ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
രഗ്നേ, തരും, ഹവിസ്സന്വഹം മൂന്നുരു;
ജാതവേദസ്സേ, ക്രതുവാല്‍പ്പടർന്ന നിൻ-
ജ്യോതിസ്സറിഞ്ഞ,വന്‍ വെല്ലട്ടെ, ഭൂതിയാല്‍! 1
മായാസമാർന്നെവന്‍ നിന്നുരുദീപ്തിയെ
രാപകലർച്ചിച്ചു വായ്പിയ്ക്ക; – മപ്പുമാന്‍
ശ്രീ പുലർത്തും, തഴപ്പാർന്നു വൈരിഘ്നനായ്! 2
നഗ്നിതാന,ന്നത്തിന,ഗ്രസമ്പത്തിനും;
സേവകമർത്ത്യനില്‍ച്ചേർക്കുന്നു, രത്നങ്ങ-
ളാ വരിഷ്ഠയുവാവായ തേജോയുതൻ! 3
യാതെ നിൻഭക്തരിലഗ്നേ, യുവോത്തമ;
എങ്കിലു,മൂഴിയ്ക്കപാപരാക്കീടണ,-
മെങ്ങളെ – വെട്ടിക്കളക, തെറ്റൊക്കെ നീ! 4
ദുഷ്കൃതം ചെയ്തുവെന്നാലുമൊരിയ്ക്കലും
പീഡിതരാകൊലാ, നിൻമിത്രര്‍ ഞങ്ങൾ; ന-
ല്കീടുക, പുത്രപൌത്രർക്കു ശാന്തിസുഖം! 5
ഗോവിന്റെ കാല്‍ക്കെട്ടഴിപ്പതുപോലവേ,
ഞങ്ങൾതന്‍ പാപബന്ധത്തെയഴിയ്ക്കുവിൻ;
ഞങ്ങളിലഗ്നേ, ചിരായുസ്സു ചേർക്ക, നീ! 6
[1] ക്രതു – കർമ്മം, ജ്വലിപ്പിയ്ക്കലും മറ്റും. ഭൂതിയാല്‍ – സമ്പത്തുകൊണ്ട്. വെല്ലട്ടെ – ശത്രുക്കളെ ജയിയ്ക്കട്ടെ.
[2] തഴപ്പാർന്നു – പ്രജാപശ്വാദികളാല്‍ പുഷ്ടിപ്പെട്ട്. ശ്രീ പുലർത്തും – എന്നും സമ്പന്നനായി വാഴും.
[3] രത്നങ്ങൾ – ശ്രേഷ്ഠധനങ്ങൾ.
[4] വെട്ടിക്കളക – തിരുത്തുക, നശിപ്പിയ്ക്കുക.
[5] ദുഷ്കൃതം = പാപം. ശാന്തിസുഖം – ഉപദ്രവശാന്തിയും സുഖവും.
[6] വസുക്കളേ – പൊറുപ്പിടം നല്കുന്ന അഗ്നികളേ.