വിശ്വാമിത്രന്‍ ഋഷി; ജഗതി ഛന്ദസ്സ്; വൈശ്വാനരൻ ദേവത. (കാകളി)
നിർമ്മിയ്ക്ക, തൂനെയ്യുപോലൊരു ഗീതി നാം:
ആയിരുഹോതാവെ, വെണ്മെഴു തേരിനെ-
പ്പോലേ പുതുക്കുന്നു, മർത്ത്യരൃത്വിക്കുകൾ. 1
സ്സൂനു പിറപ്പാൽ പ്രകാശം വരുത്തിനാൻ;
മർത്ത്യർക്കതിഥി, ഹവിർവാഹന,ന്നദൻ,
ദുർദ്ധർഷന,ഗ്നി വിഭാവസു, നിർജ്ജരൻ! 2
ഭൂരിവിജ്ഞാനരാം ദേവകളഗ്നിയെ;
ചോറിനായ് വാഴ്ത്തുവന്‍, വാജിയെയെന്നപോ-
ലാ രാജമാനതേജസ്സാം മഹാനെ ഞാന്‍. 3
മംഗളകാമ്യമാമന്നം ലഭിയ്ക്കുവാന്‍,
സ്തുത്യൻ, ഭൃഗുക്കൾക്കഭീഷ്ടദന്‍, തല്‍പര-
നൂ,ദ്ദിവ്യതേജസ്സു,രുപ്രജ്ഞനഗ്നിയെ. 4
സല്‍ക്കരിയ്ക്കുന്നൂ, സുഖേച്ഛയാലഗ്നിയെ,
ദത്താന്നനെ,സ്സര്‍വദേവേഷ്ടനെ, ക്രതു-
കൃത്യനിർവാഹിയെ,ദ്ദീപ്തനെ, രുദ്രനെ. 5
നാല്‍വശത്തും വിരിച്ചധ്വരകർമ്മികൾ
സേവനസക്തരായ് പ്രാപ്യമാം നിൻഗൃഹേ
മേവുന്നിതഗ്നേ; ധനം നല്കി,വർക്കു നീ! 6
ച്ചോനെപ്പിറപ്പിലേ കൈക്കൊണ്ടു കർമ്മികൾ;
ദത്താന്നനക്കവി കൊണ്ടുപോകപ്പെടു,-
മധ്വരേ വാജിപോലാഹാരകാമരാല്‍. 7
ചെമ്മേ പുരോഹിതനായി, വാനോർക്കെവൻ;
പൂജിപ്പി,നാ ഹവിസ്സേകും സുയജ്ഞനെ;-
സ്സേവിപ്പിനഗ്നിയെ,ജജാതവേദസ്സിനെ! 8
വെച്ചൂ, കൊതിച്ചുമ്പർ മൂന്നു ചമതകൾ:
മർത്ത്യഭോഗത്തിന്നെടുത്താരതിലൊന്നു;
മറ്റവ രണ്ടുമടുത്ത ലോകത്തിനും. 9
ക്കത്തിജ്ജ്വലിപ്പിപ്പു, കത്തിയെപ്പോലവേ;
ആയവന്‍ മീതെയും താഴെയും വ്യാപിച്ചു
പായുന്നു; പാരിതില്‍ഗ്ഗർഭഭൂതനവൻ! 10
ലാ,ർക്കുന്ന കേസരിപോലെയാ വർഷകൻ;
മൃത്യുഹീനൻ, പൃഥുദീപ്തി, വൈശ്വാനരൻ
ദത്തഹവ്യന്നു നൽസമ്പത്തു നല്കുമേ! 11
മീതെ വിണ്ണേറീ, ചിരന്തനൻപോലവേ;
വാഴ്ത്തുവോനു ധനം പൂർവർക്കുപോലേകി
വാനില്‍ച്ചരിയ്ക്കുന്നു, ജാഗരൂകനവന്‍! 12
സംസ്ഥനാരിങ്ങുപാനീതനായ്, വായുവാല്‍;
ചിത്രചാരി ഹരികേശനാദ്ദീപ്തിമാ-
നഗ്നിയോടർത്ഥിയ്ക്ക, നമ്മൾ നവ്യം ധനം! 13
ദ്യോവിൻ ധ്വജം സൂര്യസംസ്ഥനുഷർബ്ബുധൻ
അന്നവാൻ വിണ്ണിന്‍ ശിരസ്സഭംഗാരവ-
നമ്മഹാനഗ്നിയോടർത്ഥിയ്ക്ക, വാഴ്ത്തി നാം! 14
നുത്തമൻ ദാനോല്‍ക്കനൊക്കയും കണ്ടവൻ
നിത്യം നൃബന്ധു തേര്‍പോലെ ദൃശ്യാംഗന-
ച്ചിത്രരോചിസ്സിനോടർത്ഥിയ്ക്ക, നാം ധനം! 15
[1] അംബു = ജലം. തൂനെയ്യ് അഗ്നിയെ വളർത്തുമല്ലോ; അതുപോലെ പ്രീതിപ്പെടുത്തുന്ന ഒരു ഗീതി (പാട്ട്, സ്തുതി) നാം നിർമ്മിയ്ക്കുക. ആയിരുഹോതാവെ – ഗാർഹപത്യാഹവനീയരൂപനായ ഹോതാവിനെ; ഹോതാവ് – ദേവന്മാരെ വിളിയ്ക്കുന്നവൻ. വെണ്മഴു – തച്ചന്റെ പണിയായുധം പഴകിയ രഥത്തെ പുതുക്കുമല്ലോ.
