ഭരദ്വാജഗോത്രൻ പായു ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ: രക്ഷോഹാഗ്നി ദേവത. (കേക.)
കൂർകൊണ്ട കരുത്തനെശ്ശരണം പ്രാപിയ്ക്കുന്നേൻ:
കർമ്മികൾ കത്തിയ്ക്കയാൽപ്പടർന്നത്തീക്ഷ്ണജ്വാലൻ
നമ്മെ ഹിംസ്രനിൽനിന്നു കാക്കട്ടേ, ദിവാനിശം!1
യാതുധാനരെജ്ജ്വാലകൊണ്ടൊന്നു തൊടുക നീ-
നക്കുക, തിരുനാക്കാലിറച്ചിതീനികളെ;-
യക്കൊലയാളികളെ നുറുക്കി വായ്ക്കൊണ്ടാലും! 2
ക്കൊണ്ടുവെയ്ക്കുക, രണ്ടും; രക്ഷിയ്ക്ക, മേലും കീഴും.
അന്തരിക്ഷത്തിൽച്ചുറ്റിക്കൊണ്ടു തമ്പുരാനേ, നീ
ദന്തങ്ങൾ പതിച്ചാലു, മക്കൊലയാളികളിൽ! 3
ന്മുനകളിടിത്തിയ്യിൽപ്പഴുപ്പിച്ചഗ്നേ, ഭവാൻ
അരക്കരുടെ നെഞ്ഞത്തവകൊണ്ടാഞ്ഞെയ്താലു;-
മറുക്കുക, വറ്റിന്റെ നേരിടും ഭുജങ്ങളും! 4
ലവനെപ്പൊള്ളിച്ചു കൊല്ലട്ടെ, നിൻകൊലവജ്രം;
നുറുക്കുകേ, പ്പുകളും ജാതവേദസ്സേ, ഭവാ;-
നിറച്ചി തേടും ഹിംസ്രർ തിന്നട്ടേ, നികൃത്തനെ! 5
പൊങ്ങിയന്തരിക്ഷത്തിൽപ്പറക്കുന്നതോ കണ്ടാൽ
എയ്താലു, മവന്റെ നേർക്കെയ്ത്തുകാരനാം ഭവാൻ
ജാതവേദസ്സാമഗ്നേ, മൂർച്ചകൂട്ടിയ ബാണം! 6
നിന്നെന്നെച്ചുരികയാലഗ്രിമൻ ഭവാനഗ്നേ:
വിജ്വലിച്ച,വനെ നീ ജാതവേദസ്സേ, വീഴ്ത്തു-
കു; – ച്ചലിച്ചശിയ്ക്കട്ടേ, പച്ചതീനികൾ ഗൃധ്രർ! 7
തിന്നവനെന്നെന്നോടു ചൊല്കിങ്ങു, യുവാഗ്ര്യ, നീ:
അവനെക്കൊല്ലാനോങ്ങുകർച്ചിസ്സാ – ലിരയാക്കു-
കവനെ നൃദർശിയാം നിന്നുടെ തേജസ്സഗ്നേ! 8
സ്വത്തിനായ് നേരേ കൊണ്ടുപോക, നീയഗ്നേ, യജ്ഞം:
മർത്ത്യരെ നോക്കുന്നോനേ, ദ്രോഹിയായ്കരക്കന്മാർ,
കത്തിയാളീടും രക്ഷോഹന്താവാകിയ നിന്നെ!9
നുറുക്കീടണമഗ്നേ, മാനുഷദ്രഷ്ടാവാം നീ;
എരിയ്ക്കുക, വനുടെ കൂട്ടുകാരെയും ചൂടാ;-
ലരക്കനുടെ കാലും മൂന്നായി മുറിച്ചാലും! 10
സ്സത്യത്തെയസത്യത്താൽക്കെടുത്തുമവനെ നീ
ജാതവേദസ്സേ, തേജസ്സാലിട്ടു ചതച്ചാലും;
സ്തോതാവിനുടെ മുന്നിൽവെച്ചരിഞ്ഞെറിഞ്ഞാലും! 11
ണ്ണലറുമവന്റെ നേർക്കെറിക, ഭവാനഗ്നേ-
സത്യത്തെക്കെടുത്തുന്ന മൂഡനെയഥർവാവിൻ
പുത്രൻപോലെരിച്ചാലും, ദിവ്യമാമർച്ചിസ്സിനാൽ! 12
നിന്നു തീക്ഷ്ണമാം വാക്യം സ്തോതാക്കൾ ചൊന്നാലഗ്നേ,
ക്രുദ്ധമായ്ത്തീരും നിന്നുൾക്കാമ്പിൽനിന്നുണ്ടാകുന്നൊ-
രസ്ത്രമാഞ്ഞെയ്താലും, നീയരക്കരുടെ നെഞ്ചിൽ! 13
കൈതുടർന്നരക്കരെച്ചൂടിനാൽക്കൊന്നാലും, നീ;
കൊലയാളരെയർച്ചിസ്സാലിട്ടുകൊന്നാലും, നീ;
ജ്വലിച്ചു കൊന്നാലും, നീയുതിരം മോന്തുന്നോരെ! 14
ച്ചെല്ലട്ടെ, യവന്റെ നേർക്കെരിയും ശപഥങ്ങൾ;
ശരങ്ങൾ പതിയ്ക്കട്ടേ, നുണ ചൊല്‍വോന്‍ തൻ മർമ്മ;-
ത്തരക്കർ വിഭുവിന്റെ വലയിൽക്കുടുങ്ങട്ടേ! 15
മേവനോ മാടിൻമാംസം വയറ്റിൽച്ചെലുത്തുന്നു;
പയ്യിൻ പാൽ കവരുന്നതേവനോ; തേജസ്സിനാൽ-
ക്കൊയ്യേണ, മവരുടെ തലകൾ ഭവാനഗ്നേ! 16
കേറി മോന്തരുതഗ്നേ, മർത്ത്യരെ നോക്കുന്നോനേ:
ആരമൃതിനാൽക്കുമ്പ വീർപ്പിപ്പാനൊരുങ്ങുമോ,
നേരിടുമവനെ നീ മർമ്മത്തെയ്യുക, ഭാസ്സാൽ! 17
നേർക്കദിതിയ്ക്കായ്ക്കൊയ്യപ്പെടട്ടേ, ദുരാധർഷർ;
ഇവരെസ്സവിതാവാം ദേവനേകട്ടേ, തിന്നാ;-
നിവർക്കു കിടയ്ക്കൊല്ലാ, സസ്യങ്ങളുടെ ഭാഗം! 18
ക്കൗണപർ തോല്പിച്ചിട്ടില്ല, ങ്ങയെപ്പടകളിൽ.
നീ വേരോടെരിച്ചാലും, മാംസാശികളെ ക്രമാൽ;
വേർവിടൊല്ലഗ്നേ, നിൻദിവ്യാസ്ത്രത്തിൽനിന്നക്കൂട്ടർ! 19
നങ്ങനെ പടിഞ്ഞാറും കിഴക്കും ഭവാനഗ്നേ:
നിന്നുടെ പൊള്ളിയ്ക്കുന്ന നിർജ്ജരജ്വാലാമാല-
തന്നിൽ വെന്തടിയട്ടേ, പൊല്ലാപ്പു പുലമ്പുന്നോൻ! 20
തൊഴിലാൽപ്പാലിച്ചാലും, പുരാനേ, കവിയാം നീ.
അജരൻ ഭവാൻ തോഴ, ജര ചേർക്കുക, തോഴ-
ന്ന, മരൻ ഭവാൻ മൃത്യുവശ്യരാമെങ്ങൾക്കഗ്നേ! 21
നീറാക്കുക, ങ്ങുന്നഗ്നേ, ഹിംസ്രരാമരക്കരെ! 23
[1] രക്ഷോഹാവ് = രക്ഷസ്സുകളെ ഹനിയ്ക്കുന്നവൻ. കൂർകൊണ്ട – സഖാവായ. ഹിംസ്രൻ – രാക്ഷസൻ.
[2] കാരിരിമ്പെകിർ – ഇരിമ്പിനൊത്ത മൂർച്ചയുള്ള ദംഷ്ട്ര. തിരുനാക്ക് – ജ്വാല. ഇറച്ചിതീനികൾ = മാംസാശനർ, രക്ഷസ്സുകൾ.
[3] രണ്ടും – രണ്ടെകിറും. മേലും കീഴും – ഉപരിലോകവും അധോലോകവും. ദന്തങ്ങൾ – ജ്വാലകൾ.
[4] കണകൾ = ശരങ്ങൾ. സസ്തോത്രമാം യജ്ഞത്താൽ – ഞങ്ങളുടെ സ്തോത്രംകൊണ്ടും യജ്ഞംകൊണ്ടും. തന്മുനകൾ = അവയുടെ (കണകളുടെ) അഗ്രങ്ങൾ. നേരിടും – പൊരുതാൻ അങ്ങയുടെ നേർക്കു നീട്ടുന്ന.
[5] ഇറച്ചി തേടും ഹിംസ്രൻ – മാംസഭോജിയായ ചെന്നായയും മറ്റും. നികൃത്തനെ – നറുക്കപ്പെട്ട രാക്ഷസനെ.
[6] സാമ്പ്രതം – ഇപ്പോൾ. അവന്റെ നേർക്ക് – രാക്ഷസന്റെ നേരേ.
[7] മുൻനടത്തുക – പിടുത്തം വിടുവിച്ചു മുമ്പോട്ടു കൊണ്ടുപോയാലും. ഉച്ചലിച്ച് – പറന്നെത്തി. പച്ചതീനികൾ – പച്ചമാംസം തിന്നുന്ന. ഗൃധ്രർ = കഴുകന്മാർ.
[8] ഇതു – യജ്ഞദൂഷണം. ഇങ്ങു – യജ്ഞത്തിൽ. ഓങ്ങുക – ഒരുങ്ങുക. ഇരയാക്കുക – ചുട്ടെരിയ്ക്കട്ടെ. നൃദർശിയാം – മനുഷ്യരെ നോക്കിക്കാണുന്ന.
