വിശ്വാമിത്രന്‍ ഋഷി; ഗായത്രിയും ഉഷ്ണിക്കും ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സ്; അഗ്നി ദേവത.
പ്രഭാതസവനേ ജാതവേദസ്സേ, സ്തോതൃവിത്തദ! 1
അതു കൈക്കൊള്ളുകിങ്ങഗ്നേ, തുലോം തരുണനാം ഭവാന്‍! 2
അഗ്നേ, യജ്ഞത്തില്‍ വെയ്ക്കപ്പെട്ടോനല്ലോ, ബലസൂനു നീ! 3
(കാകളി)
മത്ര കൈക്കൊള്ളുക, ജാതവേദസ്സു നീ;
യാഗത്തിലഗ്നേ, മഹാനാം ഭവാന്നുള്ള
ഭാഗം മുടക്കില്ല, കർമ്മഠന്മാര്‍ കവേ! 4
മേന്തുമല്ലോ, രസിച്ചഗ്നേ, ബലോത്ഥ, നീ;
എത്തിയ്ക്കുകീ,യുണര്‍വേകും സരത്നമാ-
മധ്വരം നിത്യരാം വാനോരില്‍ നീ നുതൻ! 5
[1] പ്രഭാതസവനേ = പ്രാതസ്സവനത്തില്‍. സ്തോതൃവിത്തദ = സ്തുതിയ്ക്കുന്നവർക്കു ധനം നല്കുന്നവനേ.
[4] കർമ്മഠന്മാര്‍ = കർമ്മകുശലര്‍. മുടക്കില്ല. അങ്ങയ്ക്കുതന്നെ തരും.
[5] സാന്ധ്യസവനാഹുതം = സന്ധ്യയിലെ (മൂന്നാം) സവനത്തില്‍ ഹോമിയ്ക്കപ്പെട്ടത്. ഏന്തും – കൈക്കൊള്ളും. ബലോത്ഥ – മഥനബലത്തില്‍നിന്നു ജനിച്ചവനേ. സരത്നം – സ്വർഗ്ഗാദിശ്രേഷ്ഠഫലങ്ങളോടുകൂടിയത്; ശ്രേഷ്ഠഫലപ്രദം. അധ്വരം – യജ്ഞസോമം. നിത്യര്‍ – മരണരഹിതര്‍.
[6] നൈശം – രാത്രിയിലേതായ.