വാമദേവന്‍ ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നിയും സോമകനും അശ്വികളും ദേവത.
ഹോതാവു ദേവരില്‍ദ്ദേവനസ്മദ്യജ്ഞേ മഖോചിതൻ! 1
ദേവകൾക്കന്നമേന്തിക്കൊണ്ട,ധ്വരത്തിങ്കല്‍ മൂന്നുരു! 2
ഹവിഷ്പ്രദന്നു രത്നങ്ങളേകിക്കൊണ്ടന്നപാലകൻ! 3
കിഴക്കുഭാഗേ ശോഭിച്ചാന,വിടുന്നരിമർദ്ദനന്‍! 4
മേലാളായ്ക്കീഴില്‍ നിർത്തീടും, വീരനാകിയ മാനുഷൻ! 5
ശുശ്രൂഷിയ്ക്കപ്പെടുന്നുണ്ടു, നാളില്‍ നാളിലവന്‍ തുലോം! 6
കുമാരനാല്‍ വിളിയ്ക്കപ്പെട്ടതിനാല്‍പ്പോന്നതില്ല ഞാന്‍. 7
സഹദേവകുമാരങ്കല്‍നിന്നന്നേ കൈക്കലാക്കിനേൻ! 8
ദീർഗ്ഘായുസ്സായ്ബ്ഭവിയ്ക്കട്ടേ, നിങ്ങളാലശ്വിദേവരേ! 9
ദീർഗ്ഘായുര്യുക്തനാക്കേണം, ഭവാന്മാരശ്വിദേവരേ! 10
[1] അഗ്നി അസ്മദ്യജ്ഞേ (നമ്മുടെ യാഗത്തില്‍) നീളേ നടത്തപ്പെടുന്നു. മഖോചിതൻ = യജ്ഞാർഹന്‍.
[2] അന്നം – യജമാനദത്തമായ ഹവിസ്സ്. മൂന്നുരു – മൂന്നു സവനങ്ങളിലും.
[3] അന്നപാലകൻ – അന്നങ്ങളെ രക്ഷിയ്ക്കുന്നവന്‍.
[4] സൃഞ്ജയങ്കല്‍ – സൃഞ്ജയന്റെ യാഗത്തില്‍. കിഴക്കുഭാഗേ – ഉത്തരവേദിയിൽ. ഒരു സോമയാജിയത്രേ, സൃഞ്ജയന്‍.
[5] വീരൻ – സ്തുതിയില്‍ മിടുക്കേറിയവന്‍. കീഴില്‍ നിർത്തിടും – തനിയ്ക്ക് അഭീഷ്ടഫലം നല്കിയും; അഗ്നിയുടെ ഭക്താധീനത്വം ദ്യോതിയ്ക്കുന്നു.
[6] ദ്യോവിന്‍മകന്‍ – സൂര്യന്‍. വാജിപോലവേ – കുതിരയെ നിത്യം നനച്ചു തുടയ്ക്കുകയും മാറ്റും ചെയ്യുമല്ലോ.
[7] സഹദേവജന്‍ = സഹദേവനെന്ന രാജാവിന്റെ പുത്രന്‍. പോന്നതില്ല – കുതിരകളെ കിട്ടാതെ തിരിച്ചുപോന്നില്ല: തരാമെന്നു പറഞ്ഞാണല്ലോ, കുമാരന്‍ വിളിച്ചത്.
[8] പ്രയതര്‍ = അടക്കമുള്ളവ. സഹദേവകുമാരന്‍ – സോമകനെന്നാണ്, കുമാരന്റെ പേർ. അന്നേ – വിളിയ്ക്കപ്പെട്ട നാളില്‍ത്തന്നെ.
[9] നിങ്ങളാല്‍ – നിങ്ങളുടെ പ്രസാദത്താല്‍.
[10] എടുത്തുപറയുന്നു: