വൈഖാനസൻ വമ്രൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി.)
തിങ്ങിവരും സ്തുത്യചിത്രസമ്പത്തു നീ.
വൃത്രഹത്യയ്ക്കു നിർമ്മിച്ചു കഴുകിയ
ശക്തവജ്രത്തിന്നു കൂലിയെന്തേകിടാം! 1
നല്ല കെല്പാർന്നുരുയാഗത്തിലെത്തിടും;
കീഴമർത്തുമവൻ, കൂട്ടരോടൊപ്പ; – മീ-
യേഴാം സഗർഭ്യന്നു യജ്ഞേ പെടാ, ചതി! 2
പോരിൽ നേട്ടത്തിനായ്ച്ചുറ്റിനടന്നിടും;
ശിശ്നദേവന്മാരെ മർദ്ദിച്ചെ,തിർപെടാ-
തശ്ശതദ്വാരസമ്പത്തടക്കും, ബലാൽ! 3
കുന്ന വമ്പിച്ച തണ്ണീരുതിർക്കുമവൻ,
കാല്കളും തേരുമില്ലാതേ പരന്നോടു-
മാർകൾ ജലംകൊണ്ടു മൂടുമിടങ്ങളിൽ! 4
ന്ന,സ്തദോഷൻ സ്വയം നല്കുവോനമ്മഹാൻ:
വമ്രന്റെ ദമ്പതിമാർക്കാറി,യല്ലലെ-
ന്നെന്മതം; കേഴിയ്ക്കു,മന്നം കവർന്നിവൻ! 5
മുത്തലയാറുകണ്ണൊത്താർത്ത ദാസനെ;
ഇപ്പുരാന്റെ ബലംകൊണ്ടു പൊങ്ങി ത്രിത-
നഭ്രം പിളർത്താനി,രിമ്പുനഖങ്ങളാൽ! 6
നുത്തിഷ്ഠമാനനായ്ശ്ശസ്ത്രമയയ്ക്കുമേ:
മർത്ത്യൈകനാഥൻ നമുക്കായ് വെളിപ്പെട്ടു
ശത്രുവധത്തിൽപ്പിളർത്താൻ, പുരങ്ങളെ! 7
നില്ലത്തു പോകാൻ നമുക്കു വഴി തരും!
ചെല്ലുമേ, സോമത്തി; – ലീയിരിമ്പുമട-
മ്പുള്ള പരുന്തു പൊതുക്കും, രിപുക്കളെ! 8
കുത്സൻ സ്തുതിയ്ക്കയാൽശ്ശുഷ്ണനെക്കൊന്നവൻ;
തന്നെയും നേതൃഗണത്തെയും സേവിച്ച
ധന്യനാം കാവ്യനെ സ്വീകരിച്ചാനിവൻ. 9
യ്ക്കൊത്ത സന്ദൃശ്യതേജസ്സു ദാതാവിവൻ;
കാലേ കുടിയ്ക്കുമീക്കമ്രനാം ബുദ്ധിമാൻ
കാലു നാലൊക്കുമരരുവെ വീഴ്ത്തിനാൻ! 10
പിപ്രുവിൻ കാളത്തൊഴുത്തു പിളർത്തിനാൻ:
സ്തോത്രങ്ങൾ ചൊല്ലിപ്പിഴിഞ്ഞു ചെന്നേറ്റു കീഴ്-
ചേർത്തുവല്ലോ, പുരം യഷ്ടാവിവൻ ബലാൽ! 11
യുത്തമമേന്തുവാൻ വമ്രൻ പദങ്ങളാൽ:
സ്വസ്തി തരികി,ശ്ശ്രിതന്നു നീ; നല്ല വീ-
ടെത്തിയ്ക്കുകിന്ദ്ര, പേയാന്നവുമൊക്കെയും! 12
[1] കൂലി മതിയ്ക്കവയ്യാത്തവേലയാണ്, വൃത്രവധത്തിന്നായി ത്വഷ്ടാവിനാൽ നിർമ്മിയ്ക്കപ്പെട്ട ബലവത്തായ വജ്രം ചെയ്തത് എന്നർത്ഥം.
[2] ഒളിമിന്നൽ – തിളങ്ങുന്ന മിന്നലെന്ന ആയുധം. സാമത്തിൽ – സാമം പാടുന്നേടത്ത്. ഉരുയാഗം = വിശാലമായ യജ്ഞം. കീഴമർത്തും – ശത്രുക്കളെ. കൂട്ടർ – മരുത്തുക്കൾ. ഏഴാം സഗർഭ്യന്നു – പന്തിരണ്ടാദിത്യന്മാരിൽ ഏഴാമത്തെ ഭ്രാതാവായ ഇന്ദ്രന്ന്. ചതി – രക്ഷോബാധ എന്നർത്ഥം.
