ഗൃത്സദമൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; മരുത്തുക്കൾ ദേവത. (കേക)
ഘോരന്മാർ, കരുത്തുകൊണ്ടാരാധിച്ചരുളുവോര്‍,
മേല്ക്കുമേല്‍ ഭൃമി മീട്ടിക്കൊണ്ടഗ്നിതുല്യാഭന്മാര്‍
ഗോക്കളെത്തുറന്നുവിട്ടാരല്ലോ മരുത്തുക്കൾ! 1
മിന്നുന്നു, മിന്നല്ക്കൊപ്പം വർഷകര്‍ മരുത്തുക്കൾ;
പൂതമാം പയ്യിനുടെയകിട്ടില്‍ വൃഷരുദ്രോല്‍-
പാദിതരല്ലോ, മാറില്‍പ്പൊന്നു ചാർത്തിയ നിങ്ങൾ! 2
പായുന്നു, മുകില്‍മധ്യേ ചാലകര്‍ വാജിസ്ഥരായ്;
പുള്ളിമാൻതേരില്‍ മരുത്തുക്കളേ, ഹവിഷ്മാങ്കല്‍-
ചെല്ലുന്നു, പൊന്നിൻതൊപ്പിയിട്ടേകാശയര്‍ നിങ്ങൾ. 3
രൊട്ടുക്കു നിത്യം കൊണ്ടുവരുന്നൂ പൃഷദശ്വര്‍,
അക്ഷയദ്രവിണന്മാര്‍ വിദ്രുതപ്രദാനന്മാ-
ര,ശ്വങ്ങൾപോലേ പോക്കില്‍ മേഘത്തെ വലിപ്പവര്‍! 4
ന്ന,ന്നങ്ങളാവാസത്തിൽപ്പോലേ,കാശയര്‍ നിങ്ങൾ
വന്നുചേരുവിൻ, മുകൾത്തട്ടിരമ്പത്താലിമ്പം
തന്നീടുമിടിവറ്റ വാർവഴികളിലൂടേ! 5
യ്ക്കെത്തുവിൻ, മരുത്തുക്കളേകമാനസര്‍ നിങ്ങൾ;
മേഘത്തെ മീതേ തടിപ്പിയ്ക്കുവിന,ശ്വത്തെപ്പോ;-
ലേകുവിൻ, സ്തോതാവിന്നു കർമ്മയോഗ്യമാമന്നം! 6
സ്തുതിയ്ക്കുന്നോനെ ഞങ്ങൾക്കേകുവിൻ മരുത്തുക്കൾ,
സ്തോതാവിന്നശനവും, പോരില്‍ വാഴ്ത്തുവോന്നാജി-
ബോധവു,മബാധമാം ദുസ്തരൌജസ്സും നിങ്ങൾ! 7
മാറില്‍പ്പൊന്നണി മിന്നും സുദാനര്‍ മരുത്തുക്കൾ,
കുട്ടിയ്ക്കു കറവപ്പൈപോലവേ പൊഴിയ്ക്കുന്നൂ,
പുഷ്ടമാമന്നം ദത്തഹവ്യനു ഗൃഹത്തിങ്കല്‍! 8
പരിപാലിപ്പിൻ, നിങ്ങളെങ്ങളെ വസുക്കളേ:
പിന്മാറ്റുകെ,രിവേല്‍കൊണ്ടവനെ രുദ്രന്മാരേ;
തിന്മനെക്കൊല്‍വിന്‍, മരുത്തുക്കളേ, ദൂരത്താക്കി! 9
കറന്നാരല്ലോ, ചെന്നപ്പയ്യിന്റെയകിടവര്‍;
സ്തുതിയ്ക്കും ത്രിതനെ നിന്ദിപ്പോരെ ഹനിപ്പോരെ-
പ്പൊതുക്കിവിട്ടാരല്ലോ, രുദ്രജരദമ്യന്മാർ! 10
സോമമെമ്പാടും തയ്യാറാക്കി നിങ്ങളെ ഞങ്ങൾ:
എത്തേണ്ടുമിടത്തെത്തും ശ്രേഷ്ഠരാം സ്വർണ്ണാഭരോ-
ടർത്ഥിപ്പൂ, സ്രുവമേന്തി സ്തുതിച്ചു വിശിഷ്ടാന്നം! 11
പ്രത്യുഷസ്സിങ്കല്‍ പ്രേരിപ്പിയ്ക്ക, ഞങ്ങളെയവര്‍:
പുലരി തുടുപ്പാല്‍പ്പോലല്ലിനെപ്പോക്കീടുന്നൂ,
വിലസും സതോയമാമുരുതേജസ്സാലവര്‍! 12
രുദ്രജര്‍ വളരുന്നൂ, സലിലസ്ഥാനങ്ങളില്‍;
വിദ്രുതം പായും കെല്പാൽ കാറില്‍ നിന്നംഭസ്സുതി-
ർത്ത,ത്യാഹ്ലാദകമായ കാന്തിയും വഹിയ്ക്കുന്നു! 13
സ്ഥിതരാക്കിനാനല്ലോ തർപ്പിച്ചു കാമം നേടാൻ;
അവരെ,പ്പെരുതർത്ഥമിരന്നീ നമസ്സിനാ-
ലവനത്തിനായ്ച്ചാരേ സ്തുതിച്ചീടുന്നൂ ഞങ്ങൾ. 14
നതനെപ്പഴിപ്പോനില്‍നിന്നകറ്റുവതേതോ,
അബ്ഭവദ്രക്ഷ മരുത്തുക്കളേ, വരികിങ്ങോ-
ട്ട; – ഭ്യാഗമിയ്ക്ക, തിരുവുള്ളവും പശുപോലേ! 15
[1] ധാരകര്‍ – വിശ്വംഭരര്‍. ആരാധിച്ചരുളുവോര്‍ – ലോകത്തെ പ്രീതിപ്പെടുത്തുന്നവര്‍. ഭൂമി – മരുത്തുക്കളുടെ വീണ.
[2] മീനണിവാനം = നക്ഷത്രങ്ങൾ നിരന്ന ആകാശം. ഉത്തരാർദ്ധം പ്രത്യക്ഷവചനം; വൃഷരുദ്രോല്‍പാദിതര്‍ = കാളയുടെ രൂപം പൂണ്ട രുദ്രനാല്‍ ഉൽപാദിപ്പിയ്ക്കപ്പെട്ടവര്‍. പയ്യു് – ഗോരുപം ധരിച്ച ഭൂമി.
[3] അശ്വത്തെപ്പോലെ – കുതിരയെ വിയർപ്പുപോക്കാൻ നനയ്ക്കുന്നതുപോലെ. മുകിൽമധ്യേ = മേഘമധ്യത്തില്‍. പായുന്നു – മഴ പെയ്യിയ്ക്കാന്‍. ചാലകര്‍ – വൃക്ഷാദികളെ ഇളക്കുന്നവര്‍. വാജിസ്ഥരായ് – കുതിരപ്പുറത്തു കേറി. ബാക്കി പ്രത്യക്ഷവചനം: ഏകാശയർ = സമാനമനസ്കർ.
[4] വിദ്രുതപ്രദാനന്മാര്‍ = വേഗത്തിൽ കൊടുക്കുന്നവര്‍. അശ്വങ്ങൾപോലേ – കുതിരകൾ തേരിനെ എന്നപോലെ.
[5] മിന്നുവാൾ = മിന്നുന്ന വാൾ (ചുരിക). മധുമത്തിന്ന് – മധു (സോമം) കുടിച്ചു ലഹരിപിടിയ്ക്കാൻ. അരയന്നങ്ങൾ വാസസ്ഥാനത്തെന്നപോലെ ഇവിടെ വന്നുചേരുവിന്‍. മുകൾത്തട്ടിരമ്പത്താലിമ്പംതന്നീടും – മുകൾത്തട്ടിലെ ഇരമ്പംകൊണ്ട് ആഹ്ലാദപ്രദങ്ങളായ. വാര്‍വഴികൾ = വിശാലമാർഗ്ഗങ്ങൾ.
[6] മർത്ത്യര്‍ – മനുഷ്യരായ. അശ്വത്തെപ്പോലെ – കുതിരയെ തടിപ്പിയ്ക്കുന്നതുപോലെ, മുകൾവശത്തു മേഘത്തെ തടിപ്പിയ്ക്കുവിൻ, വർഷണസമർത്ഥമാക്കുവിന്‍.
