വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പും ജഗതിയും അനുഷ്ടൂപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കേക)
പ്രത്യഹം നല്‍സ്തോത്രത്താല്‍ സ്തുതിയ്ക്കപ്പെടുന്നവൻ,
വർദ്ധിപ്പോന്‍, പുരുഹൂതൻ, മൃത്യുവർജ്ജിത,നിന്ദ്രൻ-
അത്തിരുവടിയ്ക്കണിയാക, വായ്പൊക്കും വാക്യം! 1
വിണ്ണുമന്നവും സ്വത്തും നല്കുവോന,രിന്ദമൻ,
സത്വരൻ, പുരന്ദരൻ, മരുത്ത്വാൻ, നേതാവി,ന്ദ്രൻ-
അത്തിരുവടിയുടെ ചുററും ചെല്കെ,ൻവാക്യങ്ങൾ! 2
നാസ്ഥയാ കൊണ്ടാടുന്നൂ, നിർദ്ദോഷസ്തുതികളെ;
ആത്തഹവ്യന്റെ ഗൃഹത്തിങ്കലാഹ്ലാദിയ്ക്കുന്നൂ;
നേർത്തമർത്തുമശ്ശത്രുധ്വംസിയെ സ്തുതിയ്ക്ക, നീ! 3
സ്തുത്യുക്ഥങ്ങളാല്‍ നേരേ പൂജിപ്പിതൃത്വിക്കുകൾ;
കെല്പിന്നായൊരുങ്ങുമേ, പുരുകർമ്മാവാമവ;-
നപ്പുരാതനനേകനീ ഹവിസ്സിനു നാഥന്‍! 4
മിത്തിരുവടിയ്ക്കൂഴിയുൾക്കൊൾവൂ, ബഹുദ്രവ്യം;
ഇന്ദ്രന്നായ്ദ്ധനങ്ങളെവെച്ചുപോരുന്നൂ, നര-
വൃന്ദ,മോഷധി, തണ്ണീര്‍, കാടു വാനുലകവും! 5
യങ്ങിന്ദ്ര, ഹരിയുക്ത, കേട്ടരുൾകി,തുകളെ;
അറിക, പുതുതാണീ ഹവിസ്സു; സഖേ, വസോ;
തരിക, പുകഴ്ത്തുവോർക്കശനം വ്യാപ്തന്‍ ഭവാന്‍! 6
ശര്യാതിസുതദത്തമാസ്വദിച്ചതുപോലേ;
തവ നല്‍സ്ഥാനേ മേവും കവികൾ സുയജ്ഞന്മാ-
രവിസ്സാല്‍ നിന്നെശ്ശൂര, സംസേവിപ്പവരല്ലോ!7
ളൊന്നിച്ചു കുടിയ്ക്കുകി,ങ്ങെങ്ങൾതന്‍ സോമത്തിൻനീർ:
കെല്പുകൂടിയ തിരുമേനിയെയല്ലോ, വാനോ-
രെപ്പേരും പുരുഹുത, വൻപോരിന്നണിയിച്ചു! 8
ത്തുഷ്ടിയുൾക്കൊണ്ടാരല്ലോ, ബലദർ മരുത്തുക്കൾ;
അവരൊത്തശിയ്ക്കട്ടേ, സോമനീര്‍ വൃത്രാരാതി,
ഹവിസ്സു നല്കുന്നോന്റെ തനതാം സദനത്തില്‍! 9
സ്തുതിസംസേവ്യ, മുറയ്ക്കിതു നീ കുടിച്ചാലും! 10
[1] വായ്പൊക്കും വാക്യം – നമ്മുടെ വലിയ സ്തുതി അത്തിരുവടിയ്ക്ക് ഒരാഭരണമായിത്തീരട്ടെ; അദ്ദേഹത്തിന്നനുരൂപമായിബ്ഭവിയ്ക്കട്ടെ.
[2] അർണ്ണോവാന്‍ = ജലസഹിതൻ. എന്‍വാക്യങ്ങൾ, എന്റെ സ്തുതികൾ ചുറ്റും ചെല്ക, ചെന്നുചേരട്ടെ.
[3] ആത്തഹവ്യന്‍ = ഹവിസ്സൊരുക്കിയവന്‍, യജമാനന്‍. നേർത്തമർത്തും – ചെറുത്തു തോല്പിയ്ക്കുന്ന. ഇതു വിശ്വാമിത്രൻ, തന്നോടുതന്നെ പറയുന്നതാണ്: നീ – വിശ്വാമിത്രന്‍.
[4] ഉത്തരാർദ്ധം പരോക്ഷം:
[6] ചൊല്വൂ – ഋത്വിക്കുകൾ ചൊല്ലുന്നു. ഇതുകൾ – സ്തുതിയും ഉക്ഥവും. അശനം = ആഹാരം.
[7] ശര്യാതിസുതദത്തമാസ്വദിച്ചതുപോലെ – ശര്യാതിയുടെ മകനായ രാജാവു തന്ന സോമം നുകർന്നതുപോലെ. ഇസ്സോമം – ഞങ്ങളുടെ യാഗത്തിലെ സോമം. തവ നൽസ്ഥാനേ – അങ്ങയുടെ നിർബാധമായ പാർപ്പിടത്തില്‍. കവികൾ – 38-ാം സൂക്തത്തിലെ ഒന്നാം ഋക്കിന്റെ ടിപ്പണി നോക്കുക.
[8] കാംക്ഷിപ്പോന്‍ – സോമകാമന്‍. വന്‍പോരിന്നണിയിച്ചു – വലിയ യുദ്ധത്തിന്നയപ്പാൻ ആഭരണാദികൾകൊണ്ടലംകരിച്ചു.
[9] ഹവിസ്സു നല്കുന്നോന്‍ – യജമാനന്‍.
[11] അമീത്ത് – അമറേത്തു്. കിളിർത്തട്ടേ – മുളപ്പിയ്ക്കട്ടേ, ഉല്‍പാദിപ്പിയ്ക്കട്ടേ.
[12] സ്തോത്രവത്ത് = സ്തോത്രസഹിതം.