[3] അദുഷ്ടവഴിയ്ക്ക് = സാന്മാർഗ്ഗേണ. ശിശ്നദേവന്മാർ – ചാരിത്രഹീനർ, അസുരന്മാർ. അശ്ശതദ്വാരസമ്പത്ത് – അവരുടെ ശതദ്വാര (പുര)ങ്ങളിലെ ധനം.
[4] ചെന്നെതിർത്ത് – മേഘങ്ങളെ ആക്രമിച്ച്. ആർകൾ ജലംകൊണ്ടു മൂടുമിടങ്ങളിൽ – നദീപ്രദേശങ്ങളിൽ.
[5] രുദ്രജോപേതൻ – മരുത്തുക്കളോടുകൂടി. അസ്തദോഷൻ – നിർദ്ദോഷൻ. സ്വയം – അയാചിതനായിത്തന്നേ. നല്കുവോൻ – സ്തോതാക്കൾക്കു ധനം കൊടുക്കുന്നവൻ. അമ്മഹാൻ – ഇന്ദ്രൻ. വമ്രന്റെ ദമ്പതിമാർക്ക് – വമ്രനെന്ന എന്റെ അമ്മയച്ഛന്മാർക്ക്. അല്ലൽ ആറി (ശമിച്ചു) എന്നെന്മതം – എനിയ്ക്കറിയാം. ഇവൻ (വമ്രൻ) അന്നം കവർന്നു, ശത്രുക്കളെ കരയിയ്ക്കും; അത്ര ബലവാനായിരിയ്ക്കുന്നു.
[6] നിറുത്തി – നിയന്ത്രിച്ച്. മുത്തലയാറുകണ്ണ് – മൂന്നു തലയും ആറു കണ്ണും. ദാസനെ – നാശകാരിയായ വൃത്രനെ. പൊങ്ങി – വളർന്ന്. ത്രിതൻ – ത്രിതനെന്ന ഋഷി. ഇരിമ്പു(തീക്ഷ്ണ)നഖങ്ങളാൽ അഭ്രം (മേഘത്തെ)പിളർത്താൻ.
[7] അപ്പൂജ്യൻ – ഇന്ദ്രൻ. ഉത്തിഷ്ഠമാനനായ് – ശൌര്യോന്നതനായി. ശസ്ത്രം – കൊലയായുധം. മർത്ത്യൈകനാഥൻ – മനുഷ്യർക്ക് ഉറ്റനേതാവ്, ഇന്ദ്രൻ. ശത്രുവധത്തിൽ – ശത്രുവധപ്പോരിൽ. പൂരങ്ങളെ – ശത്രുപുരികളെ.
[8] പുല്ലിനായ് – ഗോക്കൾക്കും മറ്റും തീറ്റയായ പുല്ലു മുളയ്ക്കാൻ. ഈയിരിമ്പുമടമ്പുള്ള പരുന്തു – പരുന്തിനൊത്ത ഇന്ദ്രൻ.
[9] സത്സാരഹേതി: നല്ല കെല്പുള്ള ആയുധം. കൂറ്റങ്കലും – വമ്പിച്ച ശത്രുവിങ്കൽപ്പോലും. ശുഷ്ണൻ – ശുഷ്ണനെന്ന അസുരൻ. നേതൃഗണം – മരുദ്ഗണം. കാവ്യൻ – ഉശനസ്സ്.
[10] മർത്ത്യാനുകൂലർ – മരുത്തുക്കൾ. സന്ദൃശ്യതേജസ്സു ദർശനീയമായ തേജസ്സോടുകൂടിയവൻ. കുടിയ്ക്കും – സോമപാനം ചെയ്യുന്ന. അരരുവെ – അരരു എന്ന അസുരനെ. വീഴ്ത്തിനാൻ – കൊന്നു.
[11] തൽപ്രീണനത്താൽ – അവനെ (ഇന്ദ്രനെ) പ്രീതിപ്പെടുത്തിയതിനാൽ. പിപ്രവിൻ കാളത്തൊഴുത്ത് – പിപ്രു എന്ന അസുരൻ അപഹരിച്ച ഗോക്കളെ നിർത്തിയ, കാളകളോടുംകൂടിയ തൊഴുത്ത്. പിഴിഞ്ഞു – സോമം. പൂരം – ശത്രുപുരികൾ. ഇവൻ – ഋജിശ്വാവ്. ബലാൽ – ഇന്ദ്രാനുഗ്രഹബലത്താൽ.
[12] ഉത്തമം – ശ്രേഷ്ഠമായ ഹവിസ്സ്. പദങ്ങളാൽ ഭവാങ്കലണഞ്ഞൂ – ഭവാനെ സ്തുതിച്ചു. ഇശ്ശ്രിതന്നു – ആശ്രയിച്ച എനിയ്ക്ക്.