ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
സോമം പിഴിഞ്ഞോനെ രക്ഷിച്ചുപോന്നവൻ;
വേണുന്ന വേണുന്ന നേരമൊന്നാമതായ്-
ത്താനാസ്വദിയ്ക്ക, നീ പാല്‍ചേർത്ത നല്ല നീര്‍! 1
ന്നററിടാനദ്രിസ്ഥസോമലതാമൃതം:
പെറ്റമ്മ മുല്പാടതല്ലോ, തവ വായി-
ലിറ്റിച്ചു, വമ്പാളുമച്ഛന്റെ മന്ദിരേ! 2
മാറത്തു കണ്ടു, കടുംസോമമണ്ടര്‍കോൻ;
വൈരികളെ വിറപ്പിച്ചു നടന്ന,ട-
വേറിയ മെയ്യുമായ്ച്ചെയ്താന്‍, പെരുംതൊഴില്‍! 3
കാമരുപത്വമുടല്ക്കു വരുത്തിനാൻ;
ത്വഷ്ടാവിനെബ്ബലാല്‍ക്കീഴമർത്തണ്ടര്‍കോന്‍
കട്ടുകുടിച്ചാൻ, ചമസസ്ഥസോമനീർ! 4
യിങ്ങു കൊറ്റേകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 5
[1] സോമം പിഴിഞ്ഞോന്‍ – യജമാനന്‍. ഉത്തരാർദ്ധം പ്രത്യക്ഷോക്തി: ഒന്നാമതായ്ത്താൻ – മറ്റുദേവന്മാര്‍ കുടിയ്ക്കുന്നതിന്നുമുമ്പുതന്നെ.
[2] അദ്രിസ്ഥസോമലതാമൃതം = മലയില്‍ നില്ക്കുന്ന സോമലതയുടെ അമൃത്; അമൃതമധുരമായ നീര്‍. പെറ്റമ്മ – അദിതി. മുല്പാട് – മുല തരുന്നതിനുമുമ്പ്. അത് – സോമനീര്‍. വമ്പാളുമച്ഛന്റെ – മഹാനായ കശ്യപന്റെ. മന്ദിരേ = ഗൃഹത്തില്‍വെച്ച്.
[3] കടുംസോമം – സ്തന്യരൂപമായ തീവ്രസോമം; അതു നുകർന്നു എന്നു വ്യംഗ്യം. അടവേറിയ മെയ്യുമായ് – പടപ്പയറെറാത്ത അവയവങ്ങളോടുകൂടി. പെരുംതൊഴില്‍ – വൃത്രവധവും മറ്റും.
[4] തുരാഷാട്ട് – സത്വരം ശത്രുക്കളെ തോല്പിയ്ക്കുന്നവൻ; ഇന്ദ്രപര്യായങ്ങളിലൊന്നാണിത്. ധർഷകൌജസ്സ് – ശത്രുക്കളെ ആക്രമിയ്ക്കുന്ന ബലത്തോടുകൂടിയവന്‍. കാമരൂപത്വം – ഇഷ്ടംപോലെ രൂപം മാററാമെന്ന അവസ്ഥ. ത്വഷ്ടാവ് – ഒരസുരന്‍. ഇക്കഥയും മുൻമണ്ഡലങ്ങളിലുണ്ട്.