[11] സ്തോതാവിനുടെ – സ്തുതിയ്ക്കുന്ന എന്റെ.
[12] കുളമ്പാൽ മാന്തും – കുളമ്പുകൾപോലുള്ള നഖങ്ങൾകൊണ്ടു സജ്ജനങ്ങളെ മാന്തുന്ന, ദ്രോഹിയ്ക്കുന്ന. തൃക്കണ്ണ് – തേജസ്സ്. അഥർവാവിൻ പുത്രൻ – ദധീചൻ.
[13] അഗ്നേ, സ്ത്രീപുരുഷന്മാർ തങ്ങളിൽ ശകാരിയ്ക്കുകയോ സ്തോതാക്കൾ നിന്നു തീക്ഷ്ണമായി സംസാരിയ്ക്കുകയോ ചെയ്താൽ, ഭവാന്റെ ഹൃദയത്തിൽ നിന്ന് അരിശംമൂലം ഒരസ്ത്രം പുറപ്പെടുമല്ലോ; അത് അരക്കരുടെ നെഞ്ഞത്ത് ആഞ്ഞെയ്താലും, അവരെ കൊന്നാലും.
[14] ഉതിരം മോന്തുന്നോരെ – ചോര കുടിയ്ക്കുന്നവരെ, രാക്ഷസരെ.
[15] ഉയിർ പോക്കീടുന്നോനെ – പ്രാണികളെ കൊല്ലുന്ന രാക്ഷസനെ. എരിയും ശപഥങ്ങൾ – നമ്മുടെ കടുശാപങ്ങൾ, ശരങ്ങൾപോലെ അവന്റെ നേർക്കു ചെല്ലട്ടെ. നുണ ചൊല്വോൻ – രാക്ഷസൻ. വിഭുവിന്റെ – സർവവ്യാപിയായ അഗ്നിയുടെ.
[17] അമൃതിനാൽ – ഞങ്ങളുടെ പയ്യിന്റെ സുധാസദൃശമായ പാൽ കുടിച്ച്. ഭാസ്സാൽ – തേജസ്സാകുന്ന ശരംകൊണ്ടു്.
[18] ഗോക്കൾതൻ വിഷം മോന്തിക്കൊള്ളട്ടേ – പാലിന്നു പകരം പൈക്കളെത്തീണ്ടുന്ന വിഷം കുടിച്ചുകൊള്ളട്ടെ. കൊയ്യപ്പെടട്ടേ – ഭവാന്റെ ആയുധങ്ങളാൽ. തിന്നാനേകട്ടേ – ശവഭോജികൾക്ക്; കൊന്നു വീഴിയ്ക്കട്ടേ എന്നർത്ഥം.
[19] കൗണപർ = രാക്ഷസന്മാർ: നിൻദിവ്യാസ്ത്രത്തിൽനിന്ന് – അങ്ങയുടെ ദിവ്യായുധത്തിൽനിന്നു്. വേർവിടൊല്ല – ഒഴിഞ്ഞുപോകരുത്.
[20] നിർജ്ജരജ്വാലാമാല – അക്ഷീണമായ ജ്വാലാസമൂഹം. പൊല്ലാപ്പുപുലമ്പുന്നോൻ – രാക്ഷസൻ.
[21] മേക്ക് – പടിഞ്ഞാറ്. കവിയ്ക്കൊത്ത – ക്രാന്തദർശിയ്ക്കനുരൂപമായ. തോഴന്ന് – സ്തോതാവായ എനിയ്ക്ക്. ജര ചേർക്കുക – ദീർഘായുസ്സു തന്നാലും. മൃത്യുവശ്യരായ – മരണധർമ്മാക്കാളായ. എങ്ങൾക്കു ജര ചേർക്കുക; മൂന്നാംപാദത്തിന്റെ വിവരണമാണു്, നാലാംപാദം.
[22] ശക്തിജാതൻ – അരണിമഥനബലത്തിൽനിന്നു ജനിച്ചവൻ. പൂരകൻ – സ്തോതാക്കൾക്ക് അഭീഷ്ടം നിറവേറ്റുന്നവൻ: നിത്യഹിംസ്രഘ്നൻ – എന്നെന്നും ഹിംസകരെ(രാക്ഷസരെ) ഹനിയ്ക്കുന്നവൻ.
[24] എന്തിനിയെന്നാം – ഇനിയെന്ത് എന്നു ഞെളിയുന്ന. രക്ഷോദ്വന്ദ്വത്തെ = രാക്ഷസസ്ത്രീപുരുഷന്മാരെ. വൻധീമൻ – വലിയ ബുദ്ധിമാനേ. ഉണരൂ – രക്ഷോഹനനത്തിൽ ജാഗരൂകനായാലും.
[25] യാതുവിൻ = രക്ഷസ്സിന്റെ. വീറും = വീര്യവും. ഒടിയ്ക്ക – നശിപ്പിച്ചാലും എന്നു താൽപര്യം.