ഗൃത്സമദനോ കൂർമ്മനോ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവതകൾ ദേവത. (കേക)
ളെൻപിഴയകററുവി,നൊളിവില്‍പ്പെറേറാൾപോലെ;
നിങ്ങൾതന്‍ നന്മയറിഞ്ഞി,ങ്ങു രക്ഷയ്ക്കായ്,ക്കേൾക്കും
നിങ്ങളെ വിളിപ്പൂ, ഞാൻ വരുണമിത്രന്മാരേ! 1
നിങ്ങളെങ്ങാനും ചിന്നിച്ചരുൾവിന്‍, ദ്വേഷ്ടാക്കളെ;
അരിസൂദനര്‍ നിങ്ങളമർത്തുകയുംചെയ്വിൻ;
തരുവിന്‍, സുഖമെങ്ങൾക്കിന്നും നാളെയുമെല്ലാം! 2
ക്കെ,ന്നെന്നും ലഭിയ്ക്കേണ്ടുമൊന്നിനാല്‍ വസുക്കളേ?
അദിതേ, വരുണനേ, മിത്രനേ, ഞങ്ങൾക്കു ത-
ന്നരുൾവിന്ദ്ര, മരുത്തുക്കളേ, ശുഭം നിങ്ങൾ! 3
രിങ്ങു യാചിയ്ക്കുമെനിയ്ക്കേകുവിന്‍ സുഖം നിങ്ങൾ.
മന്ദമാകൊലാ, യാഗത്തിന്നു നിങ്ങൾതന്‍ തൃത്തേര്‍-
നിന്നെങ്ങൾ തളരൊല്ലാ, യുഷ്മാദൃക്സ്വജനത്തില്‍! 4
നിങ്ങൾ ശാസിച്ചോനല്ലോ, ധൂർത്തനെയച്ഛന്‍പോലേ.
സുരരേ, പാശം പോക, പോക പാപവും: കുഞ്ഞി-
ന്നരികില്‍പ്പറവയെപ്പോലെന്നെക്കുടുക്കായ്വിന്‍! 5
ച്ചരളും ഞാന്‍ നേടാവൂ, നിങ്ങൾതന്‍ തിരുവുള്ളം:
ചെന്നായ്ബ്ബാധയില്‍നിന്നു യാജ്യരേ, രക്ഷിയ്ക്കുവിൻ –
വന്നാപല്‍ക്കരനില്‍നിന്നെങ്ങളെ രക്ഷിയ്ക്കുവിൻ! 6
വരുണ, ധരിപ്പിയ്ക്കായ്കാ,ത്മീയദാരിദ്ര്യം ഞാന്‍:
പൊറുപ്പുമുതല്‍ പോയോനാകൊലാ, പുരാനേ, ഞാൻ;
പെരികെ വാഴ്ത്താം, യജേഞ സുവീരാന്വിതരെങ്ങൾ! 7
[1] ഒളിവില്‍പ്പെറ്റോൾപോലെ – ജാരനില്‍നിന്നു ഗർഭം ധരിച്ച അഭര്‍ത്തൃകസ്ത്രീ ആരുമറിയാതെ പ്രസവിച്ചു, കുട്ടിയെ ദ്ദൂരത്തെങ്ങാനും കളയുന്നതുപോലെ. നിങ്ങൾതന്‍ നന്മ – നിങ്ങളില്‍നിന്നു കിട്ടേണ്ടുന്ന ശ്രേയസ്സു്. കേൾക്കും – വിളി കേൾക്കുന്ന.
[2] ദ്വേഷ്ടാക്കൾ – ദ്രോഹിയ്ക്കുന്ന പിശാചാദികൾ. അമർത്തുക – ശത്രുക്കളെ.
[3] നിങ്ങൾക്ക് എന്നെന്നും ലഭിയ്ക്കേണ്ടുന്ന ഒന്ന് (ഒരു വസ്തു) ഇല്ലായ്കയാൽ,നിങ്ങൾക്കായി ഞങ്ങൾ എന്തു ചെയ്യാനാണ്? അതിന്നു ഞങ്ങൾ ശക്തരല്ല.
[4] കൊണ്ടുവന്നീടുന്നവര്‍ – ഞങ്ങൾക്കു തരാന്‍ ധനം. യാഗത്തിന്ന് – യാഗത്തിലെത്താന്‍. യൂഷ്മാദൃക്സ്വജനം = നിങ്ങളെപ്പോലുള്ള ബന്ധുക്കൾ.
[5] നിങ്ങളില്‍ച്ചേർന്ന് – നിങ്ങളുടെ ഇടയില്‍ വർത്തിച്ച്. ധൂർത്തനെയച്ഛന്‍പോലെ – അസന്മാർഗ്ഗപ്രവൃത്തനായ മകനെ അച്ഛന്‍ അനുശാസിയ്ക്കുന്നതുപോലെ, നിങ്ങൾ അനുശാസിച്ചവനാണല്ലോ, ഞാൻ. പാശം – നിങ്ങളുടെ വല. പാപം – എന്റെ പാപം; രണ്ടും ദൂരേപ്പോകട്ടെ. കുഞ്ഞിന്നരികില്‍ – പക്ഷിക്കുട്ടിയുടെ മുമ്പില്‍വെച്ചു വേടന്‍ പക്ഷിയെ കുടുക്കുന്നപോലെ.
[6] തിരുവുള്ളം – പ്രസാദം. ആപൽകരൻ = ആപത്തുണ്ടാക്കുന്നവന്‍.