[2] ഈഡ്യൻ = സ്തുത്യൻ. അസ്സുനു – മകന്‍ അഗ്നി.
[3] താരകൌജസ്സ് – ദുഃഖങ്ങളെ തരണംചെയ്യിയ്ക്കുന്ന ബലം. വാജിയെയെന്നപോലെ – കൂടുതല്‍ ഭാരം വഹിപ്പാൻ കുതിരയെ വാഴ്ത്തുന്നതുപോലെ.
[4] നാണം കെടുത്താത്ത – നികൃഷ്ടപ്രവൃത്തിയാല്‍ കിട്ടുന്നതല്ലാത്ത. മംഗളകാമ്യം = നല്ലതും സ്പൃഹണീയവുമായിട്ടുള്ളത്. തല്‍പരൻ – ദാനത്തില്‍. ഉദ്ദിവ്യതേജസ്സ് = ദിവ്യതേജസ്സേറിയവന്‍.
[5] സല്‍ക്കരിയ്ക്കുന്നു = പൂജിയ്ക്കുന്നു, സ്തുതിയ്ക്കുന്നു. രദ്രൻ – ദുഃഖങ്ങളെ ഓടിയ്ക്കുന്നവന്‍, ദുഃഖനാശനന്‍.
[6] പാവകോദ്യോത = പാവനമായ പ്രകാശത്തോടുകൂടിയവനേ. കുശം = ദർഭ. നിൻഗൃഹേ – യാഗശാലയില്‍.
[7] നിറച്ചോനെ – തേജസ്സുകൊണ്ടു നിറച്ച അഗ്നിയെ. വാജിപോലെ – സാമാനം കൊണ്ടുവരാന്‍. ആഹാരകാമരാല്‍ = അന്നേച്ഛുക്കളാല്‍.
[8] കണ്ട – അറിഞ്ഞ. ഹവിസ്സേകും – ഹവിസ്സു ദേവകൾക്കു കൊണ്ടുകൊടുക്കുന്ന. ഋത്വിക്കുകളോടു പറയുന്നതാണിത്.
[9] സഞ്ചരിഷ്ണു = സഞ്ചരണശീലൻ, കൊതിച്ച് – യജ്ഞകാമത്താല്‍. മൂന്നു ചമതകൾ – രണ്ടാധാരസമിത്തും ഒരു അനൂയാജസമിത്തും. അതിലൊന്നു – അനൂയാജസമിത്ത് മനുഷ്യർക്കായി എടുത്തു. അടുത്ത ലോകം – അന്തരിക്ഷം; ആധാരസമിത്തു രണ്ടും ദേവകൾക്ക്.
[10] അർത്ഥൈഷികൾ = ധനേച്ഛുക്കൾ. കത്തിയെപ്പോലവേ – ആയുധത്തെ ചാണമേല്‍ മൂർച്ചകൂട്ടുന്നതുപോലെ. ആയവൻ – ജ്വലിപ്പിയ്ക്കപ്പെട്ട അഗ്നി. പാരിതില്‍ – ഭൂമിയിൽ. ഗർഭഭുതൻ – അരണിയുടെ ഗർഭമായിച്ചമഞ്ഞവൻ.
[11] നാനോദരങ്ങളില്‍ – പ്രാണികളടെ വിവിധജഠരങ്ങളില്‍. ആർക്കുന്ന വിവിധവനങ്ങളില്‍ ഗർജ്ജിയ്ക്കുന്ന.
[12] ദിവി മീതെ – അന്തരിക്ഷോപരി. ചിരന്തനന്‍പോലവേ – ജനിച്ചപ്പോൾത്തന്നേ ഒരു പഴമക്കാരനെന്നപോലെ. പൂർവർക്കുപോലെ – പണ്ടുള്ളവർക്ക് ഏകിയപോലെ. വാനില്‍ച്ചരിയ്ക്കുന്നു – സൂര്യരൂപേണ.
[13] നാകസംസ്ഥൻ – സ്വർഗ്ഗവാസി. ഉപാനീതന്‍ = കൊണ്ടുവരപ്പെട്ടവന്‍. ചിത്രചാരി = വിവിധസഞ്ചാരന്‍. ഹരികേശന്‍ = പിംഗള(മഞ്ഞ) ജ്വാലന്‍.
[14] ഒക്കയും കണ്ടവന്‍ – സർവവസ്തുവിജ്ഞാനയുക്തന്‍. സൂര്യസംസ്ഥന്‍ = സൂര്യങ്കലിരിയ്ക്കുന്നവന്‍. ശിരസ്സ് – പ്രധാനഭൂതന്‍. അഭംഗാരവന്‍ = ഇടിവില്ലാത്ത ഒച്ചയോടുകൂടിയവൻ. അർത്ഥിയ്ക്ക – ധനം യാചിയ്ക്കുക.
[15] നൃബന്ധു – മനുഷ്യബന്ധു. ദൃശ്യാംഗന്‍ = ദർശനീയരൂപൻ. ചിത്രരോചിസ്സ് = വിചിത്ര (നാനാവർണ്ണ) ശോഭൻ.