വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)
നന്ദ്യമധ്യാഹ്നസവനമിതാ, തവ.
യുക്തഹരികളെ വിട്ടു തീററിയിഹ
മത്തടിപ്പിയ്ക്കൂ, മഘവന്നൃ,ജീഷി നീ! 1
നീ കുടിയ്ക്കെ; – ങ്ങൾ തരുന്നു, നിൻമത്തിനായ്;
രുദ്രരും, വാഴ്ത്തും മരുത്തുക്കളുമൊത്തു
തൃപ്തി പൂണ്ടിന്ദ്ര വർഷിയ്ക്കൂ, വയറ്റില്‍ നീ! 2
വാഴ്ത്തി വളർത്തിയോരല്ലോ, മരുത്തുകൾ;
മധ്യാഹ്നികസവനത്തിലാ രുദ്രജ-
രൊത്തു കുടിയ്ക്കുക, വജ്രിൻ, സുശിപ്ര, നീ! 3
ണ,ത്തേന്‍വചസ്സാലിറക്കിയതിന്ദ്രനെ:
തല്‍പ്രേരിതനിവൻ നേർക്കറിഞ്ഞാൻ, ധൃത-
ദർപ്പനാം വൃത്രന്റെ ദുര്‍ഗ്രഹമർമ്മവും! 4
നിന്നു കുടിയ്ക്ക, നീരീടുറ്റ വീറിനായ്;
വന്നെത്തുകോ,ടിനടക്കുന്ന യാജ്യരോ-
ടൊന്നിച്ചു; ഹര്യശ്വ, പെയ്ക, ദിവ്യോദകം! 5
വർത്തിച്ച വൃത്രനെപ്പോരിട്ടു കൊന്നു നീ
തണ്ണീർകളെയിന്ദ്ര, വിട്ടുവല്ലോ, രണം-
തന്നിലോടാന്‍ തുരഗങ്ങളെപ്പോലവേ; 6
സേവിപ്പു, ഞങ്ങളജരയുവാവിനെ;
ഓമല്‍വാനൂഴികളില്ലൊ,ന്നളന്നതി-
ല്ലീ, മഖയോഗ്യനാം സ്തുത്യന്റെ മേന്മയെ! 7
മെന്നിവ തള്ളുന്നതില്ലാ,രുമുമ്പരില്‍:
ദ്യോവൂഴിവാനങ്ങൾ നിർത്തിനാ,നിസ്സുക-
ര്‍മ്മാവുയദിപ്പിച്ചാൻ, മുറയ്ക്കുഷസ്സൂര്യരെ! 8
രദ്രോഹ, നീ നുകർന്നല്ലോ, പിറപ്പിലേ;
കല്യ, നിൻത്രാണിയെത്തട്ടിമാററില്ല വി-
ണ്ണി,ല്ലഹസ്സി,ല്ല മാസങ്ങ,ളില്ലാണ്ടുകൾ! 9
നിന്നു മത്തിന്നായ് നുകർന്നു, നീ സോമനീര്‍:
മന്നംബരങ്ങളുൾപ്പൂകിയല്ലോ, ഭവാൻ;
പിന്നെപ്പഴകിയ കർമ്മകർത്താവുമായ്! 10
കാറിനെബ്ഭൂരിധാതാവേ, പിളർത്തി നീ;
ദ്യോവറിഞ്ഞീല, തന്നാസനമൊന്നിനാല്‍-
ബ്ഭൂവെ മറച്ചുനിന്നോരു നിൻ വൈഭവം! 11
നന്ദിപ്പു, സോമം പിഴിഞ്ഞ മേധത്തില്‍ നീ;
യഷ്ടാവെ രക്ഷിയ്ക്ക, യാജ്യ, നീ; കാക്കട്ടെ,
വൃത്രവധത്തില്‍ നിൻവജ്രത്തെയധ്വരം! 12
കൊണ്ടു വളരുവോനാമിന്ദ്രനെജ്ജനം
ത്രാണകൃത്താം മഖംകൊണ്ടടുപ്പിയ്ക്കുന്നു;
ഞാനും വരുത്തുവന്‍, പുത്തൻധനത്തിനായ്! 13
ലിന്നു മുമ്പെന്നു തോന്നുമ്പോൾച്ചമച്ചു ഞാന്‍:
പാപം കടത്താന്‍ വിളിപ്പതുമപ്പോഴേ,
