ഇന്ദ്രപുത്രൻ വൃഷാകപിയും ഇന്ദ്രാണിയും ഇന്ദ്രനും ഋഷികൾ; പഞ്ചപദാ പംക്തി ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)
നണ്ണീലിന്ദ്രത്തമ്പുരാനെ.
എന്നിഷ്ടനാം വൃഷാകപി
തന്നെയല്ലോ, യാഗങ്ങളിൽ
നേതാവായി മത്തടിച്ചു;
മീതെ, യിന്ദ്രനെല്ലാറ്റിലും!’ 1
പക്കലെയ്ക്കു പായുന്നു നീ:
ഇന്ദ്ര, ഭവാൻ സോമം കുടി-
യ്ക്കുന്നതിന്നു മറ്റെങ്ങുമേ
യാതനാകുന്നില്ലയല്ലോ;
മീതെ,യിന്ദ്രനെല്ലാറ്റിലും! 2
പ്പച്ചമൃഗം വൃഷാകപി?
ഏറിവരും സമ്പത്തിവ-
ന്നേകുന്നതുണ്ടല്ലോ, ക്ഷിപ്രം
ദാതാവുപോലിവിടുന്നു;
മീതെ,യിന്ദ്രനെല്ലാറ്റിലും! 3
മൂത്ത വൃഷാകപിയെ നീ:
പന്നിയെത്തേടുന്ന പട്ടി
തിന്നേയ്ക്കാ,മിയ്യാളെ ക്ഷിപ്രം;
കാതിൽപ്പിടിച്ചേയ്ക്കാ മിന്ദ്ര!
മീതെ,യിന്ദ്രനെല്ലാറ്റിലും! 4
ചീത്തയാക്കി, യൊരു കപി:
ആകയാൽ, ഞാൻ ദുഷ്ടകർമ്മാ-
വാകുമിവനുടെ തല
കൊയ്തെടുക്കും; നല്കാ സുഖം!
മീതെ, യിന്ദ്രനെല്ലാറ്റിലും! 5
ളില്ലെ, ന്നെക്കാൾസ്സുഖവതി;
ഇല്ലെ, ന്നെക്കാൾ മൈ വീഴ്ത്തുവോ;-
ളില്ലെ, ന്നെക്കാൾത്തുടരണ്ടും
തോതിൽപ്പൊക്കുമൊരു നാരി!
മീതെ, യിന്ദ്രനെല്ലാറ്റിലും!’ 6
അമ്മട്ടു വരട്ടേ, വെക്കം:
നിൻഭഗവും, നിൻതുടയും,
നിൻതലയുമെന്നച്ഛനെ
മോദിപ്പിയ്ക്ക, കിളിപോലേ!
മീതെ, യിന്ദ്രനെല്ലാറ്റിലും!’ 7
പുഷ്ടകേശേ, പൃഥുശ്രോണി,
നമ്മുടെ വൃഷാകപിയോ-
ടിമ്മട്ടിലെന്തിനാണു നീ
ക്രോധിപ്പതു, ശൂരഭാര്യേ?
മീതെ, യിന്ദ്രനെല്ലാറ്റിലും!’ 8
ണെണ്ണുന്നതി, ക്കൊലമൃഗം:
ഇന്ദ്രനുടെ പത്നി, മരു-
ദ്വൃന്ദത്തോടു സമേത, ഞാൻ
ജാതകുമാരയുമല്ലോ.
മീതെ, യിന്ദ്രനെല്ലാറ്റിലും! 9
പുത്രവതിയിന്ദ്രപത്നി
പുണ്യയജ്ഞത്തിന്നോ യുദ്ധ-
ത്തിന്നോ മുമ്പേ പോകുവോളും
സ്തോതൃപൂജിതയുമല്ലോ.
മീതെ, യിന്ദ്രനെല്ലാറ്റിലും!’ 10
യ്പി, ന്ദ്രാണിയ്ക്കെന്നിവൻ കേട്ടേൻ:
അത്രഭവതിതൻ കാന്തൻ
വൃദ്ധത പെട്ട, ന്യർപോലേ
വീതപ്രാണനാകില്ലല്ലോ;
മീതെ, യിന്ദ്രനെല്ലാറ്റിലും! 11
കുന്ന തോഴനില്ലാതേ ഞാൻ
പ്രീതിപ്പെടില്ലി: – വരുടെ
നീർ താവുമിപ്രിയഹവ്യം
ആദിതേയർക്കെത്തുമല്ലോ.
