ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
നന്നായ് ഗ്രഹിയ്ക്ക, ധനാർത്ഥമിസ്സോമനീര്‍:
വായ്ക്കും, പിഴിഞ്ഞാല്‍പ്പിഴിഞ്ഞാലവിസ്സിനാല്‍,
ശ്ലാഘ്യകർമ്മങ്ങൾകൊണ്ടേററം പുകഴ്‌ന്നവൻ! 1
മുൻനാൾകളിൽദ്ദത്തമായ സോമത്തിനാല്‍;
അമ്മികൾകൊണ്ടു പിഴിഞ്ഞ സുവർഷിയാ-
മിമ്മന്ത്രനീരിന്ദ്ര, വാങ്ങിക്കുടിയ്ക്ക, നീ! 2
ണിസ്സോമമെല്ലാം: കുടിയ്ക്ക, തടിയ്ക്ക, നീ;
ഇന്ദ്ര, നുത്യർഹ, മുൻസോമം നുകർന്നപോ-
ലിന്നും കുടിയ്ക്കുക, നവ്യനവ്യൻ ഭവാന്‍! 3
പാറിപ്പു, ധൃഷ്ണുവാമുഗ്രതേജസ്സിനെ;
പാരിങ്കലുമൊതുങ്ങാറില്ല, തൃസ്സോമ-
നീരാൽ മദം കൊൾകെ ഹര്യശ്വനീ മഹാന്‍! 4
വാഴ്ത്തപ്പെടുന്നൂ, കവികളാല്‍ വർഷകൻ;
ഭക്ഷ്യമിസ്സേവ്യന്നു നല്കുന്നു, ധേനുക്കൾ;
ദക്ഷിണയായും ഭവിപ്പിത,നേകകൾ! 5
തേരാളര്‍പോലെത്തുമല്ലോ,പയോധിയില്‍;
ഇത്ഥ,മീ വാനിനെക്കാൾപ്പോരുമിന്ദ്രനെ-
ത്തൃപ്തിപ്പെടുത്തു,മൊരിത്തിരി സോമനീർ. 6
ലാ,ളുകളിന്ദ്രന്നു സോമനീര്‍ തീർക്കുവാൻ
വള്ളി പിഴിഞ്ഞ,തിൻ ധാരയാല്‍ശ്ശുദ്ധമാ
യുളള കയ്യാല്‍ വെടുപ്പാക്കുന്നു, തേനിനെ! 7
റിന്ദ്രനണയുന്നു, മുസ്സവനങ്ങളില്‍;
വൃത്രാരി ഭക്ഷ്യങ്ങൾ മുല്പാടശിയ്ക്കയാ-
ലത്രേ വിഭജിച്ചു, സോമരസങ്ങളെ! 8
നെങ്ങൾക്കറിയാം; വസൂത്തമസ്വാമി, നീ;
ഇന്ദ്ര, നിന്‍തൃക്കയ്യിലുള്ള മഹാധനം
തന്നരുളേണ,മെങ്ങള്‍ക്കു ഹര്യശ്വ, നീ! 9
തന്നരുൾകെ,ങ്ങൾക്കു കാമ്യം ബഹുധനം;
നൂറാണ്ടു വെയ്ക്കുകെ,ങ്ങൾക്കു ജീവിയ്ക്കുവാന്‍;
ഭൂരിവീരന്മാരെയും തരികിന്ദ്ര, നീ! 10
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 11
[1] മരുത്സംഗമപ്രാർത്ഥി = മരുത്തുക്കളുടെ സംഗമം (കൂടിച്ചേരല്‍) ഇച്ഛിയ്ക്കുന്നവന്‍. ഗ്രഹിയ്ക്ക = സ്വീകരിച്ചാലും. ധനാർത്ഥം – ഞങ്ങൾക്കു ധനമുണ്ടാവാന്‍. ഉത്തരാർദ്ധം പരോക്ഷം. പിഴിഞ്ഞാല്‍പ്പിഴിഞ്ഞാല്‍ – സോമം പിഴിയുമ്പോളൊക്കെ. അവിസ്സ് = ഹവിസ്സ്.
