ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
സല്‍ക്കർമ്മി, വൃത്രഘ്ന,നാരജസ്ഥാപിതൻ;
ആരാല്‍ നരജാതി സോമം കുടിച്ചിഷ്ട-
മാർജ്ജിച്ചു; നീ വാഴ്ത്തുകാ, മഹാനിന്ദ്രനെ! 1
ലേറും പുരാനെക്കടക്കില്ലൊരുത്തനും:
അഗ്ര്യനേതാവാ മഹേശന്‍ സമിത്രനായ്-
ച്ചിക്കെന്നു ചെന്നൊടുക്കുന്നു, ദസ്യുക്കളെ! 2
ദ്ദ്യോവിലും ഭൂവിലും വ്യാപ്തൻ, ധനി,യവൻ
യജ്ഞേ ഭഗൻപോലെ ഹവ്യൻ, സ്തവങ്ങൾക്കൊ-
രച്ഛന്‍, ശുഭാഹ്വാന,നന്നവാൻ, സുന്ദരന്‍! 3
മേല്‍വശം പൂകുവോന്‍, വ്യാപ്തൻ, മരുത്സഖൻ,
രാവു മറച്ചുദിപ്പിയ്ക്കുന്നു, സൂര്യനെ; –
ബ്ഭാവുകച്ചൊല്‍പോലെ വീതിപ്പു, നല്‍ഫലം! 4
യിങ്ങു കൊറേറകും രണേ വായ്ക്കമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാപിനെ,പ്പോരില്‍ വൃത്രഘ്നനെ! 5
[1] യജമാനന്‍ സ്തോതാവിനോടു പറയുന്നു: ഇരുപ്രൌഢമാര്‍ (ദ്യാവാപൃഥിവികൾ) സ്വർഗ്ഗസ്ഥരൊത്ത് (ദേവന്മാരോടൊരുമിച്ച്)സൃഷ്ടിച്ച സുകർമ്മാവും വൃത്രഘ്നനുമായ ആര്‍ അജനാല്‍ (ബ്രഹ്മാവിനാല്‍) സ്ഥാപിതനായോ, ലോകാധിപത്യത്തിൽ വാഴിയ്ക്കപ്പെട്ടുവോ; നരജാതി (മനുഷ്യവർഗ്ഗം) സോമം കുടിച്ച് ഇഷ്ടം ആർജ്ജിച്ചത് ആരാലോ; ആ ഇന്ദ്രനെ നീ വാഴ്ത്തുക.
[2] കടക്കില്ല = ലംഘിയ്ക്കില്ല; മഹേശന്‍ – വലിയ സേനാപതി. സമിത്രനായ് – മരുത്തുക്കളോടുകൂടി.
[3] ഒരു വാജി(കുതിര)പോലെ പോര്‍ കടക്കുവോന്‍ – ശത്രുസൈന്യത്തെഅതിലംഘിയ്ക്കുന്നവന്‍. ഭഗന്‍ = പൂഷാവ്. ഹവ്യൻ = ഹവനീയന്‍, യജനീയന്‍. സ്തവങ്ങൾക്കൊരച്ഛന്‍ – അച്ഛൻ മക്കളെയെന്നപോലെ, സ്തോത്രങ്ങളെ രക്ഷിയ്ക്കുന്നവന്‍. ശുഭാഹ്വാനന്‍ – ഇന്ദ്രനെ വിളിയ്ക്കുന്നതു ശുഭമാണല്ലോ.
[4] തേര്‍പോലെ മേല്‍വശം പൂകുവോൻ – തന്റെ രഥംപോലെതന്നെ മേല്പോട്ടു പോകുന്നവന്‍. ഭാവുകച്ചൊല്‍ (ആലോചനക്കാരുടെ വാക്ക്, തീർപ്പ്) ഗൃഹങ്ങളില്‍ ധനവിഭാഗം കഴിപ്പിയ്ക്കുന്നതുപോലെ, നല്ല ഫലം കർമ്മികൾക്കു വീതിയ്ക്കുന്നു.