ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
സല്‍പഥാപ്തിയ്ക്കായ് സ്തുതിപ്പൂ, ക്രതുക്കളില്‍;
മൃത്യുഹീനൻ സുരർക്കേകുമല്ലോ സുഖം;
നിത്യധർമ്മത്തെപ്പഴിയ്ക്കില്ലൊരുത്തനും! 1
ഹോതാവു മർത്ത്യപുരോഹിതനായ് സ്വയം
ദീപ്ത്യാ വിളങ്ങിപ്പൂ, വൻഗൃഹം സന്ദൃശ്യ-
മൂർത്തി, ദേവേരിതന,ഗ്നി മഹാമതി! 2
വിജ്ഞരാല്‍ ശ്ശുശ്രൂഷകൊണ്ടു സംപൂജിതൻ
കർമ്മമിവങ്കലർപ്പിപ്പൂ, സ്തുതിപ്പവർ;
ശർമ്മമിവങ്കല്‍നിന്നിച്ഛിപ്പു, യാഗവാന്‍! 3
നൃത്വിക്പരിജ്ഞാനസല്‍ക്കർമ്മസാധനം
വാനൂഴി പുക്കാന,നേകരൂപന്‍ കവി
വാഴ്ത്തപ്പെടും ദീപ്തനഗ്നി പുരുപ്രിയൻ. 4
നാശുസഞ്ചാരി ജലസ്ഥന്‍ സുപിംഗളന്‍
സ്വാമി സർവജ്ഞനാ വൈശ്വാനരാഗ്നിയെ,
ശ്രീമാനെയിങ്ങു പാർപ്പിച്ചിതു ദേവകൾ! 5
നാനാമഖങ്ങൾ നരന്നായ് നടത്തുവോൻ,
വിദ്രുതകാരി, നേതാവു, ദാനോത്സുകന്‍
മധ്യേ വസിയ്ക്കുന്നിതഗ്നി,യരിന്ദമന്‍. 6
ച്ചാർത്താല്‍സ്സുഖിപ്പിയ്ക്ക; മാരി പെയ്കെ,ങ്ങളില്‍;
യജ്ഞവാന്നന്നവും നല്കു,ണര്‍വോടു നീ;
വിജ്ഞരാം വിണ്ണവർക്കിഷ്ടൻ, സുയജ്ഞ, നീ! 7
ബുദ്ധിനിയന്താവ,തിഥി, പുരജവൻ,
അധ്വരോദ്ബോധകൻ ജാതവേദസ്സിനെ
നിത്യം വണങ്ങി സ്തുതിപ്പൂ, ധനൈഷികൾ! 8
ത്താലേ വശത്താക്കി, ലോകരെസ്സദ്രഥൻ;
ശാലയിലബ്ബഹുപോഷകന്‍ ചെയ്വതു
ലാലസിപ്പിയ്ക്കാവു, ഞങ്ങൾ നുതികളാല്‍! 9
ചേർത്ത നിൻതേജസ്സു ദക്ഷ, വൈശ്വാനര:
വാനൂഴിവിശ്വം നിറച്ചൂ പിറപ്പില്‍ നീ;
താനേ വരുതിയില്‍ വെച്ചിതതൊക്കയും! 10
ബുദ്ധ്യാ തനിച്ചു നല്കുന്നുവല്ലോ, കവി;
ഈയഗ്നി, വീര്യം വളർന്ന വാനൂഴിക-
ളായ തായ്താതരെപ്പൂജിച്ചുദിച്ചവന്‍! 11
[1] സുരർക്കു സുഖം ഏകും – ദേവന്മാരെ ഹവിസ്സു കൊടുത്തു പരിചരിയ്ക്കുന്നു.
[2] ദീപ്ത്യാ = പ്രഭകൊണ്ടു്. ഗൃഹം – യാഗശാല. സന്ദൃശ്യമൂർത്തി = ദർശനീയരൂപന്‍. ദേവേരിതന്‍ = ദേവന്മാരാല്‍ അയയ്ക്കപ്പെട്ടവൻ.