മീതെ, യിന്ദ്രനെല്ലാറ്റിലും!’ 12
സൽപുത്രേ, സൽസ്നുഷായുക്തേ,
വിത്തവതി, വൃഷങ്ങളാം
ദത്തസുഖം പ്രിയഹവ്യം
ഓ, തിന്നട്ടേ, നിന്റെയിന്ദ്രൻ:
മീതെ,യിന്ദ്രനെല്ലാറ്റിലും!’ 13
മൂവഞ്ചിവരുപതൊപ്പം മേ:
തിന്നുമതു, തടിയ്ക്കും ഞാ:-
നെന്നുടെ രണ്ടുദരവും
(മേധി)നിറച്ചുപോരുന്നു.
മീതെ, യിന്ദ്രനെല്ലാറ്റിലും!’ 14
മുക്രയിടും കാളപോലെ,
തൈർ കുടയുമൊലിയും, തേ
കൂർ കരുതിപ്പിഴിഞ്ഞതും
ചേതസ്സുഖമിയറ്റട്ടേ:
മീതെ, യിന്ദ്രനെല്ലാറ്റിലും!15
ത്തങ്ങിച്ചാഞ്ഞോനാളാകില്ലാ;
പള്ളികൊൾകെ, രോമം ചുഴ-
ന്നുള്ള ശേഫം പൊങ്ങുന്നോനേ
മൈഥുനത്തിന്നാളായ്വരൂ.
മീതെ, യിന്ദ്രനെല്ലാറ്റിലും!’ 16
ത്തങ്ങിച്ചാഞ്ഞോനാളായ്വരും;
പള്ളികൊൾകെ രോമം ചുഴ-
ന്നുള്ള ശേഫം പിങ്ങുന്നോനനോ,
മൈഥുനത്തിന്നാളായ്വരാ.
മീതെയിന്ദ്രനെല്ലാറ്റിലും!’ 17
ക്കൊന്നെടുത്തീ വൃഷാകപി
വെട്ടുകത്തി, പുതുചട്ടി,
പുഷ്ടേന്ധനശകടവും
സാധിതമാക്കട്ടെ, യിന്ദ്ര;
മീതെ, യിന്ദ്രനെല്ലാറ്റിലും!’ 18
വേർതിരിച്ചു ചെല്ലുമീ ഞാൻ:
പക്വഹൃത്തായ്പ്പിഴിവോന്റെ
പക്കൽക്കുടിയ്ക്കയും ചെയ്യും;
മേധാവിയെപ്പാടേ നോക്കും.
മീതെ, യിന്ദ്രനെല്ലാറ്റിലും! 19
യൊട്ടേ സ്ഥലവുമുള്ളുവല്ലോ;
ചാരേനിന്നു ഗൃഹത്തെയ്ക്കു
പോരിക നീ വൃഷാകപേ;
മേധത്തിലും വരിക, നീ.
മീതെ, യിന്ദ്രനെല്ലാറ്റിലും!’ 20
ചേർത്തുവെയ്ക്കാം, വൃഷാകപേ;
സ്വപനങ്ങളെ നശിപ്പിയ്ക്കു-
മിബ്ഭവാനു വീണ്ടും ഗൃഹേ
സാധുമാർഗ്ഗത്തുടേ പോകാം.
മീതെ, യിന്ദ്രനെല്ലാറ്റിലും!’ 21
വന്നാലും, നീ വൃഷാകപേ.
എങ്ങാ, ത്തീറ്റയേറും മൃഗ?-
മെങ്ങോട്ടു ഗമിച്ചാനാവോ,
മോദം ലോകർക്കേകുമവൻ?
മീതെ, യിന്ദ്രനെല്ലാറ്റിലും!’ 22
ളൊപ്പമൈനാങ്കുണ്ണികളെ:
അസ്ത്രമേ, വരിക, വൾക്കു
ഭദ്ര; – മവളുടെ വയർ
മേദുരമായ്ച്ചമഞ്ഞല്ലോ!
മീതെ, യിന്ദ്രനെല്ലാറ്റിലും! 23
[1] ഇന്ദ്രവാക്യം: ഞാൻ സോമം പിഴിയാൻ സ്തോതാക്കളെ അയച്ചു. എന്നാൽ, അവർ ‘ഇന്ദ്രത്തമ്പുരാനെ’ വകവെയ്ക്കാതെ, എന്റെ മകനായ വൃഷാകപിയെയാണു്, സോമംകൊണ്ടു പൂജിച്ചതു്. എങ്കിലും, എല്ലാറ്റിലും (എല്ലാ ലോകത്തിലുംവെച്ച്) മീതെ, ഇന്ദ്രൻ (ഞാൻ) തന്നെ.
