ഉല്‍കീലന്‍ ഋഷി; ബൃഹതിയും സതോബൃഹതിയും ഛന്ദസ്സ്; അഗ്നി ദേവത. (മഞ്ജരി)
സൌഭാഗ്യത്തിന്നു പോന്നോ,നീയഗ്നി;
സുപ്രജാഗോയുക്തസ്വത്തിന്നു പോന്നവന്‍
കില്ബിഷോച്ഛിത്തിയ്ക്കും പോന്നോൻതന്നെ! 1
സർവദാ വൈരിയെക്കൊല്ലുമെവര്‍ –
ആ മരുത്തുക്കളേ, നിങ്ങളിസ്സൌഖ്യദ-
ശ്രീമാങ്കല്‍ച്ചെല്ലുവിൻ, നേതാക്കളേ! 2
വിത്താഢ്യനായ വൃഷാവാമഗ്നേ,
സുപ്രജാവീര്യൌർജ്ജിത്യാരോഗ്യഹേതുവാ-
മല്പേതരമായ സമ്പത്തിനാല്‍! 3
നാരാധിപ്പോനി,വന്‍ ദേവന്മാരെ;
സ്തോതാക്കന്മാരിലും പോരിലും ചെല്ലുന്നൂ,
നേതാക്കന്മാരുടെ ‘ശസ്ത്ര’ത്തിലും! 4
കഷ്ടപ്പാടിന്നുമപുത്രതയ്ക്കും
ഗോരാഹിത്യത്തിന്നും നിന്ദയ്ക്കുമഗ്നേ, നീ;
ദൂരീകരിയ്ക്കേണം, ദ്വേഷങ്ങളും! 5
പോരുവോൻ, യജ്ഞേ സുഭഗ, ഭവാൻ:
ഭൂരിദ്രവിണ, തരേണമേ, സൌഖ്യവും
പേരും വളർത്തും വൻസമ്പത്തഗ്നേ! 6
[1] സൌഭാഗ്യത്തിന്നു പോന്നോന്‍ – സൌഭാഗ്യം നല്കാൻ ശക്തനാണ്. കില്ബിഷോച്ഛിത്തി = പാപത്തെ നശിപ്പിയ്ക്കൽ.
[2] സൌഖ്യദശ്രീമാൻ = സൌഖ്യം നല്കുന്ന സമ്പത്തുകളോടുകൂടിയവൻ.
[3] തദ്വിധൻ = അപ്രകാരമിരിയ്ക്കുന്നവന്‍. മൂർച്ചകൂട്ടുക – കർമ്മസമർത്ഥരാക്കുക. ഔര്‍ജ്ജിത്യം = ബലം.
[5] ശക്തിജ – ബലജാത. കഷ്ടപ്പാട് – ദാരിദ്യം. അപുത്രത – മക്കളില്ലായ്ക. ഗോരാഹിത്യം = മാടുകളില്ലായ്ക.
[6] ഭൂരിദ്രവിണ = വളരെദ്ധനമുള്ളവനേ. പേരും = യശസ്സും.