വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കാകളി)
സ്കന്ദി മഹസ്സാല്‍ വളർത്തീ, പകലിനെ;
വാഴ്ത്തലില്‍ത്തോഷാല്‍ത്തിരുമൈ തടിയ്ക്കയാല്‍
വാനൂഴി രണ്ടും നിറച്ചു, ബഹ്വായുധൻ! 1
ഹൃല്‍പ്രേരിതമൊന്നു ചൊല്‍വന,ന്നാർത്ഥി ഞാന്‍:
മുൻനടക്കുന്നവനല്ലോ, ഭവാനിന്ദ്ര,
വൃന്ദാരകർക്കും മനുഷ്യവൃന്ദത്തിനും! 2
ക്കൊന്നു, മായാപരന്മാരെ നിവാരകൻ;
കാടനെക്കാംക്ഷയാ തോൾ വെട്ടി വീഴിച്ചു;
കാട്ടീ പുറത്ത,ല്ലിലുൾപ്പെട്ട ഗോക്കളെ! 3
വെന്നു, സൈന്യത്തെയമര്‍ത്തംഗിരോയുതൻ;
മർത്ത്യന്നുവേണ്ടി വിളങ്ങിച്ചു സൂര്യനെ;
മെത്തിയ പോരിന്നു നേടീ വെളിച്ചവും! 4
കന്നിച്ച കോപ്പുമായ്, മെത്തിയ ഹിംസ്രരില്‍;
ചൊല്ലിവിട്ടാന്‍, സ്തുതിപ്പോന്നീയുഷസ്സിനെ;-
യുല്ലസിപ്പിച്ചാനി,തിന്നു വെളുപ്പിതും! 5
വായ്പുറ്റവയാം വളരെ നല്‍ച്ചെയ്തികൾ:
മാപാപികളെച്ചതച്ചാൻ കരുത്തിനാൽ,
മായയാല്‍ ദസ്യുക്കളേയുമരിന്ദമന്‍! 6
ര്‍ക്കിന്ദ്രൻ, സതാംപതി, മർത്ത്യേഷ്ടപൂരകൻ;
ഇച്ചെയ്തികളെ യഷ്ടാവിൻ ഗൃഹത്തില്‍വെ-
ച്ചുച്ചൈഃ സ്തുതിച്ചുപാടുന്നു, മേധാവികൾ! 7
തൃപ്പയസ്സിങ്കലും വാഴും വരേണ്യനെ,
വാനൂഴിയന്തരിക്ഷങ്ങൾ പകുത്തേകി-
യോനെശ്ശരിയ്ക്കനുമോദിപ്പു, വാഴ്ത്തികൾ! 8
നല്കി,യിന്ദ്രൻ പുരുഭോഗ്യയാം ഗോവിനെ;
നല്കി, പൊന്നിന്മുതൽ; ദസ്യുക്കളെക്കൊന്നു
നന്നായി രക്ഷിച്ചിതാര്യവർണ്ണങ്ങളെ! 9
നല്കി, വൃക്ഷങ്ങളെയന്തരിക്ഷത്തെയും;
കീറി, മേഘത്തെ; വലച്ചൂ രിപുക്കളെ;-
പ്പാരാതടക്കി,യെതിർത്ത കരുത്തരെ! 10
യിങ്ങു കൊറ്റേകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 11
[1] ഖ്യാപകാർത്ഥൻ – തന്റെ മഹിമയെ പ്രഖ്യാപിയ്ക്കുന്ന ധനങ്ങളോടു കൂടിയവന്‍; സമ്പത്സമൃദ്ധികൊണ്ടറിയാം, തന്റെ മഹിമ. പരാസ്കന്ദി = ശത്രുക്കളെ ആക്രമിയ്ക്കുന്നവന്‍, ഹനിയ്ക്കുന്നവന്‍. പൂർവാര്‍ദ്ധം ഇന്ദ്രന്റെ സൂര്യാത്മകത്വത്തെ വ്യഞ്ജിപ്പിയ്ക്കുന്നു. ബഹ്വായുധൻ = വളരെ ആയുധമുള്ളവന്‍.
[2] പ്രത്യക്ഷവചനം: ഹൃല്‍പ്രേരിതമാമൊന്നു – ഹൃദയത്തില്‍നിന്നു പുറപ്പെട്ട ഒരു സ്തുതി.
[3] മായാപരന്മാര്‍ – അസുരന്മാര്‍. നിവാരകന്‍ – പരപ്രഹാരങ്ങളെ തടുക്കുന്നവന്‍. കാടൻ – ഗോക്കളെ അപഹരിച്ചു വനങ്ങളില്‍ ഒളിച്ചു നടന്ന അസുരൻ. കാംക്ഷയാ – ശത്രുവധാഭിലാഷത്താല്‍. അങ്ങനെ അല്ലിലുൾപ്പെട്ട (രാത്രിയില്‍ തിരോഹിതകളായ) ഗോക്കളെ പുറത്തുകാട്ടീ, വീണ്ടുകൊണ്ടുപോന്നു.
[4] സൈന്യം – ശത്രുസേന. അമർത്ത് – കീഴടക്കി.
[5] നരന്‍പോലെ – ഒരു മനുഷ്യന്‍ പൊരുതാന്‍ പോകുന്നതുപോലെ. യോധർക്കു – പടയാളികൾക്കു കൊടുക്കാന്‍. മെത്തിയ – യുദ്ധോത്സാഹത്താല്‍ തഴച്ച. ഹിംസ്രർ = ദ്രോഹികൾ. ഇത് – ഉഷസ്സ്. വെളുപ്പിതും (ഈ വെളുപ്പ്) ഉല്ലസിപ്പിച്ചാൻ – തന്റെ തേജസ്സുകൊണ്ടു വർദ്ധിപ്പിച്ചു.
[6] വായ്പുറ്റവ = മഹത്തുക്കൾ.
[7] പോരാല്‍ – യുദ്ധംകൊണ്ടു ധനം നേടി സ്തോതാക്കാൾക്കു കൊടുത്തു.
[8] കെല്പേകം – ദുർബ്ബലർക്കു (യാചിച്ചാല്‍) ബലം കൊടുക്കുന്ന. തൃപ്പയസ്സ് – ദിവ്യജലം. പകുത്തേകിയോനെ – അവിടങ്ങളിലെ നിവാസികൾക്ക്. അനുമോദിപ്പു – ഇന്ദ്രനെ മോദിപ്പിച്ചു, തങ്ങളും മോദിയ്ക്കുന്നു.
[9] മരുത്തുകൾക്കു് അശ്വങ്ങളെ നല്കി; ലോകത്തിന്നു സൂര്യനെ; യജ്ഞപ്രവൃത്തർക്കു ഗോവിനെ; അർത്ഥികൾക്കു പൊന്നിന്മുതല്‍ (സ്വർണ്ണമയമായ ധനം).
[10] ഉപഭോക്താക്കൾക്കു സസ്യങ്ങളെയും ആയുർന്നിർണ്ണയത്തിനു ദിവസങ്ങളെയും നല്കി യജഞത്തിനു വൃക്ഷങ്ങളെയും, സഞ്ചരിപ്പാൻ അന്തരിക്ഷത്തെയും നല്കി.