[2] ഇന്ദ്രാണി ഇന്ദ്രനോട്: യാതനാകുക – പോകുക.
[3] പച്ചമൃഗം – പച്ചനിറത്തിലുള്ള മൃഗം. ഈ മൃഗത്തിന്നു് ഇത്ര ധനം, ഒരു ദാതാവുപോലെ ഇവിടുന്നു കൊടുത്തുപോരുന്നുണ്ടല്ലോ; അതിന്നു തക്ക എന്തൊരു ഹിതമാണു്, ഇവൻ അങ്ങയ്ക്കു ചെയ്തിട്ടുള്ളതു്?
[4] ഇവിടുന്നു വൃഷാകപിയെ കാത്തുരക്ഷിയ്ക്കുന്നതു കണ്ടാൽ തോന്നുംം ഈ മൊച്ചയെ വല്ല പട്ടിയും പിടിച്ചുതിന്നേയ്ക്കുമെന്നു്.
[5] രുച്യം – രുചികരമായ ഹവിസ്സ്. ഒരു കപി – വൃഷാകപിയുടെ നാട്ടിലെ ഒരു കുരങ്ങൻ. നല്കാ സുഖം – ഇവനെ ഞാൻ വെറുതേ വിടില്ല!
[6] മൈ വീഴ്ത്തുവോൾ – പുരുഷങ്കൽ ശരീരമിടുന്നവൾ. തുട രണ്ടും തോതിൽപ്പൊക്കും – സംഭോഗത്തിൽ യഥാവിധി തുടകളുയർത്തുന്ന; എന്നെക്കാൾ സുരതകുശലയായ ഒരു സ്ത്രീയില്ല.
[7] ശകാരിയ്ക്കപ്പെട്ട വൃഷാകപി ഇന്ദ്രാണിയോടു പറയുന്നു: അമ്മട്ടു വരട്ടേ – ഇവിടുന്നു പറഞ്ഞുവല്ലോ, ‘എന്നെക്കാൾ ഒരു സംഭോഗവിദഗ്ദ്ധയില്ലെ’ന്ന്; ഈ വിദഗ്ദ്ധത, ഒരു കിളിപോലെ എന്റെ അച്ഛനെ മോദിപ്പിയ്ക്ക, രസിപ്പിയ്ക്കട്ടെ!
[8] ഇന്ദ്രൻ ഇന്ദ്രാണിയുടെ കോപം ശമിപ്പിയ്ക്കുന്നു:
[9] ഇന്ദ്രാണിയുടെ മറുപടി. കൊലമൃഗം – കൊല്ലുന്ന മൃഗം, വൃഷാകപി. ജാതകുമാര – പുത്രവതി.
[10] സത്യത്തെപ്പെറുന്ന – സത്യവിധാത്രിയായ.
[11] ഇന്ദ്രൻ ഇന്ദ്രാണിയെ പ്രശംസിയ്ക്കുന്നു: ഇന്നല്ലാരിൽ = ഈ സ്ത്രീകളിൽവെച്ച്. വീതപ്രാണൻ – മൃതൻ. സാധാരണർപോലെ, വാർദ്ധക്യം പിടിപെട്ടു ചാകുന്നവനല്ല, അത്രഭവതിയുടെ കാന്തൻ, ഞാൻ.
[12] വൃഷാകപി ദേവന്മാരെ ഹവിസ്സുകൊണ്ടു പൂകിയ്ക്കുന്നവനാകയാൽ, എന്റെ സഖാവാണു്; അവനില്ലാഞ്ഞാൽ എനിയ്ക്കു സുഖമുണ്ടാകില്ല. നീർ താവും – വെള്ളംകൊണ്ടു വെടുപ്പുവരുത്തിയ എന്നർത്ഥം.
[13] വൃഷാകപി പറയുന്നു: വൃഷാകപിതായേ – വൃഷാകപിയുടെ, എന്റെ, അമ്മേ. വൃഷങ്ങൾ – കാളമാംസം. ദത്തസുഖം – സുഖകരം. നിന്റെ – ഭവതിയുടെ ഭർത്താവായ ഇന്ദ്രൻ.
