ഋഷിച്ചന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
സ്തോത്രമണയുന്നു, നാഥനാമിന്ദ്രനില്‍:
ചൊല്ലും, മഖത്തിലുണർച്ചയ്ക്കിത; – ങ്ങയെ-
ച്ചൊല്ലി ഞാന്‍ നിർമ്മിപ്പതുൾക്കൊള്ളുകി,ന്ദ്ര നീ! 1
പാടപ്പെടുന്നൂ മഖത്തിലുണര്‍വിനായ്,
മംഗളശുഭ്രവസ്ത്രങ്ങളുടുക്കുന്നു,
ഞങ്ങൾതൻ പൈതൃകം, പണ്ടേത്തതി,സ്തുതി! 2
ചെറ്റല്ലിളകുന്നു നാവിന്റെ തുമ്പിഹ;
കൃത്യങ്ങളില്‍ച്ചേർന്നിടുന്നൂ, പകൽച്ചോട്ടി-
ലെത്തിയ നാശിതധ്വാന്തരാ രണ്ടുപേര്‍! 3
താതരെ നിന്ദിയ്ക്കുകില്ലൊരു മർത്ത്യനും:
വമ്പുറ്റ കർമ്മവാനിന്ദ്രനല്ലോ, സ്വയം
സംഭരിച്ചേകി, യിവർക്കു പശുക്കളെ! 4
വിന്ദ്രൻ കുനിഞ്ഞെങ്ങു പൂകിയോ ഗോക്കളില്‍;
അങ്ങു ദശഗ്വര്‍ പത്താളൊത്തു കണ്ടെത്തി,-
യല്ലില്‍ക്കിടക്കുന്ന സത്യനാം സൂര്യനെ. 5
കൊണ്ടുപോന്നൂ, കാല്‍കുളമ്പുള്ള പൈക്കളെ;
കുണ്ടില്‍ മറഞ്ഞോനെ, വാനിലൊളിച്ചോനെ
മണ്ടിപ്പിടിച്ചാൻ, വലംകൈക്കു ദാനവാൻ! 6
പാപമകന്നെങ്ങൾ നിർഭയരാകണം:
സോമപ, സോമപ്രവൃദ്ധ, പരന്തപൻ
നീയിന്ദ്ര, കേട്ടാലു,മിസ്തോതൃഗീതികൾ! 7
ബ്ഭൂരിയാം പാപമടുക്കരുതെങ്ങളില്‍;
നേരിടുവിച്ചിടാവുന്ന വസുക്കളേ,
വാരുറ്റ സമ്പത്തു നേടണം, ത്യാഗവാന്‍. 8
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ. 9
[1] മാനസപ്രോക്തം = മനസ്സിനാല്‍ ചൊല്ലപ്പെട്ടത്; ഹൃദയത്തില്‍നിന്നു പുറപ്പെട്ടത്. നാഥന്‍ – സർവേശ്വരന്‍. ഉത്തരാര്‍ദ്ധം പ്രത്യക്ഷോക്തി: ഞാന്‍ നിർമ്മിപ്പത് – എന്റെ സ്തോത്രം. ഉൾക്കൊള്ളുക = മനസ്സില്‍ വെയ്ക്കുക; കേട്ടു പ്രസാദിച്ചാലും.
[2] ഞങ്ങളുടെ പൈതൃകമായ (പരമ്പരാസിദ്ധമായ) ഈ പുരാതനസ്തുതി സൂര്യനുദിയ്ക്കുന്നതിന്നുമുമ്പു പിറക്കും; ഉഷസ്സില്‍ ഉച്ചരിയ്ക്കപ്പെട്ടുതുടങ്ങും. വസ്ത്രങ്ങൾ – തേജസ്സ്.
[3] ഉഷസ്സിനെപ്പററി: ഇരട്ടപെറുന്നവൾ – ഉഷോദേവത. ഇണയെ – രണ്ടുകുട്ടികളെ, അശ്വിദേവന്മാരെ; അശ്വികളെ സ്തുതിയ്ക്കുക ഉഷഃകാലത്താകയാല്‍, അതിനെ പ്രസവമാക്കിക്കല്പിച്ചിരിയ്ക്കുന്നു. ഇവരിരുവരെ ഒപ്പം പ്രസവിയ്ക്കുന്നതിനാലാണ്, ഉഷോഭിമാനിദേവത ഇരട്ടപെറുന്നവളായതും. ഇഹ (ഇപ്പോൾ) എന്റെ നാവിന്റെ തുമ്പു തുലോം ഇളകുന്നു, അശ്വികളെ സ്തുതിപ്പാൻ. പകൽച്ചോട്ടില്‍ – പുലരിയില്‍. നാശിതധ്വാന്തര്‍ = ഇരുട്ടിനെ നശിപ്പിച്ചവർ. ആ രണ്ടുപേര്‍ – അശ്വികൾ.
[4] ഗോതതി = ഗോസമൂഹം. ഞങ്ങൾതന്‍ താതര്‍ – അംഗിരസ്സുകൾ.
[5] നവഗ്വ – ദശഗ്വരെപ്പററി മുമ്പു വിവരിച്ചിട്ടുണ്ട്. നിന്ന – ഇന്ദ്രന്റെ നാലുവശത്തും സ്ഥിതിചെയ്തു. കുനിഞ്ഞ് – ഗുഹയിലെയ്ക്കിറങ്ങുമ്പോൾ തല മുട്ടാതിരിപ്പാന്‍. അല്ല് = ഇരുട്ട്. സത്യൻ – യഥാർത്ഥപ്രകാശന്‍.
[6] തേൻ – മധുരമായ പാല്‍. കുണ്ടില്‍ (ഗുഹയില്‍) മറകയും വാനില്‍ (അന്തരിക്ഷത്തില്‍) ഒളിയ്ക്കകയും ചെയ്തിരുന്ന അസുരനെ മണ്ടിച്ചെന്നു വലംകൈക്കുപിടിച്ചു. ദാനവാന്‍ – ഔദാര്യശാലി.
[7] അവന്‍ – സൂര്യാത്മകനായ ഇന്ദ്രന്‍. സ്തോതൃഗീതികൾ = സ്തോതാവിന്റെ പാട്ടുകൾ, സ്തുതികൾ. നേരിടുവിച്ചിടാവുന്ന – സ്തുതികൊണ്ട് അഭിമുഖീകരിയ്ക്കപ്പെടാവുന്ന. വസുക്കളേ – ഇന്ദ്രാദികളേ. ത്യാഗവാൻ = ദാനശീലന്‍.