പാർശ്വദ്വയസ്ഥര്‍ നൌഗാമിയെപ്പോലവേ! 14
വീഴ്ത്തുകാരന്‍ ജലം കോശത്തിലാംവിധം;
നിന്നെ വലംവെച്ചു ചുറ്റും നിരക്കട്ടെ,
നിന്മത്തിനിന്ദ്ര, നല്‍സ്വാദുറ്റ സോമനീര്‍! 15
നില്ക്കും മലകളുമാഴമുള്ളാഴിയും:
മിത്രാർത്ഥനാല്‍ക്കെടുത്തല്ലോ, ഭവാനിന്ദ്ര,
ഗർത്തസ്ഥനാം കരുത്തേറുമൂർവനെയും! 16
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 17
[1] സോമേശ = സോമത്തിന്റെ അധിപതേ. യുക്തഹരികളെ വിട്ടു – തേരിന്നു പൂട്ടിയ രണ്ടു ഹരികളെ അഴിച്ചുവിട്ട്. മത്തടിപ്പിയ്ക്കൂ – ഇമ്പപ്പെടുത്തിയാലും. ഋജീഷി = ഋജീഷത്തോടുകൂടിയവൻ; ഋജീഷം = നീർ പിഴിഞ്ഞെടുത്ത സോമലതയുടെ ചണ്ടി; ഇത് ഇന്ദ്രന്നുള്ളതത്രേ.
[2] രുദ്രരോടും അങ്ങയെ സ്തുതിയ്ക്കുന്ന മരുത്തുക്കളോടുംകൂടി തൃപ്തി പൂണ്ടു (സോമം മതിയാവോളം കുടിച്ചു) വയററില്‍ വർഷിയ്ക്കൂ – ഉദരത്തില്‍ ഒരു സോമനീര്‍മഴ പെയ്താലും!
[3] രുദ്രജര്‍ = രുദ്രപുത്രര്‍, മരുത്തുക്കൾ. സുശിപ്ര = നല്ല അണക്കടകളുള്ളവനേ.
[4] ശക്തി – ഇന്ദ്രന്ന് ഒരു ബലമായിട്ടുള്ളവരത്രേ, മരുത്തുക്കൾ. അത്തേൻ വചസ്സാല്‍ – ‘ഞങ്ങളുണ്ട്, സഹായിപ്പാൻ; അങ്ങു യുദ്ധത്തിലിറങ്ങിക്കൊള്ളുക’ എന്നു മധുരമായി പറഞ്ഞ്. തല്‍പ്രേരിതനിവനൻ – അവര്‍ പ്രേരിപ്പിച്ച ഇന്ദ്രൻ. ധൃതദർപ്പന്‍ – എന്നെ കൊല്ലാനാരുമമില്ലെന്ന ഗർവു പൂണ്ട. ദുര്‍ഗ്രഹമർമ്മവും – കണ്ടുപിടിയ്ക്കാവതല്ലാത്ത മർമ്മംപോലും.
[5] മനുവിന്റെപോലെ – അങ്ങു മനുവിന്റെ യജ്ഞത്തില്‍ സോമം കുടിച്ചുവല്ലോ; അതുപോലെ. വീറ് = വീര്യം. ഓടിനടക്കുന്ന യാജ്യര്‍ – മരുത്തുക്കൾ. ദിവ്യോദകം – അന്തരിക്ഷസ്ഥമായ ജലം.
[6] തത്തും – ഇളകിക്കളിയ്ക്കുന്ന. വിട്ടു – ഭൂമിയിലെയ്ക്കൊഴുക്കി.
[7] സ്തോത്രേണ – സ്തോത്രംകൊണ്ട്, സ്തോത്രങ്ങൾ ചൊല്ലി. അജരയുവാവ് = ജരവരാത്ത നിത്യതരുണൻ. ഓമല്‍വാനൂഴികൾ – പ്രിയപ്പെട്ട ദ്യാവാപൃഥിവികൾ. ഇല്ല, ഒന്നളന്നില്ല എന്ന ആവർത്തനം ആദരത്തിന്നാണ്. മേന്മ – മികവ്, മഹിമ.
