വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നിസൂര്യാദികൾ ദേവത. (കാകളി)
സമ്പത്തു കാട്ടുന്നതിൻമുമ്പുയർന്നിടും.
ചെല്വിനശ്വികളേ, സല്‍ക്കർമ്മിതൻ ഗൃഹേ:
ദേവനാം സൂര്യനൊളിക്കൊണ്ടുദിയ്ക്കയായ്! 1
ദ്യോവിലസ്സൂര്യന്‍ കരേറുന്ന വേളയില്‍
മിത്രാവരുണരനുവ്രജിപ്പൂ, പൊടി-
മൃത്തുതിർക്കും വൃഷം പയ്യിനെപ്പോലവേ! 2
ക്കൂരിരുൾ പോക്കുവാന്‍ സൃഷ്ടിച്ചരുളിയോ;
ആ വിശ്വവിഷ്ടപദർശിയാം സൂര്യനെ-
യാവഹിയ്ക്കുന്നതുണ്ടേ,ഴു വൻവാജികൾ. 3
വെണ്‍ നൂല്‍ പരത്തിക്കരിമ്പടം മൂടി നീ;
ഭാനുവിന്‍ വീശുമംശുക്കൾ പറപ്പിച്ചു,
വാനത്തു തോല്‍പോലെ ചേർന്ന തമസ്സിനെ! 4
ലില്ലു,യർന്നാലുമവിടെയ്ക്കി; – തെങ്ങനെ?
യാനത്തിനെന്തു കെല്പാ,ർ കണ്ടു? പാലിപ്പു,
വാനിന്റെ തൂണായിനിന്നിവൻ വിണ്ണിനെ! 5
[1] സച്ചിത്തന്‍ = സുമനസ്കന്‍. ഉഷസ്സിന്നുമുമ്പ് ഉയർന്നിടും – ഉജ്ജ്വലിപ്പിയ്ക്കപ്പെടും.
[2] അനുവ്രജിപ്പൂ – അവന്റെ കർമ്മത്തെ അനുസരിയ്ക്കുന്നു. പൊടിമൃത്തുതിർക്കും – ‘ചുരമാന്തുക’യാല്‍ കൊമ്പുകളിലും മറ്റും പററിയ മണ്പൊടി വിതറുന്ന. വൃഷം = കാള.
[3] കാര്യം വിടാതേ – വേണ്ടതു ചെയ്തുകൊണ്ടുതന്നെ. സ്ഥിരക്ഷേമര്‍ – സ്രഷ്ടാക്കളായ ദേവന്മാര്‍. വിശ്വവിഷ്ടപദർശി = സർവജഗത്തിനെയും കാണുന്നവന്‍, അറിയുന്നവന്‍. ആവഹിയ്ക്കുക = വഹിയ്ക്കുക.
[4] ഉന്നതാശ്വസ്ഥനായ് – വലിയ (ബലിഷ്ഠങ്ങളായ) അശ്വങ്ങളുള്ള തേരില്‍ കേറി. വെണ്‍നൂല്‍ – രശ്മി. കരിമ്പടം മൂടി – ഇരുട്ടിനെ മറച്ച്. പൂവാർദ്ധം സൂര്യനോടു പ്രത്യഷോക്തി; ഉത്തരാർദ്ധം പരോക്ഷം: വാനത്തു തോല്‍പോലെ ചേർന്ന – അന്തരിക്ഷത്തില്‍, അതിന്റെ തൊലിപോലെ പററിനില്ക്കുന്ന.
[5] ഇല്ലുയർന്നാലും – ഉയർന്നാലും അവിടെയ്ക്ക് അഴലില്ല. സൂര്യന്‍ ഏതവസ്ഥയിലും ആരാലും തടുക്കപ്പെടുന്നില്ല; പീഡിപ്പിയ്ക്കപ്പെടുന്നുമില്ല. യാനം = ഗമനം. ആര്‍ കണ്ടു – ആർക്കറിയാം.