വിശ്വാമിത്രൻ ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രാഗ്നികൾ ദേവത.
പിഴിഞ്ഞ സംസേവ്യമിതു കുടിപ്പിൻ, കർമ്മസക്തരായ്! 1
വരിപ്പനിന്ദ്രാഗ്നികളേ, ഞാനുമന്നാഗമത്തിനായ് 5
കുലുക്കിയല്ലോ, തൊണ്ണൂറു പറ്റലര്‍പ്പട്ടണങ്ങളെ! 6
അതുകൊണ്ടറിയാ,മിന്ദ്രാഗ്നികളേ, നിങ്ങൾതന്‍ തിറം! 9
[1] ഇത് – സോമം. കർമ്മസക്തരായ് – ഞങ്ങളുടെ കർമ്മത്തില്‍ ശ്രദ്ധവെച്ച്.
[2] മുന്‍ഭാഗത്ത് – നിങ്ങളുടെ മുമ്പില്‍. ഇവയാല്‍ – ഞങ്ങളുടെ സ്തുതികളാൽ. സ്തോതൃമിത്രം – സ്തോതാക്കളെ സ്വർഗ്ഗാദിഫലപ്രാപ്തിയിൽ സഹായിയ്ക്കുന്നതു്. സുതർപ്പണം – ഇന്ദ്രിയങ്ങൾക്കു തൃപ്തിവരുത്തുന്നത്. രണ്ടും നീരിന്റെ വിശേഷണം.
[3] ക്രതുചോദിതന്‍. – ക്രതു(യജ്ഞ)സാധനത്താല്‍ (സോമത്താല്‍) പ്രേരിതന്‍; സോമം കിട്ടിയതിനാല്‍ യജ്ഞം ച്ചെയ്യാനൊരുങ്ങിയവന്‍.
[4] സമജൈത്രര്‍ = ഒരേമട്ടില്‍ ജയിയ്ക്കുന്നവര്‍.
[5] ചൊല്ലിയും പാടിയും – സ്തോത്രം ചൊല്ലിയും, സാമം പാടിയും. അന്നാഗമം = അന്നലബ്ധി.
[7] കമ്മത്തിലെങ്ങും നിങ്ങൾ പ്രകർഷേണ സ്തുതിയ്ക്കപ്പെടുന്നു.
[8] സഹവർത്തികൾ = കൂടെപ്പാർക്കുന്നവ. പ്രേരകത്വം – മഴപെയ്യിച്ച്, അന്നമുല്‍പാദിപ്പിച്ചു യജ്ഞത്തിന്നു പ്രേരിപ്പിയ്ക്കല്‍; ഇതും നിങ്ങളില്‍ വെയ്ക്കപ്പെട്ടിരിയ്ക്കുന്നു.
[9] അണി ചാർത്തുന്നു – ജയശ്രീഭൂഷിതരാകുന്നു, വിജയം നേടുന്നു. തീറം = ത്രാണി.