ഗൃത്സമദന്‍ ഋഷി; വിരാട്സ്ഥാനയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (മാകന്ദമഞ്ജരി)
ലാക്കിയാല്‍ക്കൊള്ളാം, നിന്നർത്ഥദാനം:
വായ്പിയ്ക്കുമല്ലോ, ഭവാനെദ്ധനൈഷിയും
നൈപ്പുഴയ്ക്കൊത്തതുമാമീയന്നം! 1
നീരിന്ദ്ര, ധാരാളം വർഷിച്ചു നീ:
സ്തുത്യാ വളർന്നു പിളർത്തിനാനല്ലോ നീ,
മൃത്യുവില്ലെന്നോർത്ത വിധ്വംസിയെ! 2
വിദ്രുതമിച്ഛിപ്പോനല്ലോ, ശൂര:
ഇങ്ങോട്ടെഴുന്നള്ളും നിൻനേർക്കേ പായുന്നി-
ത,ങ്ങയ്ക്കൻപേകുമീ സ്വച്ഛോക്തികൾ! 3
തൃക്കയ്യിൽ വെയ്ക്കാം, വിളങ്ങും വജ്രം:
ഇന്ദ്ര, വളർന്നു വിളങ്ങി നീയസ്ത്രത്താല്‍
വെന്നരുൾകെ,ങ്ങൾതന്‍ ധ്വംസകരെ! 4
വാണാ,കാശത്തെയും വെള്ളത്തെയും
മായയാല്‍ സ്തംഭിപ്പിച്ചീടിന വൃത്രനെ
നീയല്ലോ, വീര്യത്താല്‍ക്കൊന്നു ശൂര! 5
വാഴ്ത്താം, നവങ്ങളുമിന്ദ്ര, ഞങ്ങൾ;
വാഴ്ത്താമേ, സൂര്യനാം നിന്റെ ഹരികളെ;
വാഴ്ത്താം, തൃക്കയ്യില്‍ വിളങ്ങും വജ്രം! 6
നീര്‍ പെയ്യുമാറിടിയൊച്ച കൂട്ടീ:
പാരൊട്ടുക്കിന്ദ്ര, കിടന്നുപുളച്ചിതു;
കാറുമുലാത്തി രമിയ്ക്കയായി! 7
രൊത്തൊച്ചയിട്ടു നടന്നിതെങ്ങും;
ദൂരേ വളർത്തിപ്പരത്തിനാരി,ന്ദ്രനാല്‍
പ്രേരിതയാകിയ ഭാരതിയെ! 8
മായിയാം വൃത്രനെക്കൊന്നാനിന്ദ്രൻ;
ഭൂവംബരങ്ങൾ പേടിച്ചു വിറച്ചുപോ-
യീ, വർഷകന്റെ വജ്രാരവത്താല്‍! 9
ദ്ധീമാന്റെ വജ്രമിരമ്പീ പാരം;
മായ്ച്ചുകളഞ്ഞാനേ, സോമം നുകർന്നിട്ടു
മായാവിദാനവമായകളെ! 10
നന്ദി വളർക്ക, തേ മത്തേകം നീർ;
ശൂര, വീർക്കട്ടേ, നിൻകക്ഷി, യെന്നായ്പ്പിഴി-
ഞ്ഞോരു നീരിന്ദ്രനെത്തർപ്പിയ്ക്കട്ടേ! 11
നിന്നെത്തൊട്ടിച്ഛയാ ചെയ്യാം, കർമ്മം;
ഇങ്ങിന്ദ്ര, രക്ഷയ്ക്കായ് വാഴ്ത്തിടാ;-മിപ്പൊഴേ
ഞങ്ങളിലാക, നിന്നർത്ഥദാനം! 12
സ്വാവനമോർത്തന്നം കൂട്ടുമെങ്ങൾ:
തന്നരുൾകെ, ങ്ങൾതന്നിച്ഛയ്ക്കൊത്തിന്ദ്ര, നൽ-
ത്രാണിയും വീരരും ചേർന്ന ധനം! 13
നല്കെ,ങ്ങൾക്കിന്ദ്ര, മരുൽബലവും;
ഒപ്പമൻപാർന്നു വന്നിമ്പംപിടിച്ചിവർ
മുല്പാടു സേവിപ്പോരല്ലോ, സോമം! 14
തന്നുറപ്പിന്നായ്ക്കുടിയ്ക്കുകിന്ദ്ര;
വായ്പിയ്ക്ക, വമ്പരാം പൂജ്യരൊത്തെങ്ങളെ-
ക്കോപ്പിനാൽത്താരക, വിണ്ണിനെയും! 15
രുൽക്കർഷം താരക, നേടും വെക്കം;
ദർഭ വിരിപ്പോർക്കുമിന്ദ്ര, ലഭിയ്ക്കുമേ,
ത്വൽപരിരക്ഷയാൽ വീടും ചോറും! 16
സാഘോഷാഭിപ്ലവികാഹങ്ങളിൽ;
മീശ കടഞ്ഞഥ പോയ്ക്കൊൾക, സാശ്വനായ്-
ത്തോഷമാർന്നിന്ദ്ര, നീ നീർ കുടിപ്പാൻ! 17
യിട്ടു പിളർത്ത കെല്പേന്തുകിന്ദ്ര!
