വിശ്വാമിത്രനോ പ്രജാപതിയോ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത. (കേക)
നോവിപ്പതില്ലാ, മായാവികളോ, ധീരന്മാരോ,
സപ്രജകളാം കനിവുറ്റ വാനൂഴികളോ;
സ്വല്പവും കുനിയിയ്ക്കുന്നില്ലു,യര്‍മലകളെ! 1
ചെല്വു, രശ്മികളൊരു നേരുറ്റ കിഴവങ്കല്‍.
നില്പുണ്ടു, മീതേ മീതേ മൂന്നു നിത്യമാം ലോകം;
വിസ്പഷ്ട,മതിലൊന്നു; രണ്ടെണ്ണം മറവിലാം; 2
ചേർന്നൊരു സുവർഷിയാം പെരിയ നാനാരൂപി
ഏറിയ കിടാങ്ങളോടൊത്തു വന്നണയുന്നു;
ഭൂരിമാതരില്‍ വീര്യം തൂകന്നു, വൃഷാവവൻ; 3
ഇവനാദിത്യരുടെ നല്ല പേർ ചൊല്ലീടുന്നേൻ!
അവന്നായ് രമിയ്ക്കുന്നു, വെവ്വേറെ നടകൊള്ളു-
മമൃതദേവികളു,മഥ കൈവെടിയുന്നു! 4
മൂന്നിലും; മൂന്നിൻ കർത്താവധ്വരേ പെരുമാളാം;
മൂന്നു ദേവിമാര്‍ പയസ്വിനിമാര്‍ സംസേവ്യമാര്‍
മൂന്നുരു വന്നെത്തുന്നൂ, നാൾതോറും ക്രതുക്കളില്‍! 5
സ്വർണ്ണങ്ങൾ സവിതാവേ, സേവ്യനാമവിതാവേ-
നാളില്‍ മൂന്നുരു ഞങ്ങൾക്കേകുക, മുസ്സമ്പത്തും
പാലോലുമിനത്തെയും; ധിഷണേ, നല്ക, ധനം! 6
ശ്രീലഹസ്തരാം മിത്രാവരുണരാജാക്കളും
അന്തരിക്ഷവുമിടംപെട്ട വാനൂഴികളു-
മർത്ഥിപ്പൂ, സവിതാവിന്‍പക്കല്‍നിന്നർത്ഥങ്ങളെ! 7
മൂന്നുപേരങ്ങുദ്ഭാസിയ്ക്കുന്നു, കാലത്തിന്‍ പുത്രര്‍;
സത്യസംയുതര്‍, ശീഘ്രഗാമിക,ളദമ്യാഭ-
രദ്ദേവരഹസ്സില്‍ മൂന്നുരു ചേരുക, യജ്ഞേ! 8
[1] നോവിപ്പതില്ലാ – തള്ളുന്നില്ല; മാനിയ്ക്കുന്നതേ ഉള്ളു. മായാവികൾ – അസുരന്മാര്‍. ധീരന്മാര്‍ – വിദ്വാന്മാർ. ദ്യാവാപൃഥിവികളില്‍ ദേവ – മനുഷ്യരെ നിവസിപ്പിച്ചതും, മലകളെ ഉയർത്തിനിര്‍ത്തിയതും മറ്റും ദേവന്മാരാണ്. അവരുടെ ആ കര്‍മ്മങ്ങളെ ആരും മറിച്ചാക്കുകയില്ല.
[2] സ്ഥാവരമൊന്ന് – ഒരു സംവത്സരം. ആറു ഭാരം – ഷഡൃതുക്കൾ. കിഴവന്‍ – ആദിത്യൻ. അതിലൊന്നു ഭൂമി. വിസ്പഷ്ടമാകുന്നു – കാണാം. രണ്ടെണ്ണം – ദ്യോവും അന്തരിക്ഷവും. മറവിലാം – കാണപ്പെടില്ല.
[3] മൂന്നു മാറിടം – ഗ്രീഷ്മ – വർഷാ – ഹേമന്തങ്ങൾ. മൂന്നകിട് – വസന്തം, ശരത്ത്, ശിശിരം. മുദ്ധർമ്മം – ഉഷ്ണം, വർഷം, ശീതം. ഏറിയ കിടാങ്ങൾ – നെല്ലും മറ്റുമാകുന്ന വളരെ സന്താനങ്ങള്‍. ഭൂരിമാതര്‍ = വളരെ സ്ത്രീകള്‍ – ഓഷധികൾ. വീര്യം – ജലം. വൃഷാവ് – സേചനസമര്‍ത്ഥന്‍. അവന്‍ – മുന്‍ഋക്കില്‍ പ്രതിപാദിതനായ സംവത്സരാഭിമാനിദേവൻ.
[4] അവര്‍ – ഓഷധികളാകുന്ന സ്ത്രീകൾ. ജനിതാവായ് – പുഷ്പഫലാദ്യുൽപാദകനായി. ആദിത്യര്‍ – പന്തിരണ്ടുമാസങ്ങൾ. അവന്‍ – സംവത്സരാഭിമാനിദേവന്‍. അമൃതദേവികൾ – തണ്ണീരുകൾ. രമിയ്ക്കുന്നു – വർഷിച്ചുകൊണ്ടു നാലുമാസം വിഹരിയ്ക്കുന്നു. അഥ (പിന്നെ) എട്ടുമാസം കൈവെടിയുന്നു.
[5] ആര്‍കൾ = നദികൾ, ജലങ്ങൾ. മൂന്നിലും – ഓരോ ലോകവും മുമ്മൂന്നത്രേ; അപ്പോൾ, സ്വർഗ്ഗത്തിന്റെ മൂന്നുലകും സുരവാസസ്ഥാനമാകുമല്ലോ. മൂന്നിന്‍ കർത്താവ് – ത്രിലോകസ്രഷ്ടാവായ സംവത്സരം, അഥവാ സൂര്യന്‍. മൂന്നു ദേവിമാര്‍ – ഇള, സരസ്വതി, ഭാരതി. പയസ്വിനിമാര്‍ = ജലവതികൾ. മൂന്നുരു – പ്രാതർമ്മധ്യാനസായംസവനങ്ങൾക്ക്.
[6] അവിതാവ് = രക്ഷിതാവ്. മുസ്സമ്പത്ത് – മാടുകളും, സ്വർണ്ണങ്ങളും, രത്നങ്ങളും. പാലോലുമിനം – ഗോവൃന്ദം. ധിഷണ – മാധ്യമികവാക്ക്.
[7] നല്കുമാറാക – ഞങ്ങൾക്കു ധനം. ശ്രീലഹസ്തര്‍ – കയ്യിന്നു ‘വർക്കത്തു’ള്ളവര്‍. ഞങ്ങൾ മാത്രമല്ല, മിതവരുണാദികൾപോലും സവിതാവിങ്കല്‍നിന്ന് അർത്ഥങ്ങളെ (ധനങ്ങളെ) അർത്ഥിയ്ക്കുന്നു (യാചിയ്ക്കുന്നു).
[8] അക്ഷയ്യ്യം = നശിപ്പിയ്ക്കാവുന്നതല്ലാത്തത്. മൂന്നുപേര്‍ – അഗ്നിയും വായുവും സൂര്യനും. അഹസ്സില്‍ – ഒരു ദിവസത്തില്‍. യജ്ഞേ ചേരുക – ഞങ്ങളുടെ യാഗത്തില്‍ വരുമാറാകട്ടെ.