വിശ്വാമിത്രപുത്രൻ രേണു ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി.)
കീഴ്‌വെച്ചവൻ, നരർക്കുറ്റതാങ്ങു, ന്നതൻ,
ആർ വിസ്തൃതപ്രഭനാ, ഴിയെക്കാൾ മഹാൻ;
നീ വാഴ്ത്തുകാ, നേതൃമുഖ്യനാമിന്ദ്രനെ! 1
പോരുമമന്ദമാം വാജിയെപ്പോലെയും
ഭൂരിതേജസ്സിനെ വട്ടംതിരിയ്ക്കുന്നു;
കാരിരുൾ പോക്കുന്നു, സൂര്യനിന്ദ്രൻ ത്വിഷാ. 2
യഭ്രോര്‍വികളിൽക്കവിഞ്ഞ നവസ്തവം:
കൂടലരെ, ക്രതുപൃഷ്ഠങ്ങളെപ്പോലെ
തേടുവോനല്ലോ, സഖാവെ നോക്കാതവൻ! 3
വെള്ളമിറക്കാവൂ, വാനിങ്കൽനിന്നു ഞാൻ:
അച്ചു തണ്ടാലുരുൾപോലെ വാന്മന്നുറ-
പ്പിച്ചവനല്ലോ, സ്വകർമ്മങ്ങളാലിവൻ! 4
കൊണ്ടു തുള്ളിയ്ക്കു, മൃജീഷി ധൃതായുധം,
വർദ്ധിതസർവാതസീവനമാം സോമ;-
മിത്തുക്കുകട്ടികൾ തുച്ഛങ്ങളിന്ദ്രനിൽ 5
വാരിശൈലങ്ങളോ; സോമമിവന്നുതാൻ
നീരൊഴുക്കുന്നു; ചൊടിച്ചുപോയാലിവൻ
കീറും സ്ഥിരത്തെ, യുടയ്ക്കും ദൃഢത്തെയും! 6
പത്തനം വെട്ടീ; കുഴിച്ചൂ പുഴകളെ;
പുത്തൻകുടംപോലുടച്ചൂ, ഘനത്തെയി-
ങ്ങെത്തിച്ചൂ തണ്ണീരുമിന്ദ്രൻ, സ്വാമിത്രവാൻ! 7
നേപ്പിനെ വാൾപോലറുക്കുന്നു പീഢയെ,
മിത്രാവരുണകർമ്മത്തിന്നുപദ്രവം
മിത്രത്തിനെന്നപോലുണ്ടാക്കുവോരെയും! 8
മുൽസ്തവർക്കുമഴലേ, തു ദുശ്ചേഷ്ടരാൽ;
അപ്പറ്റലർക്കായണയ്ക്കുകിന്ദ്ര, വൃഷൻ,
സുപ്രഭം പായുന്ന വർഷിവജ്രത്തെ നീ! 9
ർക്കിന്ദ്രൻ, മുകില്ക്കിന്ദ്ര, നിന്ദ്രൻ ബുധർക്കുമേ,
ഇന്ദ്രൻ പുരാൻ കിഴവർക്കു; – മാഹ്വാതവ്യ-
നിന്ദ്രനേ ക്ഷേമത്തിൽ, യോഗത്തിലിന്ദ്രനേ! 10
നംബരത്തെക്കാൾ, ക്കടലിനെക്കാളുമേ;
കാറ്റിനെക്കാൾ, മുഴുമന്നിനെക്കാൾത്തുലോ-
മാറ്റിനെക്കാൾ, നരരെക്കാൾ വളർന്നവൻ! 11
മിന്നുമുഷസ്സിൻ കൊടിക്കൂറപോലവേ:
പൊള്ളിച്ചിരമ്പുമതാഞ്ഞെയ്ക, വാനിൽനി-
ന്നുള്ളിടിത്തീപോലെ മിത്രവിദ്രോഹിയിൽ! 12
വർത്തിച്ചിടുന്നു, മാസങ്ങൾ, വനങ്ങളും,
അദ്രികളംഭസ്സു, സസ്യഗണങ്ങളു-
മുദ്യതകാമരാം ദ്യോമേദിനികളും! 13
ച്ചത്തുകിടക്കും, കശാപ്പിൽ മാടിൻപടി;
വന്ന പാപാശരന്മാരെപ്പിളർത്തതേ-
തെ; – ന്നത്ത്വദായുധമിന്ദ്ര, ചാട്ടാതെയാം? 14
നിർഭരം ദ്രോഹിച്ചു തട്ടിനീക്കുമെവർ,
ആ മാറ്റരന്ധതമസ്സിൽപ്പതിയ്ക്കട്ടെ:
തോല്മവരേണ, മവർക്കു നക്തംദിവം! 15
മർത്ത്യർതൻ ഭൂരിയാം സോമവും സ്തോത്രവും;
സർവാർച്ചകരെയും വിട്ടീ, യൃഷിഗീത-
സന്നുതി വാഴ്ത്തി, രക്ഷയ്ക്കിങ്ങണക, നീ! 16
സ്സൊന്നാസ്വദിയ്ക്കുവാനെങ്ങൾ നേടേണമേ-
അങ്ങയെ രക്ഷയ്ക്കഹസ്സിൽ സ്തുതിച്ചുതാ-
നെങ്ങൾ വിശ്വാമിത്രരിന്ദ്ര, നേടേണമേ! 17
കേൾക്കും മഘവാവെ, യിന്ദ്രനെ, ക്കെല്പനെ,
പോരിതിൽ വായ്ച്ചോനെ, വൈരിഘ്നനായ് രണം-
തോറും ധനം വെല്ലുമഗ്ര്യനേതാവിനെ! 18
[1] സ്തോതാവിനോട്: തേജസ്സുകൾ – ഇതരതേജസ്സുകൾ. ഉന്നതൻ – മഹാൻ; ഇതിന്റെ വിവരണമാണു്, ആഴിയെക്കാൾ മഹാൻ എന്നതു്. വിസ്തൃതപ്രഭൻ – വാനൂഴികളിൽ സ്വന്തം പ്രഭ പരത്തിയവൻ.
[2] വട്ട് – തേർച്ചക്രങ്ങൾ. വേലയ്ക്കു പോരും – കർമ്മകുശലമായ. അമന്ദം – ശീഘ്രഗാമി. കാരിരുൾ – കറുത്ത ഇരുട്ട്. സൂര്യൻ – സൂര്യരൂപൻ. ത്വിഷാ – തേജസ്സുകൊണ്ടു്.
[3] സ്തോതാവിനോട്: ഒപ്പമേ – എന്നോടുകൂടി അഭ്രോര്‍വിളിൽക്കവിഞ്ഞ – അത്രയ്ക്കു വിപുലമായ. നവസ്തവം – അപൂർവസ്തോത്രം. ക്രതുപൃഷ്ഠങ്ങൾ – യാഗത്തിലെ പൃഷ്ഠങ്ങളെന്ന സ്തോത്രങ്ങൾ. സഖാവെ നോക്കാതെ – സഹായാപേക്ഷ കൂടാതെ.
[4] വെള്ളമിറക്കാവു – മഴപെയ്യിയ്ക്കുമാറാകണം. വാന്മന്ന് – വാനും മന്നും.
[5] തുള്ളിയ്ക്കും – ശത്രുക്കളെ വിറപ്പിയ്ക്കും. ഋജീഷി, ധൃതായുധം എന്നിവ സോമവിശേഷണങ്ങൾ. വർദ്ധിതസർവാസീവനം – കായാവിൻതോപ്പിനെയെല്ലാം തഴപ്പിയ്ക്കുന്നതു്. മൂന്നുപാദം സോമപരവും, നാലാംപാദം ഇന്ദ്രപരവുമാകുന്നു. ഇത്തൂക്കുകട്ടികൾ തുച്ഛങ്ങളിന്ദ്രനിൽ – ഒരു തൂക്കുകട്ടിയും ഇന്ദ്രന്നു മതിയാകില്ല; സർവാതിശായിയാണു്, ഇന്ദ്രന്റെ കനം, മഹത്ത്വം; തൂക്കിക്കാണാവുന്നതല്ല. ഈ ഋക്കിന്റെ അർത്ഥം അസ്പഷ്ടമാണു്.
