ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
രീ ഹവിസ്സാല്‍ വൃഷാവുഗ്രൻ മരുദ്യുതൻ
തൃപ്തനാകി,ന്ദ്രന്‍ തുലോം വ്യാപ്ത – നീയന്ന-
മത്തിരുമൈക്കിയറ്റട്ടെ,യിഷ്ടാപ്തിയെ! 1
ല്ലോട്ടമായ്ക്കൊണ്ടുപോം നിന്നിരുഭൃത്യരെ:
എത്തിയ്ക്കുകി,ങ്ങാ ഹരികൾ നിന്നെ; – യഴ-
കൊത്തതാമീ നീര്‍ സുഹനോ, കുടിയ്ക്ക നീ! 2
ളർപ്പിപ്പു, പാല്‍നീര്‍ മഹത്ത്വായുരിച്ഛയാ:
സോമം കുടിച്ചിമ്പമാർന്നിന്ദ്ര, ഞങ്ങൾക്കു
ഗോമണ്ഡലത്തെയയയ്ക്കുകൃ,ജീഷി നീ! 3
ലൊക്കെ നിറവേറ്റി വായ്പിയ്ക്ക, ഞങ്ങളെ;
ഇന്ദ്രനാമങ്ങയ്ക്കു തീർത്താര്‍, മനുസ്തോത്ര-
മൊന്നറിവേറും കുശികര്‍, നാകൈഷികൾ 4
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരിൽ വൃത്രഘ്നനെ! 5
[1] ഉഗ്രൻ – കർമ്മം മുടക്കുന്നവരെ ഹിംസിയ്ക്കുന്നവന്‍. ഈ അന്നം അത്തിരുമൈക്ക് (ഇന്ദന്റെ ശരീരത്തിന്ന്) ഇഷ്ടാപ്തിയെ ഇയറ്റട്ടെ – പൂർണ്ണകാമത വരുത്തട്ടെ.
[2] തേ വരാൻ – അങ്ങയ്ക്ക് ഇവിടെ വന്നെത്താന്‍. നിന്നിരുഭൃത്യരെ – അങ്ങയുടെ ഹരികളെ. പൂട്ടുവൻ – ഞാന്‍ തേരിനു കെട്ടാം. എത്തിയ്ക്കുക – കൊണ്ടുവരട്ടെ. ഈ നീര്‍ – സോമരസം. സുഹനോ = നല്ല അണക്കടകളുള്ളവനേ.
[3] വർഷകാമന്‍ –.സ്തോതാക്കൾക്ക് അഭീഷ്ടഫലം പെയ്തുകൊടുക്കുന്നതിൽ തൽപരന്‍. വാഴ്ത്തികൾ = സ്തോതാക്കൾ. പാല്‍നീര്‍ – പാല്‍ചേർത്ത സോമരസം. മഹത്ത്വായുരിച്ഛയാ – മഹത്ത്വവും ആയുസ്സും ലഭിപ്പാന്‍. ഉത്തരാർദ്ധം പ്രത്യക്ഷം; ഗോമണ്ഡലം = ഗോവൃന്ദം. അയയ്ക്കുക – അയച്ചുതരിക.