വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)
യശ്വം ഭരം വഹിച്ചോടുന്നതിൻവിധം
ചേണുറ്റതാം പ്രിയമേർപ്പെട്ടനുഷ്ഠിച്ചു
കാണാവു, സന്മതി ഞാനക്കവികളെ!’ 1
ചേതോയമാല്‍ത്തീർത്തു, വിണ്ണസ്സുകൃതികൾ;
ചിത്തവേഗത്തൊടെത്തട്ടേ, ഭവാങ്ക,ലീ-
യധ്വരേ ചൊല്ലുന്ന വർദ്ധകഗീതികൾ! 2
ക്കോപ്പണിയിച്ചി,ടചേർന്ന ഭൂദ്യോക്കളെ
അദ്രികൾ കൊണ്ടളന്ന,മ്മഹോർവികളെ
നിർത്തി,യതിർക്കുള്ളില്‍; നാട്ടി,യൂന്നുമവര്‍! 3
തേജസ്സുടുത്തു ചരിപ്പൂ സ്വയംപ്രഭൻ;
പ്രേരകനാം വൃഷാവിന്റെയത്തൃത്തനു
വാരുറ്റതേ! വാഴ്‌വു, വിശ്വരൂപന്‍ ജലേ! 4
തീർത്തതല്ലോ, പെരുതാമിക്കുളിര്‍ജലം;
തുംഗാഭയഷ്ട സ്തുതികളാല്‍ക്കൈക്കൊൾവു,
നിങ്ങൾ വിണ്‍ താങ്ങുമിരുപുരാന്മാര്‍ ധനം! 5
തിങ്ങിയ വാരുറ്റ മുസ്സവനങ്ങളെ:
അങ്ങു വരില്ലയോ! കണ്ടേന്‍, ക്രതുവിതില്‍
ത്വംഗല്‍പ്രകാശരാം ഗന്ധർവരെ ഹൃദി. 6
ഗോവിങ്കല്‍നിന്നസ്സുഭോജ്യം കറന്നുവോ;
നവ്യാസുരക്കെല്പുടുത്തഥ മായയാ
സ്വവ്യക്തി ചേർത്താരിവങ്കലളന്നവര്‍! 7
പൊന്നൊളി? – യേവനിതിനെബ്ഭജിയ്ക്കുമോ;
ഒക്കെപ്പുലർത്തുന്ന ഭൂദ്യോക്കളെക്കയ്യില്‍
വെയ്ക്കും, കിടാങ്ങളെ സ്ത്രീപോലെയാ സ്തുതൻ; 8
പ്പോനേകുവോര്‍ നിങ്ങളെങ്ങളില്‍ നില്ക്കണം:
ദേവകളേവരും കാണുന്നു, കാക്കുന്ന
നാവുള്ള നിത്യന്റെ നൈകകർമ്മങ്ങളെ! 9
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 10
[1] യജമാനന്‍ സ്തോതാവിനോടു പറയുന്നു: തച്ചൻകണക്കേ – ആശാരി മരത്തിന്നു മിനുസം വരുത്തുന്നതുപോലെ. പ്രിയം – ഇന്ദ്രന്നു പ്രീതികരമായ കർമ്മം. സന്മതി – വിശുദ്ധമനസ്കന്‍. കവികൾ – മുമ്പു യജ്ഞമനുഷ്ഠിച്ചു ദേവത്വം പ്രാപിച്ചവര്‍. ഞാൻ സ്വർഗ്ഗവാസം ഇച്ഛിയ്ക്കുന്നു എന്നർത്ഥം.
[2] ഇന്ദ്രനോടു നേരിട്ട്: അക്കവികളുടെ ഉല്‍പത്തിയും മറ്റും ഭവാന്‍ നാഥരോടു (ഗുരുനാഥന്മാരോടു) ചോദിച്ചാലും: ആ സുകൃതികൾ സ്വർഗ്ഗം തീർത്തതു (സ്വർഗ്ഗവാസം നേടിയതു) ചേതോയമ(മനസ്സംയമ)ത്താലാകുന്നു. വർദ്ധകഗീതികൾ = വളർത്തുന്ന പാട്ടുകൾ, സ്തുതികൾ.