[6] ഏതാണ്ട്, 5-ാം ഋക്കിന്റെ വിവരണമാണു്, വാശിശൈലങ്ങളോ എന്നതുവരെ: അന്തരിക്ഷാദികൾ ഇന്ദ്രനെ തൂക്കാൻ പോരാ. കീറും – പിളർത്തും.
[7] പത്തനം – ശത്രുപുരികൾ. ഘനം = മേഘം. സ്വാമിത്രവാൻ – മരുത്സരമേതൻ.
[8] കടങ്ങൾ – സ്തോതാക്കളുടെ. തീർപ്പു – വീട്ടുന്നു. ഏപ്പിനെ – പശുക്കളുടെ അവയവസന്ധികളെ. പീഡയെ – സ്തോതാക്കളുടെ സങ്കടങ്ങളെ. മിത്രം – സഹായിച്ച സുഹൃത്ത്. ഉണ്ടാക്കുവോരെയും അറുക്കുന്നു – നശിപ്പിയ്ക്കുന്നു.
[9] ഉൽസ്തവർക്കും (സ്തുതിയ്ക്കുന്നവർക്കും) അഴൽ യാവചില ദ്ദുർന്നടപ്പുകാരാലോ; അപ്പറ്റലർക്ക് – ആ ശത്രുക്കളിൽ ചാട്ടാൻ. വർഷി (അഭീഷ്ടവർഷകമായ) വജ്രത്തെ നീ അണയ്ക്കുക – മൂർച്ചകൂട്ടിയാലു വൃഷൻ – ഹേ വൃഷാവേ.
[10] ഇന്ദ്രൻതന്നേ വിണ്ണീനും മന്നിന്നും മറ്റും ഈശ്വരൻ. ബുധർ – പ്രാജ്ഞർ. ക്ഷേമ (ലബ്ധരക്ഷണ)ത്തിലും, യോഗ (അലബ്ധലാഭ)ത്തിലും ഇന്ദ്രൻതന്നേ ആഹ്വാതവ്യൻ, വിളിയ്ക്കപ്പെടേണ്ടുന്നവൻ.
[11] ദിനം = പകൽ. അംബരം – അന്തരിക്ഷം. മുഴുമന്ന് – സമഗ്രഭൂമി.
[12] ആയുധം – വജ്രം.
[13] ഉദ്യതകാമർ – കാമമിയന്നവർ. മാസാദ്യധിഷ്ഠാതൃദേവതകൾ ഇന്ദ്രന്റെ വരുതിയിൽ നില്ക്കുന്നു.
[14] മിത്രഘ്നർ – മിത്രദ്രോഹികൾ. കശാപ്പിൽ – വധസ്ഥലത്ത്. മാടിൻപടി – പശുക്കൾപോലെ. വന്ന – പൊരുതാൻ നേരിട്ട. പാപാശരന്മാർ – ദുഷ്ടരാക്ഷസർ. അത്ത്വദായുധം – ഭവാന്റെ ആ ആയുധം. എന്നു ചാട്ടാതെയാം – വേണ്ടപ്പോളൊക്കെ ചാട്ടും.
[15] നിർഭരം = അത്യന്തം. നക്തംദിവം – അല്ലിലും അഹസ്സിലും.
[16] മുത്ത് = സന്തോഷം. സർവാർച്ചകരെയും വിട്ട് – മറ്റു സ്തോതാക്കളെയെല്ലാം വെടിഞ്ഞ്. ഋഷിഗീതസന്നുതി – ഋഷിമാർ പാടുന്ന സ്തുതി. വാഴ്ത്തി = പ്രശംസിച്ച്. രക്ഷയ്ക്ക് – ഞങ്ങളെ രക്ഷിപ്പാൻ.
[17] എങ്ങൾ വിശ്വാമിത്രർ – വിശ്വാമിത്രപുത്രരായ ഞങ്ങൾ. നേടേണമേ – ഭവാന്റെതന്നെ നന്മനസ്സ്.
[18] കേൾക്കും – വിളി കേൾക്കുന്നവനായ. ധനം വെല്ലും – വൈരികളുടെ സമ്പത്തടക്കുന്ന.