ഋഷിച്ഛന്ദോദേവതകൾ മൃമ്പേത്തവ. (കേക)
ളൊന്നിച്ചു കുടിയ്ക്ക, നീ മല്ലിനും മത്തിന്നുമായ്-
തിരതല്ലട്ടേ, മധു നിൻതൃക്കുക്ഷിയിലെങ്ങും:
പെരുമാളല്ലോ, ഭവാൻ മുൻദിനസോമങ്ങൾക്കും! 1
യൊന്നിച്ചു കുടിച്ചാലും, സോമനീര്‍ ബലവാനേ;
എന്നിട്ടു മുടിച്ചാലും മാറ്റരെ, ദ്രോഹികളെ-
ക്കൊന്നാലു; – മെങ്ങൾക്കെങ്ങും തന്നാലു,മഭയത്തെ! 2
തവ വൃത്രാരേ, വീര്യമൃതുക്കളെവര്‍ കൂട്ടീ;
ആ മരുത്തുക്കളൊടും മിത്രദേവകളൊടു-
മാമേളിച്ചൃതുപൻ നീ കുടിയ്ക്കുക,സ്മല്‍സോമം! 3
ലേവരങ്ങയെയിന്ദ്ര, വളർത്തീ, ഗോയുദ്ധത്തില്‍;
ഏവരിന്നിമ്പം ചേർപ്പൂ; മഘവൻ, ഹര്യശ്വ, നീ-
യാ വിപ്രമരുത്തുക്കളൊത്തശിച്ചാലും സോമം! 4
വൈരികൾ പെരുകിയോന്‍, ശാസിതാവി;ന്ദ്രൻ, ദിവ്യൻ-
ആരെയുമമർത്തുമാബ്ബലദായകനായ
ഘോരനെ വിളിയ്ക്കാവൂ, പുതുരക്ഷയ്ക്കിങ്ങെങ്ങൾ! 5
[1] സാന്നം = അന്നത്തോടു(പുരോഡാശാദിയോടു)കൂടിയ. മല്ലിനും – ശത്രുക്കളോടു പൊരുതാനും. മധു – മദകരമായ സോമം. മുന്‍ദിനസോമങ്ങൾക്കും – ഇന്നത്തേതിന്നുമാത്രമല്ല, മുന്‍ദിവസങ്ങളില്‍ പിഴിഞ്ഞ സോമങ്ങൾക്കും ഭവാന്‍ പെരുമാളല്ലോ, അധിപതിയാണല്ലോ.
[2] ഒന്നിച്ചു – ദേവകളോടുകൂടി.
[3] ഋതുക്കൾ = മരുത്തുക്കൾ. മിത്രദേവകൾ = സഖാക്കളായ ദേവന്മാര്‍. ആമേളിച്ച് = ചേർന്ന്. ഋതുപന്‍ – കാലനിർവാഹകനാകയാല്‍ ഋതുക്കളെ രക്ഷിയ്ക്കുന്നവന്‍.
[4] വൃത്രാഘാതം = വൃത്രവധം. ശംബരപ്പോര് = ശംബരനോടുണ്ടായ യുദ്ധം. ഗോയുദ്ധം – ഗോക്കളെ വീണ്ടെടുക്കാന്‍ ചെയ്ത യുദ്ധം. വളർത്തീ – സ്തുതിച്ചു പ്രവൃദ്ധോത്സാഹനാക്കി. വിപ്രര്‍ – മേധാവികൾ.
[5] വളരുവോന്‍ – ഉത്സാഹംകൊണ്ട്. വൈരികൾ പെരുകിയോന്‍ – വളരെ അസുരന്മാരെ കൊന്നവന്‍ എന്നു സാരം. ബലദായകന്‍ – യോദ്ധാക്കൾക്കുബലം കൊടുക്കുന്നവന്‍. ഘോരൻ – ശത്രുഭയങ്കരന്‍.