ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക)
നിരയൊത്തിമ്പം നല്കും ഹരികളൊന്നിച്ചിന്ദ്ര:
തടയൊല്ലാരും നിന്നെ,പ്പക്ഷിയെ വേടൻപോലേ;
തടസ്സം മരുപോലേ കടന്നു വന്നാലും നീ! 1
നല്‍ത്തണ്ണീര്‍ ചൊരിഞ്ഞവന്‍, പുരികളുടച്ചവൻ,
നേരിലിങ്ങോട്ടോടിപ്പാൻ ഹരിയുക്തമാം തേരി-
ലേറുവോനി,ന്ദ്രൻ കെല്പന്മാരെയും ചതയ്ക്കുവോന്‍! 2
യാഗത്തെത്തടിപ്പിപ്പൂ, വൻകടലിനെപ്പോലേ:
ഗോവുകൾ പുല്‍ച്ചാർത്തിലും തോടുകൾ കയത്തിലും
ചെല്‍വതുപോലേ, നിങ്കല്‍ വന്നുചേരുന്നൂ, സോമം! 3
ത്തങ്ങിന്ദ്ര, തന്റേടംവെച്ചവന്നു വീതംപോലേ;
പഴത്തിന്നായിത്തോട്ടിയേന്തിയോൻ വൃക്ഷത്തെപ്പോ-
ല,ഴകില്‍ക്കുലുക്കുക, വേണ്ടോളം ധനത്തെ നീ! 4
പുണ്യഭാഷിയും പുഷ്ടകീർത്തിശാലിയുമല്ലോ;
അങ്ങനെയുള്ള ഭവാനോജസ്സാല്‍ വളർന്ന,തി-
മംഗളാന്നനായ്ത്തീരുകെങ്ങൾക്കു ബഹുസ്തുത! 5
[1] മയിലിന്റേതിന്നു – മയിലിന്റെ രോമത്തിന്നു. വഴിപോക്കര്‍ മരുഭൂമി പിന്നിടുക അതിവേഗത്തിലായിരിയ്ക്കുമല്ലോ; അതുപോലെ തടസ്സം കടന്നു, വന്നുചേർന്നാലും.
[2] വിഴുങ്ങിയോന്‍ – നശിപ്പിച്ചവൻ എന്നർത്ഥം. പുരികൾ – ശത്രുനഗരങ്ങൾ.
[3] യാഗത്തെത്തടിപ്പിപ്പൂ – യജമാനന്ന് അഭീഷ്ടം നല്കി, യാഗത്തെ പോഷിപ്പിയ്ക്കുന്നു. വന്‍കടലിനെപ്പോലെ – സമുദ്രങ്ങളെ വളർത്തിയത്, ഇന്ദ്രന്‍തന്നെയാണല്ലോ.
[4] വൈരിയെ നോവിയ്ക്കും – വൈരിയ്ക്ക് അസൂയയാല്‍ മനോവേദനയുണ്ടാക്കുന്ന. സ്വത്തു ഞങ്ങൾക്കു കരുതണം; ഞങ്ങൾക്കു തരാന്‍ വെയ്ക്കണം. തന്റേടംവെച്ച മകന്ന് അച്ഛന്‍ സ്വത്തിന്റെ ഒരു ഭാഗം നീക്കിവെയ്ക്കുന്നതുപോലെ. പഴത്തിന്നായി – പഴങ്ങൾ വീഴിപ്പാൻ. വേണ്ടോളം – ഞങ്ങൾക്കു മതിയാവോളം ധനത്തെ വീഴ്ത്തിത്തരിക.
[5] പുണ്യഭാഷി = നല്ലതു പറയുന്നവന്‍. എങ്ങൾക്ക് അതിമംഗളാന്നനായ്ത്തീരുക – ഞങ്ങൾക്കു മികച്ച അന്നം കൊണ്ടുവരിക എന്നു സാരം.