[7] പ്രതിവാസരം – നിത്യം. എഴുന്നള്ളവേ – നിങ്ങൾ വരുമ്പോൾ. വെളിവാക്കി – നിങ്ങളുടെ ഗുണങ്ങൾ വെളിപ്പെടുത്തി. സ്തുതിയ്ക്കുന്നോനെ – സ്തുതിയ്ക്കുന്ന പുത്രനെ. അശനം = ഭക്ഷണം. ആജിബോധം = യുദ്ധപരിജ്ഞാനം. ദുസ്തരൌജസ്സും – ശത്രുക്കൾക്കു പിന്നിടാവതല്ലാത്ത ബലവും ഏകുവിന്‍.
[8] പൂട്ടുമ്പോഴേ – യാഗത്തിന്നു പോരാന്‍. കുട്ടിയ്ക്കു കറവപ്പൈപോലവേ – കുട്ടിയ്ക്കു പയ്യു പാല്‍ ചുരത്തിക്കൊടുക്കുന്നതുപോലെ. ദത്തഹവ്യൻ = ഹവിസ്സു നല്കിയവന്‍, യജമാനൻ.
[9] ഹിംസ്രന്‍ = ഹിംസകന്‍. എരിവേല്‍ = ചുട്ടെരിയ്ക്കുന്ന വേല്‍ എന്ന ആയുധം. രുദ്രന്മാര്‍ – രുദ്രപുത്രന്മാർ. തിന്മൻ – രാക്ഷസനും മറ്റും.
[10] മാന്യമായ നിങ്ങളുടെ പ്രാപ്തി (വരവ്) എല്ലാവർക്കും അറിയാം. അവശിഷ്ടം പരോക്ഷവചനം: അപ്പയ്യിന്റെ അകിട് – മേഘം.
[11] എമ്പാടും – ചമസാദികളില്‍. ഉത്തരാർദ്ധം പരോക്ഷവചനം: എത്തേണ്ടുമിടം – യജ്ഞസ്ഥലം. അർത്ഥിപ്പൂ – ഞങ്ങൾ യാചിയ്ക്കുന്നു.
[12] അദ്ദശഗ്വന്മാര്‍ – പത്തുമാസംകൊണ്ടു യജ്ഞസിദ്ധിയ്ക്ക് ഒരുങ്ങിയ ആ അംഗിരസ്സുകൾ. മുമ്പേ – ആദിത്യന്മാരെക്കാൾ മുമ്പേ. പ്രത്യുഷസ്സ് = പുലര്‍കാലം. പുലരി തുടുപ്പുകൊണ്ട് അല്ലിനെ (രാത്രിയെ) പോക്കുന്നതുപോലെ, അവര്‍ സതോയമായ (ജലസഹിതമായ ഉരു(മഹാ)തേജസ്സുകൊണ്ട് (സൂര്യനെക്കൊണ്ട്) ഇരുട്ടിനെ പോക്കുന്നു.
[13] സലിലസ്ഥാനങ്ങൾ – മേഘങ്ങൾ. അംഭസ്സ് = ജലം.
[14] അഞ്ചഗ്ര്യഹോതാക്കൾ – പഞ്ചപ്രാണവായുക്കളാകുന്ന മുഖ്യഹോതാക്കൾ. സ്ഥിതരാക്കിനാന്‍ – വിട്ടുപോകാതെ നിർത്തി. അവര്‍ – പഞ്ചപ്രാണര്‍. അവനത്തിന്നായ് – ഞങ്ങളെ ആയുധം(ചുരിക)കൊണ്ടു രക്ഷിപ്പാൻ.
[15] ശ്രിതന്‍ – ആശ്രയിച്ചവന്‍, ആരാധകന്‍. നതന്‍ = നമിച്ചവന്‍, വന്ദിച്ചവന്‍. ഇങ്ങോട്ട് – ഞങ്ങളുടെ അടുക്കലെയ്ക്ക്. പശുപോലെ – പയ്യു കുട്ടിയുടെ അടുക്കലെയ്ക്കെന്നപോലെ. അഭ്യാഗമിയ്ക്ക – വരുമാറാകട്ടെ.