വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത. (കേക)
ലറിയപ്പെടട്ടെ,യെൻപ്രണുതി വിവേകിയാല്‍:
അപ്പൊഴേ പെരുതന്നം ചുരത്തുമിതിനുടെ-
യപ്പരിചഭിനന്ദിച്ചരുൾവോരി,ന്ദ്രാഗ്നികൾ! 1
നന്ദിച്ചു കറക്കുന്നൂ, വാനില്‍നിന്നംഭോദത്തെ;
ഇങ്ങിമ്പപ്പെടുമല്ലോ, ദേവകളെല്ലാം; ഞാനീ
നിങ്ങൾതൻപാരില്‍സ്സൌഖ്യം നേടാവൂ, വസുക്കളേ! 2
കാരിത്വമറിഞ്ഞാനമിയ്ക്കുമോഷധിവർഗ്ഗം:
നേരിട്ടു ചെന്നെത്തുന്നു, കൊതിയോടദ്ധേനുക്കൾ
പാരിച്ച വടിവുകൾ പൂണ്ട സന്താനങ്ങളില്‍! 3
യധ്വരത്തിങ്കല്‍ച്ചതകല്ലുപയോഗിയ്ക്കും ഞാന്‍.
മിന്നിക്കൊണ്ടുയരുന്നൂ, മാനുഷകർമ്മങ്ങൾക്കായ്
നിന്നുടെ പുരുവരേണ്യങ്ങളീ യഷ്ടവ്യങ്ങൾ! 4
ന്നുമ്പരിലെയ്ക്കെമ്പാടുമയയ്ക്കപ്പെടുന്നിതോ;
അന്നാക്കാലിരുത്തുകിങ്ങർച്ച ്യരെയെല്ലാം രക്ഷ;-
യ്ക്കൊന്നിച്ചു കടിപ്പിയ്ക്ക, മധുവും ഭവാനഗ്നേ! 5
ന്ന,ഭ്രത്തിൻ മഴപോലേ ദേവ, കൈവളർത്തുമോ;
അത്തിരുവുളളം വെയ്ക്കുകെങ്ങളില്‍; വിശ്വഹിതം
ബുദ്ധിനന്മയും നല്ക, ജാതവേദസ്സേ, വസോ! 6
[1] പിരിഞ്ഞു – കൂട്ടംവിട്ട്. പ്രണുതി = സ്തുതി. വിവേകി – ഇന്ദ്രന്‍, അല്ലെങ്കില്‍ അഗ്നി. ഇടയനില്ലായ്കയാല്‍ യഥേഷ്ടം മേഞ്ഞുനടക്കുന്ന പയ്യിനെ ഉടമസ്ഥന്‍ കണ്ടുപിടിയ്ക്കുന്നതുപോലെ, എന്റെ സ്തുതിയെ ഇന്ദ്രനോ അഗ്നിയോ അറിയുമാറാകട്ടെ. അപ്പൊഴേ = ഉടനടി. ഇതിനുടെ – സ്തുതിയാകുന്ന പയ്യിന്റെ. അപ്പരിച് – തല്‍ക്ഷണം അന്നം (പാല്‍, ആസ്വാദ്യമായ ഫലം) നല്കുന്ന മട്ട്; ഇതിനെ ഇന്ദ്രാഗ്നികൾ – മറ്റുദേവന്മാരും – അഭിനന്ദിയ്ക്കുന്നു.
[2] ഇരുസുഹസ്തവൃഷാക്കൾ – ശോഭനപാണികളായ രണ്ടു വൃഷാക്കൾ, മിത്രാവരുണന്മാരോ അശ്വികളോ. അംഭോഭദത്തെ കറക്കുന്നു – ജലം വർഷിയ്ക്കുന്നു. ഇങ്ങ് – ഈ യജ്ഞവേദിയില്‍. അനന്തരവാക്യം പ്രത്യക്ഷം:
[3] വൃഷാവ് (ഇന്ദ്രന്‍) തങ്ങളെ ഗർഭിണികളാക്കുമെന്നറിഞ്ഞിട്ട് ഓഷധിൾ ആനമിച്ച് (കുനിഞ്ഞ്) അദ്ദേഹത്തിന്നു കെല്പു (സേചനശക്തി) നേരുന്നു. ദ്ധേനുക്കൾ – ഓഷധികളാകുന്ന പൈക്കൾ. പാരിച്ച – വലിയ, വിവിധങ്ങളായ. സന്താനങ്ങൾ – വ്രീഹിയവാദികൾ. പൈക്കൾ കുട്ടികളുടെ അടുക്കൽ കൊതിയോടേ ചെന്നെത്തുന്നതുപോലെ, ഓഷധികൾ ഫലങ്ങളെ പ്രാപിയ്ക്കുന്നു.
[4] ഉത്തരാർദ്ധം അഗ്നിയോടു പറയുന്നതാണ്: ഈ യഷ്ടവ്യങ്ങൾ – പൂജനീയങ്ങളായ ജ്വാലകൾ.
[5] ജ്വാലയെ നാവാക്കിയിരിയ്ക്കുയാണ്. അയയ്ക്കപ്പെടുന്നുവോ – ഉമ്പരെ (ദേവകളെ) യജ്ഞത്തിലെയ്ക്കു വിളിയ്ക്കാന്‍. അന്നാക്കാല്‍ – ജ്വാലയാകുന്ന നാവുകൊണ്ടു ക്ഷണിച്ച്. അർച്ച ്യര്‍ – പൂജ്യര്‍, ദേവന്മാര്‍. രക്ഷയ്ക്ക്. ഞങ്ങളെ രക്ഷിപ്പാന്‍. മധു – കരമായ സോമം.
[6] അങ്ങയുടെ യാതൊരു തിരുവുള്ളം (പ്രസാദം) വിടാതെനിന്നു കൈവളർത്തുമോ – അഭീഷ്ടഫലപ്രദാനത്താല്‍ ഞങ്ങളെ അഭിവൃദ്ധിപ്പെടുത്തുമോ; അഭ്രത്തിന്റെ മഴ സസ്യങ്ങളെ വളർത്തുന്നതുപോലെ. വിശ്വഹിതം – സർവജനാനുകൂലമായ.