വിശ്വാമിത്രപുത്രന്‍ ഋഷഭന്‍ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (‘താമരക്കണ്ണൻ’ പോലെ.)
ത്തുംഗവാക്യത്താല്‍ വാഴ്ത്തുവിന്‍:
വാനവരൊത്തു വന്നാ യജിഷ്ഠൻ
വാണരുളട്ടേ, ദർഭയില്‍! 1
മാര്‍തൻ കെല്പിനെസ്സേവിപ്പൂ;
അസ്സത്യാത്മാവെ വാഴ്ത്തുന്നു, രക്ഷ-
യ്ക്കർത്ഥകാമര്‍ ഹവിഷ്മാന്മാർ! 2
യജ്ഞങ്ങൾക്കുമദ്ദേഹംതാൻ;
സേവിപ്പിൻ, നിങ്ങളാ നിജാഗ്നിയെ,
ശ്രീവിധായിയാം ദാതാവെ! 3
വന്മുതല്‍, നമുക്കാരാലോ;
ആയഗ്നി നമുക്കേകട്ടേ, സുഖ-
പ്രായഗൃഹങ്ങൾ കർമ്മാർത്ഥം! 4
നിത്യനവീനനഗ്നിയെ
വർദ്ധിപ്പിയ്ക്കുന്നൂ, തൻതിരുമേനി-
യ്ക്കൊത്ത കർമ്മത്താല്‍ സ്തോതാക്കൾ! 5
പേർത്തും ദേവാഹ്വാതാവാം നീ;
വായുവർദ്ധിത, നല്കി,ങ്ങു സുഖ-
മായിരം തരും നീയഗ്നേ! 6
ന്നായിരപ്പടി വന്മുതല്‍,
സദ്വീര്യപുഷ്ട്രിസന്താനകര,-
മത്യയഹിനമുജ്ജ്വലം! 7
[1] തുംഗവാക്യം – ഉയർന്ന (മഹത്തായ) സ്തോത്രം. യജിഷ്ഠന്‍ – വലിയ യഷ്ടാവ്. ഹോതാവിനോടും മറ്റും യജമാനന്‍ പറയുന്നതാണിത്.
[2] രക്ഷിതാക്കൾ = ദേവന്മാർ; ദ്യാവാപൃഥിവികളും ദേവന്മാരും അഗ്നിയ്ക്കധീനരാണ്. അര്‍ത്ഥകാമര്‍ = ധനേച്ഛുക്കള്‍
[3] ഇവര്‍ – ഹവിഷ്മാന്മാര്‍, യജമാനന്മാര്‍. യജ്ഞങ്ങൾക്കും അദ്ദേഹം തന്നെ യന്താവ് (നിയാമകന്‍). ആ നിജാഗ്നിയെ (സ്വന്തം അഗ്നിയെ) നിങ്ങൾ (ഋത്വിക്കുകൾ) സേവിപ്പിന്‍ (പരിചരിയ്ക്കുവിൻ). ശ്രീവിധായി = സമ്പല്‍ക്കരൻ.
[4] ആരാലോ – ആരുടെ പ്രസാദത്താലോ നമുക്കു കിട്ടുന്നു. സുഖപ്രായഗൃഹങ്ങൾ = സുഖമേറിയ ഗൃഹങ്ങൾ. കർമ്മാർത്ഥം = കമ്മാനുഷ്ഠാനങ്ങൾക്ക്.
[5] ഋദ്ധാഭൻ = ശോഭ വളർന്നവന്‍. തൻതിരുമേനിയ്ക്കൊത്ത – തദ്വിഷയകമായ.
[6] അസ്മല്‍(ഞങ്ങളുടെ) കർമ്മവും സ്തോത്രവും കാത്താലും – ഏറ്റക്കുറവുവരാതെ രക്ഷിച്ചാലും. പേർത്തും ദേവാഹ്വാതാവ് – വീണ്ടും വീണ്ടും ദേവന്മാരെ വിളിയ്ക്കുന്നവൻ. ഇങ്ങു – ഞങ്ങൾക്ക്. ആയിരം തരും – ആയിരം ധനം നല്കുന്ന.
[7] സദ്വീര്യപുഷ്ടിസന്താനകരം = നല്ല വീര്യം, ദേഹപുഷ്ടി, സന്താനങ്ങൾ എന്നിവയെ ഉളവാക്കുന്നത്. അത്യയഹീനം – എത്ര ചെലവുചെയ്താലും ക്ഷയിയ്ക്കാത്തത്. ഉജ്ജ്വലം – രത്നകനകാദികൾകൊണ്ടു തിളങ്ങുന്നത്. മൂന്നും വന്മുതലിന്റെ വിശേഷണങ്ങൾ.