ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
നീയാ ഹരികളെപ്പൂട്ടി നിന്നെങ്ങളില്‍
വന്നനുജ്ഞാതനായ്സ്സോമം നുകർന്നാലു:-
മിന്ദ്ര, തേ സ്വാഹാ തരാ,മെങ്ങൾ മത്തിനായ്! 1
ലോട്ടത്തിനാശുഹര്യശ്വദ്വയത്തെ ഞാൻ:
കൊണ്ടുവരട്ടെ,യതെല്ലാവിഭവും
കൊണ്ടു നിറഞ്ഞൊരീ യജ്ഞത്തിലിന്ദ്രനെ! 2
യെത്തിച്ചഴിച്ചുവിടുകി,ങ്ങു തിന്നുവാൻ;
അന്നവാന്‍ വർഷി നീയൊത്ത പൊരിയവി-
ലന്വഹം ഭക്ഷിയ്ക്ക; രക്ഷിയ്ക്ക, കർമ്മിയെ! 3
മന്ത്രയോക്തവ്യരാം നിൻദ്രുതാശ്വങ്ങളെ
നന്നായറിഞ്ഞു,റപ്പേറും സുഖത്തേരില്‍
വന്നാലുമിന്ദ്ര, സോമത്തിനു സൂരി നീ! 4
മിന്നും വൃഷാക്കളാം നിന്റെ ഹരികളെ:
വിദ്രുതം മുമ്പേ വരികിങ്ങു; ഞങ്ങൾ തേ
തൃപ്തി വരുത്താം, പിഴിഞ്ഞ സോമങ്ങളാല്‍! 5
കാമം നുകർന്നാലു,മുള്ളം തെളിഞ്ഞു നീ-
വാരുറ്റതാമീ മഖത്തിലിരുന്നിന്ദ്ര,
നീരിതെമ്പാടും നിറയ്ക്ക, തൃക്കുക്ഷിയില്‍! 6
നല്‍പ്പൊരി തീർത്തു, ഹരികൾക്കു തിന്നുവാൻ;
ഇങ്ങിരിയ്ക്കും പുരുസ്തുത്യൻ മരുദ്യുത-
നങ്ങയ്ക്കു തന്നൂ ഹവിസ്സിന്ദ്ര, വർഷക. 7
പാല്‍ തൂകിയുണ്ടാക്കിനാരീ,യിനിപ്പുനീര്‍:
സ്വസ്തുതി കേട്ടു വന്നിന്ദ്ര, നുകർന്നാലു-
മുൾത്തെളിവോടിതു സുന്ദരന്‍ സൂരി നീ! 8
യേവര്‍ നിന്നെ വളർത്താരേ;വര്‍ നിന്റെയായ്;
ആ മരുത്തുക്കളൊത്തിന്ദ്ര, കൊതിയൊടി-
സ്സോമം കുടിയ്ക്ക, നീയഗ്നിതൻ നാക്കിനാല്‍! 9
യഗ്നിനാക്കാലോ കുടിയ്ക്ക, യഷ്ടവ്യ, നീ;
അധ്വര്യുവോ ഹോമകാരനോ കൈക്കൊണ്ട
ശുദ്ധമാം ഹവ്യാംശമുണ്ണുക, ശക്ര, നീ! 10
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 11
[1] നിയുത്തുക്കൾ എന്ന പെണ്‍കുതിരകളത്രേ, വായുവിന്റെ തേര്‍ വലിപ്പാൻ. നിന്നു് – ഇത്തിരിനേരം നിന്നിട്ടു, പിന്നെ തേരില്‍ കേറി. അനുജ്ഞാതനായ് – ഞങ്ങളുടെ അനുമതിയ്ക്കുശേഷം. തേ = അങ്ങയ്ക്ക്.
[2] ആശുഹര്യശ്വദ്വയം = ശീഘ്രഗാമികളായ ഹരികളെന്ന രണ്ടു കുതിരകൾ. ഓട്ടത്തിന് – തേര്‍ വലിച്ച് ഓടാന്‍. അത് – രഥം.
[3] യുവാരുണാശ്വങ്ങൾ = യുവാക്കളായ ചെംകുതിരകൾ. എത്തിച്ച് – കൊണ്ടുവന്ന്. ഒത്ത – സമാനരൂപമായ, ഒരേ മട്ടിലുള്ള.
[4] മന്ത്രേണ = മന്ത്രംകൊണ്ട്. മന്ത്രയോക്തവ്യർ = മന്ത്രംകൊണ്ടു പൂട്ടാവുന്നവ. സുഖത്തേര്‍ = നല്ല ദ്വാരങ്ങളുള്ള രഥം. സോമത്തിനു – സോമം കുടിപ്പാന്‍.
[5] അന്യയഷ്ടാക്കൾ (മറ്റുയാഗകർത്താക്കൾ) സുഖിപ്പിയ്ക്കൊലാ – ഞങ്ങൾതന്നെ വേണം, സുഖിപ്പിയ്ക്കുക. മുമ്പേ – മറ്റുള്ളവര്‍ വരുന്നതിന്നുമുമ്പ്.
[6] കാമം – ധാരാളം. വാരുറ്റത് – സമൃദ്ധം.
[7] നല്‍പ്പൊരി = നല്ല പൊരിയവില്‍. ഇങ്ങ് – ദർഭവിരിപ്പില്‍.
[8] ഇനിപ്പുനീര്‍ – മാധുര്യമുള്ള സോമരസം. സ്വസ്തുതി = തന്നെക്കുറിച്ചുള്ള സ്തുതി. സൂരി – കർമ്മാഭിജ്ഞൻ.
[9] സോമത്തില്‍ കൊണ്ടാടി – സോമഭാഗം ഏർപ്പെടുത്തി, എന്നർത്ഥം. വളർത്താര്‍ – യുദ്ധത്തില്‍ പ്രോത്സാഹിപ്പിച്ചു. നിന്റെയായ് = ഭവദീയര്‍തന്നെയായ്. നാക്ക് – ജ്വാല.
[10] സേവിയ്ക്കു – കുടിച്ചാലും. കൈക്കൊണ്ട – അങ്ങയ്ക്കു തരാന്‍ കയ്യിലെടുത്ത.