വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്ന്യാദികൾ ദേവത. (കാകളി)
ജ്യോതിസ്സുകൾകൊണ്ടുഷസ്സു വിളങ്ങവേ;
ഭൂരിപ്രയാണരാം നാസത്യരേ, തേരി-
ലേറി വന്നെത്തുവിന,സ്മല്‍ക്രതുവിതില്‍! 1
ത്തൂവെളിച്ചം ജഗത്തിന്നൊക്കെ നല്കുവാൻ:
വാനൂഴിയന്തരിക്ഷങ്ങൾ നിറയ്ക്കുന്നു,
ഭാനുക്കളാല്‍പ്പാർത്തുനോക്കുന്ന ഭാസ്കരൻ! 2
വന്നൂ, മഹതി വിചിത്രമയൂഖയായ്:
പേർത്തുണര്‍വേകുമുഷോദേവി ചേലൊടേ
ചേർത്ത തേരിലെഴുന്നളളും, സുഖത്തിനായ്! 3
ളിങ്ങാ രഥാശ്വങ്ങൾ പൊൻപുലർവേളയിൽ:
നിങ്ങളെയിമ്പപ്പെടുത്തുമല്ലോ, രസം
പൊങ്ങുമിസ്സോമം, കുടിപ്പാന്‍ വൃഷാക്കളേേ! 4
ലില്ലു,യർന്നാലുമവിടെയ്ക്കി; – തെങ്ങനെ?
യാനത്തിനെന്തു കെല്പാ,ർ കണ്ടു? പാലിപ്പു,
വാനിന്റെ തൂണായിനിന്നിവന്‍ വിണ്ണിനെ! 5
[1] ഉഷസ്സില്‍ അഗ്നി വളർന്നിടും – ഉജജ്വലിപ്പിയ്ക്കപ്പെടും. ഭൂരിപ്രയാണർ – വളരെ യാത്രചെയ്യുന്നവര്‍. അസ്മല്‍ക്രതുവിതിൽ – ഞങ്ങളുടെ ഈ യാഗത്തില്‍.
[2] ഭാനുക്കളാല്‍ = രശ്മികൾകൊണ്ട്. വാനൂഴിയന്തരിക്ഷങ്ങൾ നിറയ്ക്കുന്നു. പാർത്തുനോക്കുന്ന – ലോകത്തെ നോക്കിക്കാണുന്ന.
[3] വിചിത്രമയൂഖ = വിചിത്രകിരണങ്ങളോടുകൂടിയവൾ. ചേലൊടേ ചേർത്ത – ഭംഗിയില്‍ അശ്വങ്ങളെ പൂട്ടിയ.
[4] അശ്വികളോടു പറയുന്നു: രസം പൊങ്ങും – മാധുര്യമേറിയ ഈ സോമം നിങ്ങളെ കുടിപ്പാന്‍ ഇമ്പപ്പെടുത്തുമല്ലോ.
[5] സൂര്യനെപ്പററി: