വിശ്വാമിത്രൻ ഋഷി; ബൃഹതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; അഗ്നി ദേവത. (പാന)
ദേവ, മർത്ത്യരാം ചങ്ങാതിമാരെങ്ങൾ,
വാരിപൗത്രൻ സുഭഗനനാമയൻ
ഭൂരിശോഭൻ സുഖപ്രാപ്യനങ്ങയെ! 1
പോയി,കാടുകൾ തേടും ഭവാനഗ്നേ;
അന്നിലപാടു വയ്യാ സഹിയ്ക്കുവാൻ;
വന്നുവല്ലോ, വിദൂരാലിഹ ഭവാൻ! 2
തുഷ്ടചിത്തനായ്ത്ത്ന്നെ മേവുന്നു നീ;
അങ്ങു മിത്രങ്ങളാക്കിയോരിൽച്ചില-
രങ്ങു പോകും, ചുഴന്നിരിയ്ക്കും ചിലർ. 3
മേറ്റു പിന്നിട്ടു വെള്ളത്തിലാണ്ടോനെ
ചെന്നു കണ്ടെത്തിയല്ലോ, പുരാണരാ-
കുന്ന മിത്രങ്ങൾ സിംഹത്തെപ്പോലവേ. 4
മഗ്നിയെക്കടഞ്ഞുണ്ടാക്കി, വാനോർക്കായ്
കൊണ്ടുപോന്നാന,കലത്തുനിന്നൊരു
തെണ്ടിയെയെന്നപോലേ സമീരണന്‍! 5
യത്ര കൈക്കൊണ്ടു, മർത്ത്യർ യുവതമ:
അധ്വരമൊക്കെ രക്ഷിയ്ക്കുവോനല്ലോ,
മര്‍ത്ത്യബാന്ധവ, തൻക്രിയയാല്‍ബ്ഭവാന്‍! 6
മർഭകനെയുമൃദ്ധിയാല്‍ മൂടുന്നു:
അന്തിനേരത്തു കത്തിജ്ജ്വലിച്ച നി-
ന്നന്തികേ കൂടുമല്ലോ, പശുവ്രജം! 7
പാവനാഭനാം സ്തുത്യസുയജ്ഞന്നായ്-
ക്ഷിപ്രമർച്ചിപ്പിന,ഞ്ജസാ വ്യാപിയ്ക്കു-
മപ്പുരാതനദേവനാം ദൂതനെ! 8
യൊമ്പതുമുമ്പര്‍ പൂജിച്ചിതഗ്നിയെ:
നെയ്യു തൂകിനാര്‍; ദർഭ തൂർത്തു വിരി-
ച്ചങ്ങിരുത്തിനാരീ, ഹോമകാരനെ! 9
[1]സ്വാവനം = സ്വരക്ഷ.
[2]അന്നിലപാട് – വെള്ളത്തിൽത്തന്നെ വസിയ്ക്കൽ. വന്നുവല്ലോ – അരണിമഥനത്താൽ ആവിർഭവിച്ചുവല്ലോ. വിദൂരാൽ = അകലത്തുനിന്ന്.
[3]ചിലർ – അധ്വര്യുപ്രഭൃതികൾ. അങ്ങു പോകും – ഹോമിപ്പാൻ. ചിലർ – ഉദ്ഗാതാവും മറ്റും.
[4]പട = സേന. ആണ്ടോനെ – മുഴുകിയ അഗ്നിയെ. പുരാണരാകുന്ന മിത്രങ്ങൾ – ചിരന്തനസുഹൃത്തുക്കളായ ദേവന്മാർ. സിംഹത്തെപ്പോലവേ – ഗുഹയിലിരിയ്ക്കുന്ന സിംഹത്തെ എന്നപോലെ.
[5] നിലീനന്‍ = ഒളിച്ചവന്‍. തെണ്ടിയെ – അലഞ്ഞുനടക്കുന്ന മകനെ അച്ഛന്‍ പിടിച്ചുകൊണ്ടുപോകുന്നതുപോലെ. സമീരണന്‍ = വായു.
[6] വാനോർക്കായ് – ദേവന്മാരെ യജിപ്പാൻ.
[7] അർഭകനെയും – അജ്ഞനെപ്പോലും
[8] ഋത്വിക്കുകളോട്: പള്ളികൊള്ളും – വിറകുകളിലും ഓഷധികളിലും ശയിയ്ക്കുന്ന.
[9] ആയിരം – മുവ്വായിരത്തിമുന്നൂററിമുപ്പത്തൊമ്പതു ദേവന്മാര്‍. ഹോമകാരന്‍ = ഹോതാവ്, അഗ്നി.