[14] ഇന്ദ്രൻ: മൂവഞ്ചി – രുപത്, പതിനഞ്ചും ഇരുപതും എരുതിനെ മേ (എനിയ്ക്കായി) വേവിയ്ക്കാറുണ്ടു്; മേധി(യഷ്ടാവു്) എന്നു കർത്തൃപദം. രണ്ടുദരവും – വയറ്റിന്റെ ഇരുവശവും. നിറച്ചുപോരുന്നു – ഹവിസ്സുകൊണ്ടു്.
[15] ഇന്ദ്രാണി: മുൾക്കൊമ്പുമായ് – മുള്ളുപോലെ കൂർത്ത കൊമ്പുകളോടുകൂടി. തൈർ – സോമനീരിൽ ചേർപ്പാൻ. തേ = അങ്ങയ്ക്കു്. കൂർ കരുതി, സ്നേഹത്തിന്നു്, ഞാൻ പിഴിഞ്ഞതും – സോമരസവും.
[16] ആളാകില്ലാ – മൈഥുനത്തിന്നു്. പള്ളികൊൾകെ = കിടക്കുമ്പോൾ.
[17] ഇന്ദ്രൻ: തൽക്കാലം വികാരം തോന്നാഞ്ഞതിനാലാണ്, ഇന്ദ്രൻ വിപരീതം പറഞ്ഞതു്.
[18] ഇന്ദ്രാണി: ഒന്നിനെ – ഒരു മൃഗത്തെ. വെട്ടുകത്തി – നുറുക്കുന്ന കത്തി. പുഷ്ടേന്ധനശകടം – നിറയെ വിറകു കേറ്റിയ വണ്ടി. സാധിതമാക്കട്ടെ – സമ്പാദിയ്ക്കട്ടെ. ഒരന്യദേശമൃഗത്തെ കൊന്നു, കറിവെയ്ക്കട്ടെ.
[19] ഇന്ദ്രൻ: മേധിയെയും ദാസനെയും വേർതിരിച്ചു – യഷ്ടാവിനെയും അസുരനെയും തിരിച്ചറിഞ്ഞു്. ചെല്ലും – യഷ്ടാവിങ്കൽ. പക്കൽ – സമീപത്ത്. കുടിയ്ക്കയും ചെയ്യും – സോമം. മേധാഇയെപ്പാടേ നോക്കും – അസുരനെ ഓടിച്ചു, യഷ്ടാവിനെ കാത്തുരക്ഷിയ്ക്കും.
[20] ശത്രുഗൃഹത്തിന്റെയും, നമ്മുടെ ഗൃഹത്തിന്റെയും ഇടയിൽ കുറ്റിക്കാടും മരുനിലവുമായി കുറച്ചിടമേ ഉള്ളുവല്ലോ; ശത്രുഗൃഹം ഏറെ അകലത്തല്ല എന്നർത്ഥം. ചാരേനിന്ന് – ആ ശത്രുഗൃഹത്തിന്റെ അരികിൽനിന്നു്.
[21] വന്നു തിരിയേപോകുന്ന വൃഷാകപിയോടു വീണ്ടും ഇന്ദ്രൻ പറയുന്നു: എങ്ങൾ – ഞാനും ഇന്ദ്രാണിയും. തുഷ്ടി ചേർത്തുവെയ്ക്കാം – നിനക്കു പ്രീതി വരുത്താം. സ്വപ്നങ്ങളെ നശിപ്പിയ്ക്കും – ഉറക്കം പോക്കുന്ന; സൂര്യന്റെ മൂർത്തീഭേദമത്രേ, വൃഷാകപി.
[22] പോയി മടങ്ങിവന്ന വൃഷാകപിയോട് ഇന്ദ്രാണി ചോദിയ്ക്കുന്നു: ഇന്ദ്ര – മികച്ച ഐശ്വര്യമുള്ളവനേ. ആ മൃഗം – വൃഷാകപി, നീ. ലോകർക്കു മോദം ഏകുന്ന അവൻ (വൃഷാകപി) എങ്ങോട്ടു പോയി, ആവോ?
[23] ആ മാനവി(മനുപുത്രി)യായ പർശു ഐനാങ്കണ്ണികളെ(ഇരുപതു പുത്രന്മാരെ) ഒപ്പം പെറ്റു. അസ്ത്രമേ – ഇന്ദ്രൻ എയ്ത ശരമേ. അവൾക്കു ഭദ്രം വരിക – പർശുവിന്നു നന്മ വരട്ടെ. മേദുരമായ്ച്ചമഞ്ഞുവല്ലോ – ഉള്ളിൽ ഇരുപതുകുട്ടികളെ വഹിച്ചതിനാൽ വീർത്തുതടിച്ചുവല്ലോ.