വിശ്വാമിത്രന്‍ ഋഷി; ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.
പടയെപ്പേർത്തമർത്താനുമേർപ്പെടുത്തട്ടെ,യങ്ങയെ! 1
ഇങ്ങോട്ടാക്കട്ടെ, യജ്ഞത്തില്‍ സ്തോത്രം ചൊല്‍വോര്‍ ശതക്രതോ!2
ഇന്ദ്ര, നിൻതിരുനാമങ്ങളെല്ലാച്ചൊല്ലുകൾകൊണ്ടുമേ
യാചിയ്ക്കും, ഞങ്ങൾ മേനിക്കാരോടെതിര്‍ക്കെർശ്ശതക്രതോ! 3
മനുഷ്യരെബ്ഭരിപ്പോനെ,പ്പുരുസ്തുതനെ,യിന്ദ്രനെ! 4
യുദ്ധങ്ങളില്‍ദ്ധനം കിട്ടുവാനുമായ്പ്പുരുഹൂതനെ! 5
ഞങ്ങളങ്ങയൊടർത്ഥിപ്പൂ, വൃത്രനെക്കൊലചെയ്യുവാൻ! 6
ഞെളിച്ചിലേവർക്ക;വരെക്കീഴമർത്തേണ,മിന്ദ്ര, നീ! 7
കുടിയ്ക്ക, നീ ഞങ്ങളുടെ രക്ഷഷ്ക്കിന്ദ്ര, ശതക്രതോ! 8
ഭവദീയങ്ങളവ മേ കൈവരാവൂ, ശതക്രതോ! 9
ഞങ്ങളിന്ദ്ര, തഴപ്പിയ്ക്കാം, ഭവാനുടെ കരുത്തിനെ! 10
ഉയർന്ന നിന്നുലകില്‍നിന്നിങ്ങെഴുന്നള്ളുകി,ന്ദ്ര നീ! 11
[1] ഇന്ദ്രനേ – ഹേ ഇന്ദ്ര. പട – ശത്രുസൈന്യം.
[2] സമം – ഒരുപോലെ.
[3] നാമങ്ങൾ = പേരുകൾ, അഥവാ ബലങ്ങൾ. ചൊല്ലുകൾ – സ്തുതികൾ. മേനിക്കാര്‍ – ഗർവിഷ്ഠരായ ശത്രുക്കൾ.
[5] വൃത്രസംഹരണം = വൃത്രവധം. വിളിയ്ക്കുന്നേന്‍ – സോമപാനത്തിന്ന്. ധനം – ശത്രുവിജയംകൊണ്ട്.
[6] അമർത്താലും – ശത്രുക്കളെ.
[7] പോർ വെല്വോര്‍ – ശൂരയോദ്ധാക്കൾ. ഞെളിച്ചില്‍ – ഡംഭ്.
[9] പഞ്ചവർഗ്ഗം – ദേവഗന്ധർവപിതൃക്കളും അസുരരക്ഷസ്സുകളും. ഭവദീയങ്ങൾ – ഭവാന്റെതന്നെയാണല്ലോ, ആ കെല്പുകൾ.
[10] അങ്ങ് – ഭവാന്റെ അരികില്‍. തഴപ്പിയ്ക്കാം – ഹവിസ്സുകൾകൊണ്ട്.
[11] ഉയർന്ന നിന്നുലക് – സ്വർഗ്ഗം.