ധന്യർക്കായ്ശ്ശൂര, തുറന്നു വെളിച്ചം നീ;
നിന്നിടത്തായ് വീണാന,ദ്ധ്വംസകൻ! 18
ശ്ശത്രുദസ്യക്കളെയെല്ലാം പോക്കി:
ചേർത്തരുൾകെ,ങ്ങളിൽ ത്വാഷ്ടനെക്കൊന്ന കെ-
ല്പാ, ത്രിതന്നർപ്പിച്ച മൈത്രിയെയും! 19
ന്നസ്തമിപ്പിച്ചാന,ങ്ങർബുദനെ;
കൊന്നാൻ ചുഴററിയ ഭാസ്കരചക്രംകൊ-
ണ്ടിന്ദ്രൻ വലനെയും സാംഗിരസ്സായ് ! 20
രാധ്യനാമിന്ദ്ര, നിന്‍ദാനലക്ഷ്മി;
നല്ക,തീ സ്തോതാക്കൾക്കെ; – ങ്ങളെത്തള്ളൊല്ലേ;
യാഗേ പുകഴ്ത്താം, സുവീരരെങ്ങൾ: 21
[1] നിന്റെ അർത്ഥദാനം ഞങ്ങളിലാക്കിയാല്‍ക്കൊള്ളാം – നിന്റെ ധനദാനത്തിനു ഞങ്ങളെ പാത്രമാക്കിയാലും. ധനൈഷി – യജമാനന്നു ധനലാഭത്തെ ഇച്ഛിയ്ക്കുന്നതു്. അന്നം – ഹവിസ്സുകൾ.
[2] വന്‍നീര്‍ = മഹത്തായ ജലം. സ്തുത്യാ = സ്തുതിയാല്‍. മൃത്യുവില്ലെന്നോർത്ത – തനിയ്ക്കു മരണമില്ലെന്നഭിമാനിച്ച. വിധ്വംസി – വിശ്വം മുടിയ്ക്കുന്ന വൃത്രന്‍.
[3] രുദ്രിയസ്തോമം = സുഖകരമായ സ്തോമം. അന്‍പ് – ഹർഷം. ഈ സ്വച്ഛോക്തികൾ – ഉക്ഥവും സ്തോമവും; രണ്ടുതരം സ്തോത്രങ്ങൾ.
[4] അസ്ത്രം = ആയുധം. വെന്നരുൾക – കല്പിച്ചു ജയിച്ചാലും. ധ്വംസകര്‍ – നാശകര്‍; അസുരാദികൾ.
[6] പൂർവവന്‍കർമ്മങ്ങൾ = പണ്ടത്തെ മഹാകർമ്മങ്ങൾ. നവങ്ങൾ – ഇപ്പോഴത്തെ കർമ്മങ്ങൾ. സൂര്യന്‍ – സൂര്യരുപന്‍. ഹരികൾ – ഹരികൾ എന്ന രണ്ടശ്വങ്ങൾ.
[7] കിടന്നുപുളച്ചിതു – മഴ പെയ്യുമെന്ന ആഹ്ലാദത്താല്‍. ഉലാത്തി – വർഷണത്തിന്നു് എങ്ങും സഞ്ചരിച്ച്.
[8] അമ്മമാര്‍ – ജലങ്ങൾ. ഭാരതിയെ – അന്തരിക്ഷവാണിയെ, ശബ്ദത്തെ. പരത്തിനാര്‍ എന്നതിന്റെ കര്‍ത്തൃപദമായി മരുത്തുക്കളെ അധ്യാഹരിയ്ക്കണം: ശബ്ദത്തെ മരുത്തുക്കൾ വ്യാപിപ്പിച്ചു.
[9] ആയതം – വിശാലം. വർഷകൻ = വൃഷാവ്, ഇന്ദ്രന്‍.
[10] മർത്ത്യാതീതൻ – താനൊരു മർത്ത്യനല്ല എന്നഭിമാനിച്ചവൻ. ഉത്തരാർദ്ധത്തില്‍ ധീമാന്‍ കര്‍ത്തൃപദം. മായാവിദാനവമായകൾ = മായാവിയായ ദാനവന്റെ (വൃത്രന്റെ) മായകൾ.