[2] വൃഷപർവാവ് – ഫലവർഷികളായ കാലാവയവങ്ങളോടു(വർഷാദിഋതുക്കളോടു)കൂടിയവൻ; കാലസ്വരൂപനെന്നർത്ഥം. സുവർഷി – സ്വർഗ്ഗാദിഫലങ്ങളെ പെയ്തുകൊടുക്കുന്നത്. മന്ത്രനീർ – മന്ത്രം ജപിയ്ക്കപ്പെട്ട സോമരസം.
[3] നവ്യനവ്യന്‍ – അതിനവീനൻ. ആദരാതിശയത്താലാണു്, ഇന്ദ്രപദാവൃത്തി.
[4] അമർത്തുവോൻ – ശത്രുക്കളെ. കൈകൾ കൊട്ടുന്നവന്‍ – ശത്രുക്കളെ യുദ്ധത്തിന്നു കൈകൊട്ടിവിളിയ്ക്കുന്നവൻ. ധൃഷ്ണു = ധർഷകം. പാറിപ്പൂ – എങ്ങും പ്രസരിപ്പിയ്ക്കുന്നു. പാരിങ്കലും – പരപ്പേറിയ ഭൂമിയില്‍പ്പോലും.
[5] വീര്യത്തിന് – വീര്യം പ്രകടിപ്പിയ്ക്കാന്‍. ഭക്ഷ്യം – ക്ഷീരാദി. അനേകകൾ – വളരെ ധേനുക്കൾ, ദക്ഷിണയായും ഭവിയ്ക്കുന്നു; ഇദ്ദേഹത്താല്‍ ദാനംചെയ്യപ്പെടുന്നു.
[6] കൂറാല്‍ – സമുദ്രപ്രേമത്താല്‍. എത്തുമല്ലോ – എത്തി പയോധിയെ പ്രീതിപ്പെടുത്തുമല്ലോ. ഇത്ഥം (ഇപ്രകാരം) ഒരിത്തിരി സോമനീര്‍ വാനിനെക്കാൾ പോരും (അന്തരിക്ഷത്തെക്കാൾ വലുപ്പമുള്ള) ഇന്ദ്രനെ തൃപ്തിപ്പെടുത്തുന്നു. അല്പജലവും സമുദ്രത്തെ പ്രീണിപ്പിയ്ക്കും; അതുപോലെ, അല്പസോമം ഇന്ദ്രനെയും തൃപ്തനാക്കും.
[7] വള്ളി – സോമലത. തേൻ – മധുരമായ സോമരസം.
[8] ഇന്ദുനീരിന്റെ (സോമരസത്തിന്റെ) ഒരു കയമാണ്, ഇന്ദ്രന്റെ വയര്‍; അതില്‍ വളരെ നീര്‍ ഒതുങ്ങും. മുസ്സവനങ്ങൾ = മൂന്നു സവനങ്ങൾ. വിഭജിച്ചു – മധ്യാഹ്നസവനത്തില്‍ ദേവന്മാർക്കു വീതിച്ചുകൊടുത്തു.
[9] കൊണ്ടുവരിക – ധനം. ആര്‍ വിലക്കുവാന്‍ – ആരും തടുക്കില്ല. വസൂത്തമസ്വാമി – മികച്ച ധനങ്ങളുടെ ഉടമസ്ഥൻ.
[10] എങ്ങൾക്കു ജീവിയ്ക്കുവാന്‍ നൂറാണ്ടു വെയ്ക്കുക – ഞങ്ങളെ ശതായുസ്സുകളാക്കിയാലും. വീരന്മാര്‍ – പുത്രന്മാര്‍.