വിശ്വാമിത്രന്‍ ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത.
അറിഞ്ഞിരിപ്പോന,വിടുന്നധ്വരത്തെ യഥാക്രമം. 1
ആ ഹവ്യവാഹനാമഗ്നി മനീഷയൊടു ചേർന്നവൻ! 2
അവന്റെ തേജസ്സകലെപ്പോക്കുമല്ലോ, തമസ്സിനെ! 3
ഈയഗ്നിയെ ഹവിർവാഹനാക്കിവെച്ചിതു, ദേവകൾ. 4
തള്ളാവുന്നവനല്ലാത്തോന്‍, പള്ളിത്തേരെ,പ്പൊഴും നവന്‍! 5
അതിമാത്രപ്രഭൂതാന്നന,ഗ്നി ദൈവതപോഷകൻ! 6
നേടുന്നു, പാവനാർച്ചിസ്സിൻപക്കല്‍നിന്നു നികേതവും! 7
കൈവരുത്തുക, കാംക്ഷിച്ച ധനമൊക്കയുമെങ്ങുമേ! 8
കിട്ടേണമേ: നിങ്കലല്ലോ പൂകിമേവുന്നു, ദേവകൾ! 9
[2] അന്നാർത്ഥം നിഹിതന്‍ – ഹവിസ്സ്വീകരണത്തിന്നു സ്ഥാപിതന്‍. ആഗ്രഹിപ്പോന്‍ – ഹവ്യേച്ഛു. മനീഷ = പ്രജ്ഞ, കർമ്മജ്ഞാനം.
[3] അറിയുന്നു – എല്ലാം.
[5] മുൻനടപ്പോന്‍ – നേര്‍വഴി കാട്ടിക്കൊണ്ട്. ത്വരാന്വിതന്‍ – മനുഷ്യരെ കർമ്മങ്ങളില്‍ പ്രവർത്തിപ്പിച്ചനുഗ്രഹിപ്പാന്‍ വെമ്പുന്നവൻ. പള്ളിത്തേര്‍ – ദേവകൾക്കു ഹവിസ്സു കൊണ്ടുപോകുന്ന രഥം. എപ്പൊഴും നവൻ = നിത്യനൂതനന്‍.
[6] അതിമാത്രപ്രഭൂതാന്നന്‍ = ഏറ്റവും പ്രഭൂതാന്നന്‍, അന്നസമൃദ്ധന്‍. ദൈവതപോഷകന്‍ = ദേവന്മാരെ പോറ്റുന്നവൻ.
[7] വോഢാവ് – ഹവ്യവാഹന്‍. നികേതം = ഗൃഹം.
[8] ഹോതാവിനോടും മറ്റും:
[9] പ്രാർത്ഥിയ്ക്കേണ്ടുന്നത് – ധനം.