കതഗോത്രക്കാരന്‍ ഉല്‍കീലന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (കേക)
ച്ചരുൾക, മാററാരെയും ശക്തരാക്ഷസരെയും:
അഗ്ര്യമാം സുഖം നല്കും പെരിയ സുഹവനാ-
മഗ്നിയെ നയിയ്ക്കുമാറാക, ഞാന്‍ സുഖത്തിന്നായ് ! 1
യിപ്പരിഷയ്ക്കു പരിത്രാതാവെന്നറിഞ്ഞാലും:
അച്ഛനുണ്ണിയെയെന്നപോലവേ ലാളിയ്ക്ക, നീ
നിച്ചലും മല്‍സ്തോത്രത്തെസ്സുപ്രഭാംഗനാമഗ്നേ! 2
ത്തിളങ്ങിത്തെളിയിയ്ക്ക, മർത്ത്യദർശി നീയഗ്നേ;
നീക്കുക പാപം വസോ; കിട്ടിയ്ക്ക ഫലം; സിദ്ധ-
മാക്കുകെ,തങ്ങൾതന്‍ വിത്തകാമം നീ യുവതമ! 3
ച്ചേറ്റമാളുക, വർഷിൻ, തോല്ക്കാത്ത ഭവാനഗ്നേ;
നടത്തുകൊ,ന്നാമതാം ഫലദമഹായജ്ഞം,
വടിവില്‍ നയിയ്ക്കുവാനറിവുള്ളോനാം ഭവാന്‍! 4
ങ്ങുടലില്‍ജ്ജര കേറ്റുമുജ്ജ്വല, സുമേധസ്സേ;
വണ്ടിപോല,നങ്ങാതങ്ങോട്ടു വാങ്ങുക, ഹവ്യം;
ഉണ്ടാക്കുകൊ,ളി ഭവാൻ വാനൂഴികളിലഗ്നേ! 5
ദേവ, ദേവകളൊന്നിച്ചുജ്ജ്വലശ്രീയാം ഭവാന്‍
സുഷ്ഠുവായ്ച്ചുരത്തിയ്ക്ക, വാനൂഴികളെ ഞങ്ങൾ;-
ക്കൊട്ടുമെങ്ങളിലേശായ്കെ,തിരാളിതന്‍ ദ്രോഹം! 6
അഗ്നേ, അങ്ങു കർമ്മമേറിയ ഗോപ്രദാത്രിയായ ഭൂമിയെ സ്തോതാവിന്ന് എന്നെയ്ക്കുമായി കിട്ടിച്ചാലും; ഞങ്ങൾക്കു മകനും അവന്റെ മകനും ജനിയ്ക്കുമാറാകണം; അങ്ങയുടെ ആ നന്മനസ്സു ഞങ്ങളിലെത്തട്ടെ! 7
[1] ശക്തരാക്ഷസര്‍ = ത്രാണിയുള്ള രക്ഷസ്സുകൾ. സുഹവന്‍ = ശോഭനാഹ്വാനൻ. നയിയ്ക്കുക – ഉത്തരവേദിയിലും മറ്റും കൊണ്ടുപോവുക.
[2] ഇപ്പരിഷ – ഞങ്ങൾ.
[3] മുറയ്ക്ക് – ക്രമേണ. മര്‍ത്ത്യദർശി – മനുഷ്യരുടെ ശുഭാശുഭകർമ്മങ്ങൾ കാണുന്നവന്‍. വിത്തകാമം (ധനാഭിലാഷം) സിദ്ധമാക്കുക – നിറവേറ്റുക.
[4] ഒന്നാമത്തെ മഹായജ്ഞം, ജ്യോതിഷ്ടോമമത്രേ.
[5] ഉടലില്‍ജ്ജര കേറ്റും – സർവപ്രാണികളുടെയും ശരീരത്തില്‍ അവസാനകാലത്തു ജര പിടിപ്പിയ്ക്കുന്ന. വണ്ടി – ധാന്യങ്ങളും മറ്റും കേറ്റപ്പെട്ട്, ഉടമസ്ഥങ്കലെത്തിയ്ക്കുന്ന ശകടം.
[6] കൈവളർത്തുക – ഞങ്ങൾക്ക് അഭിലഷിതഫലങ്ങൾ വർദ്ധിപ്പിയ്ക്കുക. വാനൂഴികളെ സുഷ്ഠുവായ് (നന്നായി) ചുരത്തിയ്ക്ക – മഴയും സസ്യങ്ങളും വേണ്ടുവോളം ഞങ്ങൾക്കു കിട്ടട്ടെ എന്നു സാരം.