിയ്ക്കീ, ലോകങ്ങൾക്കു നീയൊരീശ്വരിതന്നെ! 2
മിന്നുമോളത്താൽപ്പൊക്കും, നിസ്സീമജവം സിന്ധു;
വാനിൽനിന്നുണ്ടാം മഴയ്കൊത്തിരാരവം വായ്കും,
താനൊരു മുക്രയിടും കാളപോലൊഴുകുമ്പോൾ! 3
തായ്കൾ കുഞ്ഞിങ്കൽപ്പോലേ – കറവപ്പൈക്കൾക്കൊപ്പം:
പൊരുതും നൃപൻപോലേ നിറയ്ക്കും കര രണ്ടു,-
മൊരുമിച്ചൊഴുകീടുമിവതൻ മുന്നിൽപ്പോം നീ! 4
ശ്രുതുദ്രി, പരൂഷ്ണി, സാസിക്നിയാം മരുദ്വൃധേ,
വിതസ്താസുഷോമകൾ ചേരുമാർജ്ജീകീയേ, മൽ-
കൃതമാം സ്തോത്രം ചെവിക്കൊണ്ടരുളുവിൻ, നിങ്ങൾ! 5
സുസർത്തുവൊടും, രസാ – ശ്വേതികളൊടും, സിന്ധോ,
ചേരുന്നൂ, കുഭയോടും മേഹന്തുവോടും നീ പി-
മ്പി; – വരൊത്തൊറ്റത്തേരിലല്ലോ, നിന്നെഴുന്നള്ളൽ! 6
തന്മഹിമാവാൽ നേരേ പായിപ്പൂ, ജലൗഘത്തെ:
കർമ്മിണികളിൽവെച്ചു കർമ്മിണിയിവളൊരു
കണ്മണി, ബഡബയും മാന്യതന്വിയുംപോലേ! 7
നല്ലാകാരവുമുള്ള സൌഭാഗ്യവതി സിന്ധു,
കരിനാർച്ചെടി, നെല്ലും, കമ്പിളിയാടും ചേർന്ന
തരുണിയുടുക്കുന്നു, തേനൊലിനികുഞ്ജങ്ങൾ! 8
മഖത്തിലതിലൂടെയെത്തിയ്ക്ക, ഭോജ്യം സിന്ധു:
ക്ഷതി പറ്റാതേ സ്വയം പുകഴ്‌ന്ന വിപുലമാ-
മിതിന്റെ വന്മാഹാത്മ്യം സ്തുതിയ്ക്കപ്പെട്ടൊന്നല്ലോ! 9
[1] ഉത്തരാർദ്ധം പരോക്ഷം: മുപ്പാരിങ്കൽ – ഭൂമിയിലും അന്തരിക്ഷത്തിലും ആകാശത്തിലും. പ്രവഹിപ്പവ – നദികൾ. ഓജസാ = ബലംകൊണ്ടു്; മുന്തീ – മികച്ചു. സിന്ധു – സിന്ധു എന്ന നദി.
[2] കിഴക്കോട്ടത്രേ, സിന്ധുനദി ഒഴുകുന്നത് വരച്ചൂ – തോണ്ടി എന്നർത്ഥം. അന്നനിർമ്മിതി – സസ്യോൽപാദനം.
[3] രണ്ടാംപാദംമുതൽ പരോക്ഷോക്തി: താൻ – സിന്ധു. ഒഴുകുമ്പോൾ ആരവം (ശബ്ദം) വായ്ക്കും.
[4] ആർകൾ – മറ്റു നദികൾ. ഇവതൻ മുന്നിൽ പോം (ഈ നദികളെക്കാൾ വേഗത്തിൽ പ്രവഹിയ്ക്കുന്ന) നീ കര രണ്ടും (വെള്ളംകൊണ്ടു) നിറയ്ക്കും, പൊരുതുന്ന ഒരു രാജാവു സമ്പത്തുകൊണ്ട് അരമന നിറയ്ക്കുന്നതുപോലെ.
[5] സാസിക്നിയാം – അസിക്നീനദിയോടുകൂടിയ. വിതസ്ത, സുഷോമ, ആർജ്ജീകീയ എന്നിവയും നദികൾതന്നെ.
[6] തൃഷ്ടാമ, സുസർത്തു, രസ, ശ്വേതി, കുഭ, മേഹന്തു എന്നീ നദികളിലൂടേ നീ ഗോമതീനദിയിൽ ചേരുന്നു.
[7] പായിപ്പൂ – ഒഴുകിയ്ക്കുന്നു. ഇവൾ ഒരു പെൺകുതിരപോലെയും, ഒരു മാന്യയായ (സുന്ദരി) പോലെയും കൺമണി(ദർശനീയ)യാകുന്നു.
[8] കരിനാർച്ചെടി(കലപ്പ കെട്ടുന്ന ഒരു തരം ചെടി)യും മറ്റുമുണ്ടു്, സിന്ധൂതീരങ്ങളിൽ. തരുണി – നിത്യയുവതി. തേനൊലിനികുഞ്ജങ്ങൾക്കു വസ്ത്രത്വം കല്പിച്ചിരിയ്ക്കുന്നു.
[9] അതിലൂടെ – തേരിലൂടെ. ഭോജ്യം (അന്നം) എത്തിയ്ക്ക – കൊണ്ടുവരട്ടെ. സിന്ധു – ദേവതാരൂപിണിയായ സിന്ധുനദി. ക്ഷതി – ഉപദ്രവം. ഇതിന്റെ – സിന്ധുരഥത്തിന്റെ.