[8] കർമ്മങ്ങൾ – പൃഥിവ്യാദിനിർമ്മാണം. നാനാവ്രതം – യജ്ഞാദികൾ. ഉമ്പരിലാരും തള്ളുന്നതില്ല – ദേവന്മാരെല്ലാം ആദരിയ്ക്കുകതന്നെ ചെയ്യുന്നു. വാനം – അന്തരിക്ഷം. ഉഷസ്സൂര്യര്‍ = ഉഷസ്സും സൂര്യനും.
[9] നിന്മഹിമാവ് സത്യമാണ്, യഥാർത്ഥമാണ്. അദ്രോഹ – ദ്രോഹമില്ലാത്തവനേ. പിറപ്പിലേ = ജനിച്ചപ്പോൾത്തന്നെ. വിണ്ണും മറ്റും നിന്റെ ത്രാണിയെ അനുസരിയ്ക്കുകതന്നെ ചെയ്യുന്നു. കല്യ – ബലവാനേ.
[10] പഴകിയ – കുട്ടിയാണെങ്കിലും, പഴക്കംവന്ന. മന്നംബരങ്ങൾ = ഭൂവും ദ്യോവും.
[11] ഭൂരിധാതാവേ = വളരെ വസ്തുക്കളെ സൃഷ്ടിച്ചവനേ. ആസനമൊന്നിനാല്‍ – ഒരാസനം (കടിപ്രദേശം)കൊണ്ട്.
[12] മഖം – ഞങ്ങളുടെ ഈ യാഗം. നന്ദിപ്പു – സന്തോഷിയ്ക്കുന്നു; മേധം (യജ്ഞം) അങ്ങയ്ക്കു പ്രിയമാണ്.
[13] ഇടയിലും – ഇടക്കാലത്തും. ത്രാണകൃത്താം – തങ്ങളെ രക്ഷിയ്ക്കുന്നതായ.
[14] ദൂരദൂരപ്പകലിന്നുമുമ്പ് – അതിദൂരസ്ഥമായ പകല്‍ വന്നു വിഘ്നമുണ്ടാക്കുന്നതിന്നു മുമ്പ്. ചമപ്പു – സ്തോത്രം രചിയ്ക്കുന്നു. അപ്പോൾത്തന്നെയാണ്, പാർശ്വദ്വയസ്ഥര്‍ (ഇരുവശത്തും നില്ക്കുന്നവര്‍) പാപം കടത്തിവിടാന്‍ ഇന്ദ്രനെ വിളിയ്ക്കുന്നതും; പാർശ്വദ്വയസ്ഥര്‍ (നദിയുടെ ഇരുകരയിലും നില്ക്കുന്നവര്‍) നൌഗാമിയെ (തോണിയില്‍ പോകുന്നവനെ) തങ്ങളെയും പുഴ കടത്താന്‍ വിളിയ്ക്കുന്നതുപോലെ.
[15] സ്വാഹാ – സ്വാഹാ എന്നുച്ചരിച്ച്. നിറച്ചേന്‍ – ഞാന്‍ സോമനീര്‍ കുടത്തില്‍ നിറച്ചു. പീതി = പാനം. വീഴ്ത്തുകാരന്‍ (വഴിയമ്പലത്തില്‍ ആളുകൾക്കു വെള്ളം പകർന്നുകൊടുക്കുന്നവൻ) കുറെ വെള്ളമെടുത്തു, പകർന്നുകൊടുക്കാന്‍ പറ്റിയ കോശത്തില്‍ (ഒരുതരം പാത്രം) നിറച്ചുവെയ്ക്കുന്നതുപോലെ.
[16] മിത്രാർത്ഥനാല്‍ – സഖാക്കളായ ദേവകൾ അപേക്ഷിച്ചതിനാല്‍. ഗർത്തസ്ഥന്‍ = കുണ്ടിലിരിയ്ക്കുന്നവന്‍. ഊർവൻ – ഔർവാഗ്നി.