വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കേക)
കാരണവനാം യുവാവാ,ക്രമിയ്ക്കുവോനു,ഗ്രൻ,
പാരിങ്കല്‍ വിളിപ്പെട്ടോനി,ന്ദ്ര, നിർജ്ജരൻ, വജ്ര-
ധാരി, നീ – മഹത്തുക്കൾ, മഹാനാം നിന്‍ വീര്യങ്ങൾ! 1
മറുതീരത്തെത്തിപ്പോന്‍, വീര്യത്താലരിന്ദമന്‍;
പാരിനൊക്കയുമൊറ്റപ്പെരുമാളാമബ്ഭവാൻ
പോരിടുക; – രുളുക, ജനങ്ങൾക്കാവാസവും! 2
ഭൂരിവർച്ചസനിന്ദ്രന്‍ കെല്പില്‍ വാനോരെക്കാളും,
ഭൂധരങ്ങളെക്കാളും, വാനൂഴികളെക്കാളും
മേദുരാന്തരിക്ഷത്തെക്കാളുമുന്നതി നേടീ! 3
ൈത്യവ ഭയങ്കരൻ, പെരുമപ്പെട്ടോനിന്ദ്രൻ-
അണഞ്ഞതവനില്‍ത്താനല്ലോ, മുൻദിനങ്ങളില്‍-
പ്പിഴിഞ്ഞ സോമങ്ങളു,മാര്‍കളാഴിയില്‍പ്പോലേ! 4
യമ്മ ഗർഭത്തെപ്പോലേ വർഷക, വഹിയ്ക്കുന്നു;
അസ്സോമമിന്ദ്ര, ഭവാന്നർപ്പിപ്പിതധ്വര്യുക്ക;-
ളങ്ങയ്ക്കു കുടിപ്പാനായ് വെടുപ്പും വരുത്തുന്നു! 5
[1] കാരണവനാം യുവാവ് – ചിരന്തനനാണെങ്കിലും ചെറുപ്പക്കാരന്‍.
[2] മറുതീരത്തെത്തിപ്പോന്‍ – ദാനഭോഗത്യാഗങ്ങൾകൊണ്ടു തികച്ചും പ്രയോജനപ്പെടുത്തുന്നവൻ. പോരിടുക – ദ്രോഹികളെ പൊരുതി കൊല്ലുക: എന്നിട്ടു ജനങ്ങൾക്കു പാർപ്പിടം അരുളുകയുംചെയ്യുക.
[3] ആരുമൊന്നളന്നിട്ടില്ലാത്തവന്‍ – ആരും ആളാവില്ല, ഇന്ദ്രന്റെ വലുപ്പം ഇത്ര എന്നറിഞ്ഞുവെപ്പാന്‍. ഭൂരിവർച്ചസൻ = വളരെ തേജസ്സുള്ളവന്‍. ഭൂധരങ്ങൾ = പർവതങ്ങൾ, മേദുരം = തടിച്ചത്, വിശാലം. ഉന്നതി – ആധിക്യം.
[4] സ്തോത്രപാലകൻ = സ്തോത്രങ്ങളെ രക്ഷിയ്ക്കുന്നവന്‍. ജാത്യൈവ ഭയംകരന്‍ – പ്രകൃത്യാതന്നേ ശത്രുഭീഷണന്‍. ആര്‍കൾ = നദികൾ.