[3] ഗൃഹസാധനം – ഗൃഹപ്രാപ്തിയ്ക്കു കാരണഭൂതന്‍. ശർമ്മം = സുഖം. യാഗവാൻ – യജമാനന്‍.
[4] ബുധര്‍ = വിദ്വാന്മാര്‍. ഋത്വിക്പരിജ്ഞാനസല്‍ക്കർമ്മസാധനം = ഋത്വിക്കുകളുടെ അറിവിന്നും സല്‍ക്കർമ്മത്തിന്നും കാരണഭൂതന്‍. അനേകരൂപന്‍ – ഭൌമ – വൈദ്യുതാദി ബഹുസ്വരുപൻ. പുരുപ്രിയൻ = ശ്രേഷ്ഠന്മാർക്കു പ്രിയപ്പെട്ടവന്‍.
[5] ശ്രീമാൻ = ശോഭയേറിയവന്‍.
[6] മധ്യേ – ദ്യാവാപൃഥിവികൾക്കിടയില്‍. അരിന്ദമന്‍ – യജ്ഞം മുടക്കുന്ന ശത്രുക്കളെ അടക്കുന്ന (നശിപ്പിയ്ക്കുന്ന)വൻ.
[7] വാഴ്ത്തുക – ദേവന്മാരെ സ്തുതിച്ചാലും. സത്സുതാര്‍ന്നാത്ഥം – ഞങ്ങള്‍ക്കു നല്ല മക്കളും അന്നവുമുണ്ടാകാന്‍. രസച്ചാര്‍ത്താല്‍ – മധുരാദിരസങ്ങള്‍കൊണ്ട്. സുഖിപ്പിയ്ക്ക – ദേവന്മാരെ പ്രീതിപ്പെടുത്തിയാലും. എങ്ങളില്‍ – ഞങ്ങളുടെ നിലങ്ങളിലും മറ്റും. യജ്ഞവാന്‍ – യജമാനൻ. ഇഷ്ടൻ. – പ്രിയപ്പെട്ടവനാണല്ലോ.
[8] അധ്വരോദ്ബോധകന്‍ – യജ്ഞകര്‍മ്മോപദേഷ്ടാവ്.
[9] ശ്രീലന്‍ = ശോഭയേറിയവന്‍. ബഹുപോഷകന്‍ = വളരെജ്ജനങ്ങളെ പോറ്റുന്നവന്‍. ലാലസിപ്പിയ്ക്ക = പ്രകാശിപ്പിയ്ക്കുക.
[10] സവജ്ഞത ചേര്‍ത്ത – അങ്ങയുടെ തേജസ്സുതന്നെയാണ്, അങ്ങയെ സര്‍വ്വജ്ഞനാക്കിയത്. ദക്ഷന്‍ = വിചക്ഷണന്‍. വാനൂഴിവിശ്വം = വാനൂഴികളും വിശ്വവും. അത് – വാനൂഴിവിശ്വം.
[11] വൈശ്വാനരന്റെ പ്രീതി (പ്രസാദം) ഋദ്ധം(സമൃദ്ധം)തന്നെ; വൈശ്വാനരനെ പ്രസാദിപ്പിച്ചാല്‍ വമ്പിച്ച ധനം കിട്ടുമെന്നതു ശരിതന്നെ. സൽക്കർമ്മബുദ്ധ്യാ = സല്‍ക്കർമ്മേച്ഛകൊണ്ട്. നല്കുന്നു – യജമാനാദികൾക്കു ധനം കൊടുക്കുന്നു. വീര്യം = രേതസ്സ്, വൃഷ്ട്രിജലം. തായ്താതര്‍ – മാതാപിതാക്കൾ. ഉദിച്ചവന്‍ – ജനിച്ചവനാകുന്നു.