വിശ്വാമിത്രന്‍ ഋഷി; ഉഷ്ണിക് ഛന്ദസ്സ്; അഗ്നി ദേവത. (‘മാബലി നാടുവാണീടുംകാലം’ എന്ന മട്ടില്‍)
ദേവനുമായ ഭവാനെയഗ്നേ,
ഉദ്ദീപിപ്പിച്ചുപോരുന്നു, നന്നായ്-
ബുദ്ധിയുള്ളാളുകളധ്വരത്തില്‍! 1
മൃത്വിക്കായുള്ള ഭവാനെയഗ്നേ;
സത്യത്തിൻപാലകനായിബ്ഭവാൻ
കത്തിജ്ജ്വലിച്ചാലും, തൻഗൃഹത്തില്‍! 2
യാതൊരാളേകുമോ, ഹവ്യങ്ങളെ;
ഉണ്ടാമവന്നു സുവീര്യശാലി,-
യുണ്ടാമവന്നു സമൃദ്ധികളും! 3
നാഗമിയ്ക്കട്ടേ, ഹവിഷ്മാന്നായി
ഹോതാക്കളേഴ്‌വരാൽത്തേപ്പിയ്ക്കപ്പെ-
ട്ടാ,ദിതേയന്മാരോടൊന്നിച്ചുതാൻ! 4
ധാതാവും ഹോതാവുമാമഗ്നിയ്ക്കായ്
സംഭരിച്ചീടുവിൻ, നിങ്ങൾ ചെമ്മേ
മുമ്പുളേളാര്‍ നിർമ്മിച്ച വന്മൊഴികൾ! 5
ക്കാണപ്പെടേണ്ടുന്നൊരീയഗ്നിയെ
വർദ്ധിപ്പിച്ചീടട്ടെ, നമ്മൾതൻ വാ-
ക്കത്രയും സ്തുത്യനായ്ത്തീരുമാറേ! 6
ദേവരെപ്പൂജിയ്ക്കുക,ധ്വരത്തില്‍:
മാദകൻ ഹോതാവു നീയിങ്ങഗ്നേ,
മാററാരെത്തള്ളി ലസിപ്പോനല്ലോ! 7
തിങ്ങുമാറുജ്ജ്വലിച്ചാലു,മാ നീ;
സ്തോത്രങ്ങൾ ചൊല്‍വോര്‍തന്‍ ക്ഷേമത്തിന്നായ്-
പ്പാർത്താലു,മേറ്റമടുക്കല്‍ത്തന്നേ! 8
രാസ്ഥയോടുജ്ജ്വലിപ്പിച്ചിടുന്നു,
അവ്യയനും, ബലാല്‍ വർദ്ധിപ്പോനും,
ഹവ്യം വഹിപ്പോനുമായ നിന്നെ! 9
[2] തൻഗൃഹം – യാഗശാല.
[3] സുവീര്യശാലി – നല്ല വീര്യമുള്ള പുത്രന്‍.
[4] തേപ്പിയ്ക്കപ്പെട്ട് – സോമ-ഘൃതാഹുതികൾകൊണ്ട്.
[5] ഹോതാക്കളോടും മറ്റും പറയുന്നു: വന്മൊഴികൾ – സ്തോത്രങ്ങൾ.
[6] കാണപ്പെടേണ്ടുന്ന = ദർശനീയനായ. വാക്ക് – സ്തുതി.
[7] മാദകന്‍ – യജമാനാഹ്ലാദകന്‍.
[8] വീറ് = വീര്യം. ശ്രീ – തേജസ്സ്. ആ – താദൃശനായ.