[3] ഗോപ്യം – രഹസ്യകർമ്മങ്ങൾ. കോപ്പണിയിച്ച് – ഭൂമിയെ ഓഷധികൾകൊണ്ടും ദ്യോവിനെ ദേവകളെക്കൊണ്ടും അലംകരിച്ച്. അമ്മഹോർവികളെ – മഹതികളും ഉർവി(വിശാല)കളുമായ ഭൂദ്യോക്കളെ. അവര്‍ – കവികൾ
[4] തേരില്‍ വാഴ്‌വോനെ – രഥസ്ഥനായ ഇന്ദ്രനെ. സർവരും – കവികളെല്ലാവരും. വാരുറ്റതേ – മഹത്തുതന്നെ. ജലേ വാഴ്‌വു – വരുണരൂപനായി വെള്ളത്തില്‍ വസിയ്ക്കുന്നു.
[5] മൂത്തവന്‍ – വയസ്സേറിയവന്‍. തുംഗാഭയഷ്ട്യസ്തുതികൾ = ശോഭയേറിയ യഷ്ടാവിന്റെ സ്തുതികൾ. ധനം കൈക്കൊൾവു – ഞങ്ങൾക്കു തരാന്‍ കയ്യില്‍ വെയ്ക്കുന്നു. നിങ്ങൾ – ഇന്ദ്രവരുണന്മാരോടു പറയുന്നതാണിത്: ഇരുപുരാന്മാര്‍ = രണ്ടു രാജാക്കന്മാര്‍.
[6] തിങ്ങിയ – വിഭവങ്ങൾ നിറഞ്ഞ. വാരുറ്റ = വിശാലങ്ങളായ. ചമയിപ്പു – മൂന്നു സവനങ്ങൾക്കും ഒരലങ്കാരമാണ്, നിങ്ങളുടെ സന്നിധാനം. ഗന്ധർവരെ – സോമരക്ഷകരായ സ്വാനപ്രഭൃതിഗന്ധര്‍വന്മാരെ. ഞാൻ ഹൃദാ (മനസ്സുകൊണ്ടു) കണ്ടു. ത്വംഗല്‍പ്രകാശര്‍ = പ്രസരിയ്ക്കുന്ന പ്രഭയോടുകൂടിയവര്‍.
[7] ധേനുനാമാഢ്യ = ധേനുവിന്റെ പേരുകളുള്ള. സുഭോജ്യം – ക്ഷീരാദി. അവര്‍ – കവികൾ. നവ്യാസുരക്കെല്പുടത്ത് – പുതിയ അസുരബലം ധരിച്ച്. സ്വവ്യക്തി = സ്വന്തംരുപം ഇവങ്കല്‍ അളന്നു തിട്ടപ്പെടുത്തി ചേർത്തു. അർത്ഥം ചിന്ത്യം.
[8] ഇന്ദ്രന്‍ താന്‍തന്നെ പറയുന്നു: പൊന്നൊളി = കനകതുല്യമായ കാന്തി. എന്റെ പൊന്നൊളിയെ ഭജിയ്ക്കുന്ന സ്തുതന്നു വാനൂഴികൾ, ഒരമ്മയ്ക്കു കിടാങ്ങളെന്നപോലെ വശത്താകും.
[9] ഇന്ദ്രവരുണന്മാരോട്: ഭവ്യം = നന്മ. നില്ക്കണം – രക്ഷകരാകണം. ഉത്തരാർദ്ധം പരോക്ഷവചനം: കാക്കുന്ന നാവുള്ള – ‘പേടിയ്ക്കേണ്ടാ’ എന്നും മറ്റും ആശ്വസിപ്പിച്ചു, ഭക്തരെ രക്ഷിയ്ക്കുന്ന. നിത്യന്റെ – ശാശ്വതനായ ഇന്ദ്രന്റെ. നൈകകർമ്മങ്ങൾ – വൃത്രവധാദികളായ വളരെ കർമ്മങ്ങൾ.