[11] നന്ദി വളർക്ക തേ – അങ്ങയ്ക്ക് ആഹ്ലാദം വളർത്തട്ടെ. എന്നായ് – എന്നിങ്ങനെ പ്രാർത്ഥിച്ചുകൊണ്ട്. തർപ്പിക്കുക = സന്ത്യപ്തനാക്കുക.
[12] നിന്നെത്തൊട്ട് – അങ്ങയെ പരിചരിച്ച്. ഇച്ഛയാ – ഫലാഭിലാഷത്തോടേ. ഇപ്പോഴെ – ഉടനെ.
[13]നിൻനേതൃത്വാൽ സ്വാവനമാർത്ത് = അങ്ങയുടെ നേതൃത്വത്തിൽ നിന്നു സ്വരക്ഷ കിട്ടണമെന്നിച്ചിച്ച്. അന്നം കൂട്ടും – ഹവിസ്സു ധാരാളം സംഭരിയ്ക്കുന്ന.
[14]ഇല്ലം = ഗൃഹം. മരുൽബലം = മരുത്തുക്കളുടെ ബലം. മരുത്തുക്കൾക്കത്രേ. ആദ്യം സോമം.
[15] നിന്നെ മത്താടിപ്പോർ – അങ്ങയെ ഇമ്പപ്പെടുത്തുന്ന മരുത്തുക്കൾ. ഉറപ്പ് – മനോദാർഢ്യം. അഥവാ ദേഹബലം. പൂജ്യരൊത്ത് – മരുത്തുക്കളോടു കൂടി. കോപ്പ് – പശുപുത്രാദിസമ്പത്ത്. താരക – പാപങ്ങളെ കടത്തിവിടുന്നവനേ. വിണ്ണിനെയും – ഞങ്ങളെ അഭിവൃദ്ധിപ്പെടുത്തി, അതുകൊണ്ടുതന്നെ സ്വർഗ്ഗത്തെയും അഭിവൃദ്ധിപ്പെടുത്തിയാലും; ഞങ്ങളുടെ യാഗമാണല്ലോ. സ്വർഗ്ഗത്തിന്റെ സമ്പത്ത്.
[17] സാഘോഷാഭിപ്ലവികാഹങ്ങൾ – സ്തോത്രഘോഷത്തോടുകൂടിയ ‘ത്രികദ്രുക’കർമ്മദിവസങ്ങൾ. അഥ = അനന്തരം. മീശ കടഞ്ഞ് – മീശമേൽ പറ്റിയ സോമരസം കടഞ്ഞുകളഞ്ഞ്. സാശ്വനായ് – ഹരികളോടുകൂടി. നീർകുടിപ്പാൻ – മറ്റു യാഗങ്ങളിൽ
[18] ധന്യർ – കർമ്മാനുഷ്ടാതാക്കൾ. വെളിച്ചം തുറന്നു – സൂര്യന്റെ മൂടൽ നീക്കി. ഇടത്തായ് = ഇടത്തുവശത്ത്.
[19] ത്വാഷ്ടൻ – ത്വഷ്ടാവിന്റെ മകനായ വിശ്വരൂപൻ. ത്രിതൻ – ത്രി തന്നെന്ന മഹർഷി.
[20] അങ്ങയ്ക്കു തരാൻ, മത്തുണ്ടാക്കുന്ന സോമനീര്‍ പിഴിഞ്ഞ ആ ത്രിതന്നുവേണ്ടി മുതിർന്നു് (സോമപാനത്താല്‍ വളർന്ന്) അങ്ങ് അര്‍ബുദനെന്ന അസുരനെ അസ്തമിപ്പിച്ചു (നശിപ്പിച്ചു). ഭാസ്കരചക്രംകൊണ്ട് – സൂര്യന്റെ രഥചക്രങ്ങളിലൊന്നെടുത്ത്, അതുകൊണ്ട്. സാംഗിരസ്സായ് = അംഗിരസ്സുകളോടുകൂടി. പണികൾ എന്ന അസുരന്മാരുടെ തലവനത്രേ, വലൻ. ഉത്തരാർദ്ധം പരോക്ഷം.
[21] ഉത്തമാർത്ഥത്തെച്ചുരത്തുമേ – തീർച്ചയായും ശ്രേഷ്ഠധനത്തെ നല്കും. രാധ്യന്‍ = ആരാധ്യൻ. അതു് ഉത്തമാർത്ഥം. ഈ സ്തോതാക്കൾക്കു് – ഞങ്ങൾക്ക്. സുവീരര്‍ = നല്ല വീരന്മാരോടുകൂടി.