ഋഷഭൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (കേക)
ധാതാവു മേധാശാലി മേധത്തിന്നെഴുന്നള്ളും:
തിളങ്ങും പള്ളിത്തേരില്‍ക്കേറുമശ്ശോചിഷ്കേശ-
നൊളി വീശുന്നൂ, കെല്പിൻപുത്രനന്തരിക്ഷത്തില്‍. 1
കല്യ, സത്യാത്മൻ, കൈക്കൊൾക,ങ്ങിതു യജനീയ:
അറിവുറേറാരെക്കൊണ്ടുവരിക, വിജ്ഞൻ ഭവാൻ;
വിരിദർഭയിലിരുന്നരുൾക, സംരക്ഷയ്ക്കായ്! 2
ക; – ങ്ങുന്നുമഗ്നേ, ചെല്ക, വായുവീഥിയിലൂടേ;
തുകിടുമല്ലോ, ഹവ്യം പൂർവനാം നിങ്കൽപ്പാടേ;
വാഴ്ക, വാഴ്കവ ഗേഹേ, തേര്‍നുകത്തണ്ടില്‍പ്പോലേ! 3
ശക്തിസൂനുവാമഗ്നേ, സ്തോത്രമോതുന്നൂ നിങ്കല്‍:
മർത്ത്യർക്കായ്ക്കതിർകളെപ്പരത്തിത്തേജസ്സോടേ
വർത്തിയ്ക്കുന്നവനല്ലോ, ബലവാന്‍ സൂര്യന്‍ ഭവാൻ! 4
കാമ്യമങ്ങയ്ക്കു: നമസ്കാരത്താൽ പ്രസന്നനായ്
മേധാഭിലാഷത്തോടേ പൂജിയ്ക്ക ദേവന്മാരെ
മേധാവി ഭവാനഗ്നേ, വളരെ സ്തോത്രങ്ങളാല്‍! 5
ന്നുളവാകുന്നുണ്ടല്ലോ; നിങ്കല്‍നിന്നൂര്‍ജ്ജസ്സൂനോ:
വിത്തമായിരം കല്പിച്ചേകുക, ഞങ്ങൾക്കു നീ-
യദ്രോഹവചസ്സായ സത്യവാനെയുമഗ്നേ! 6
യേകിയോ, ഭവാനു കെല്പുറേറാനേ, കവിപ്രജ്ഞ;
ആസ്വദിച്ചാലുമവയൊക്കെയിങ്ങമൃത, നീ;
ഭാസ്വരരഥർക്കെല്ലാമാൾ നീയെന്നറിഞ്ഞാലും! 7
[1] മേധം = യാഗം.
[2] പ്രത്യക്ഷോക്തി: കല്യ – ബലവാനേ. ഇത് – നമസ്കാരോക്തി. അറിവുറേറാര്‍ – ദേവന്മാര്‍.
[3] ചെല്ക – ദിനരാത്രികളുടെ അരികത്തെയ്ക്കു ചെല്ലുക. വായുവീഥി – ആകാശം. പ്രഭാതത്തിലും സായംകാലത്തുമാണല്ലോ, പൂർവ(പുരാതന)നായ ഭവാങ്കല്‍ ഹവ്യം തൂകുക; അതിനാല്‍ അവ (പകലല്ലുകൾ) ഞങ്ങളുടെ ഗേഹത്തില്‍ വാഴ്ക വാഴ്ക – വീണ്ടും വീണ്ടും വസിയ്ക്കട്ടെ. തേര്‍നുകത്തണ്ടില്‍ – ഈഷകൾ (നുകത്തണ്ടിന്റെ ഇരുവശത്തും വെയ്ക്കുന്ന മരപ്പട്ടികകൾ – ‘ഇരുപ്പടി’ –)നില്ക്ന്നതുപോലെ.
[4] ശക്തിസൂനു – അരണിമഥനബലത്തിന്റെ പുത്രന്‍. സൂര്യന്‍ = ശോഭനവീര്യന്‍.
[5] കൈമലർന്നവര്‍ – ഹവിസ്സെടുത്തതിനാല്‍ കൈ മലർന്നവരായ. കാമ്യം – കമനീയമായ പുരോഡാശവും മറ്റും. മേധാഭിലാഷം = യാഗേച്ഛ.
[6] ഊർജ്ജസ്സൂനോ = ബലത്തിന്റെ മകനേ. അദ്ദോഹവചസ്സ് – ആർക്കും ഉപദ്രവമുണ്ടാക്കാതെ സംസാരിയ്ക്കുന്നവൻ. സത്യവാനെയും – സത്യവാനായ പുത്രനെയും കല്പിച്ചേകുക.
[7] ഭാസ്വരരഥര്‍ – ശോഭനമായ തേരുള്ളവര്‍, യജമാനന്മാര്‍. ആൾ – രക്ഷിതാവ്.