വിശ്വാമിത്രൻ ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത
യോജിച്ചുവന്നാല്‍, വാനോരില്‍ച്ചെല്ലുന്നു, സുഖതല്‍പരന്‍. 1
പുരാനേ, പിന്നിടുകയുംചെയ്യാവൂ, ദുരിതങ്ങളെ! 3
യാചിപ്പൂ ഞങ്ങളശ്ശോചിഷ്കേശങ്കല്‍, സ്തുതിയോഗ്യനില്‍! 4
ശ്രദ്ധിപ്പിയ്ക്കുന്നു, രക്ഷാർത്ഥമീദൃശസ്തവനങ്ങളാല്‍. 6
കൊണ്ടുവെയ്ക്കപ്പെടുന്നൂ, നേര്‍ക്കധ്വരത്തെ നടത്തുവോൻ! 8
ജ്വലിപ്പിയ്ക്കപ്പെടുന്നൂ, നേര്‍ക്കഗ്നി, കാമാഭിവർഷകന്‍! 13
[1] പക്ഷം = അർദ്ധമാസം. ഹവിർഭോജികൾ = ദേവന്മാര്‍. ധേനു – കറവുപയ്യ്. വാനോരില്‍ച്ചെല്ലുന്നു – യജ്ഞോദ്യതനാകുന്നു.
[2] വിപശ്ചിത്തു് = മേധാവി. ധൃതവിത്തന്‍ = ധനം കരുതിവെച്ചിട്ടുള്ളവന്‍.
[4] യാചിപ്പൂ – അഭീഷ്ടഫലം അർത്ഥിയ്ക്കുന്നു.
[5] അനത്യന്‍ = നാശ(മരണ)രഹിതന്‍.
[6] ബാധിതര്‍ – രക്ഷസ്സുകളാല്‍ ബാധിയ്ക്കപ്പെട്ടു, തദുച്ചാടനത്തിന്നു മന്ത്രം ജപിയ്ക്കുന്നവര്‍. ഹവിർദ്ധരര്‍ – യജമാനന്മാര്‍. രക്ഷാർത്ഥം – രക്ഷോബാധയില്‍നിന്നു രക്ഷിപ്പാൻ.
[7] വിഷയം – കർമ്മമാകുന്ന വിഷയം.
[8] നിർത്തപ്പെടുന്നു – ദേവന്മാരാല്‍. കൊണ്ടുവെയ്ക്കപ്പെടുന്നൂ – അധ്വര്യുപ്രഭൃതികളാല്‍.
[9] കർമ്മിഷ്ഠര്‍ – ആധാനവും മറ്റും അനുഷ്ഠിച്ചവര്‍. ഭൂതജാതോദരസ്ഥനെ – സർവപ്രാണികളുടെയും വയററില്‍ (ജഠരാഗ്നിയായി) സ്ഥിതിചെയ്യുന്ന അഗ്നിയെ. അച്ഛന്‍ – സർവജഗദ്രക്ഷകന്‍. ദക്ഷനന്ദിനി = ഭൂമി, ഉത്തരവേദി.
[10] മുന്‍ ഋക്കിന്റെ വിവരണം: കാമിപ്പോന്‍ – പുരോഡാശാദിയെ ഇച്ഛിയ്ക്കുന്നവന്‍.
[11] യന്താവ് – സർവനിയന്താവ്.
[12] കവിക്രതു – മേധാവിക(അധ്വര്യാദിക)ളാകുന്ന കർത്താക്കാളോടു (ഉല്‍പാദകരോടു)കൂടിയവന്‍; അവരാല്‍ അരണിമഥനംകൊണ്ട് ഉല്‍പാദിതൻ. അന്നപുത്രന്‍ – അന്നം (ഹവിസ്സ്) ആണല്ലോ, അഗ്നിയെ വളർത്തുന്നത്; ഇതിനാലത്രേ, അന്നപുത്രത്വം.
[13] കാമാഭിവർഷകന്‍ – യജമാനന്ന് അഭീഷ്ടങ്ങൾ പെയ്തുകൊടുക്കുന്നവന്‍.
[14] ഉമ്പർക്കു വാഹനം – ദേവകൾക്കു ഹവിസ്സെത്തിയ്ക്കുന്നവന്‍.
[15] സുവർഷക – അഭീഷ്ടവർഷിന്‍.