വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കാകളി)
ഞ്ഞെത്തട്ടെ, തന്റെ കുതിരകൾ നമ്മളില്‍:
സത്തൊക്കുമീ നീര്‍ പിഴിക,വിടെയ്ക്കു നാം;
സിദ്ധിയിങ്ങേകട്ടെ, വാഴ്ത്തപ്പെടുന്നവൻ! 1
ലെന്നപോലെങ്ങളെശ്ശൂര, മത്തേററുവാൻ:
ധ്വസ്താസുരനാമഭിജ്ഞന്നു ചിന്ത്യമാ-
മുക്ഥം കഥിയ്ക്കുന്നു, കർമ്മി ശുക്രോപമന്‍! 2
നേടി, നീര്‍ സേവിച്ചു കൊണ്ടാടി വർഷകൻ
വാനില്‍നിന്നേഴംശു നേർക്കുളവാക്കിനാൻ:
ജ്ഞാനത്തെ നല്കീ, പകല്‍കൊണ്ടതുല്‍സ്തുതം! 3
വന്ന വിണ്ണിങ്കൽ വസിപ്പാൻ വിളങ്ങവേ,
അഭ്യാഗമത്തില്‍ മനുഷ്യര്‍തന്‍ കാഴ്ചയ്ക്കു
കെല്പുറ്റ കൂരിരുൾ പോക്കി നേതൃവരന്‍! 4
വന്ന പെരുമയാല്‍ വാനൂഴി രണ്ടുമേ;
വിശ്വോത്തരമായി, തന്റെ മഹിമാവു:
വിശ്വമെല്ലാം കീഴടക്കിയല്ലോ, ഇവന്‍! 5
പൈത്തൊഴുത്താഗ്രഹത്താലടച്ചാരെവര്‍;
നല്‍ത്തോയമാ പ്രിയമിത്രരെയേല്പിച്ചു,
മർത്ത്യർക്കു വേണ്ടതൊട്ടുക്കറിഞ്ഞുമ്പര്‍കോന്‍! 6
പാലകവജ്ര; – മുയിര്‍ക്കൊണ്ടു മേദിനി:
പ്രേരണംചെയ്തൂ, നഭസ്ഥോദകങ്ങളെ-
ശ്ശൂര, ധൃഷ്ണോ, ബലാല്‍ നാഥാനായ്ത്തീർന്ന നീ! 7
തേര്യപ്പെടുത്തീ, സരമ നിന്നെപ്പുരാ;
അന്നങ്ങൾ കൊണ്ടുവന്നെങ്ങളെ മാനിച്ചി,-
തംഗിരസ്തുത്യാ ഘനത്തെപ്പിളർത്ത നീ! 8
ഴാമട്ടിലർത്ഥിച്ച മേധാവിയെബ്ഭവാൻ
കാത്തുരക്ഷിച്ചങ്ങിറക്കീ, നരധ്യാത:
നാസ്തികന്‍ മായാവി ദസ്യു ചത്തൂ രണേ! 9
കുത്സൻ കൊതിച്ചു, നിൻചങ്ങാതിയാകുവാൻ;
സ്വസ്ഥലേ വാണൂ സരൂപരിരുവരും;
സത്യജ്ഞയാം നാരി ശങ്കിച്ചു, നിങ്ങളെ! 10
വേണ്ടുമന്നംപോലെ ചേർത്തൊ,രേതേരിലേ
പോയി, ഹന്താവു നി രക്ഷയ്ക്കു കത്സനൊ,-
ത്തീയഴല്‍ പിന്നിടാന്‍ പ്രാജ്ഞന്‍ മുതിർന്ന നാൾ. 11
ക്കൊന്നു, പൂർവാഹ്നേ കുയവനെ; – യപ്പോഴേ
ദസ്യുലക്ഷത്തെയും വീഴ്ത്തി, വജ്രത്തിനാ;-
ലസ്സൂര്യചക്രം മുറിച്ചൂ, രണത്തില്‍ നീ! 12
ശ്വാവാം വിദഥിത്രന്നു പിപ്രുഘ്ന, നീ;
കൊന്നൂ, കവുമ്പരെയമ്പതിനായിരം;
ശ്രീയെജ്ജരപോലുടച്ചൂ, പുരങ്ങളെ! 13
വേറേ വിളങ്ങു,മമൃതനാം നിന്നുടല്‍;
ആനപോലേ കെല്പുടയ്ക്കുവോന്‍, ഭികര,-
നായുധധാരി നീ സിംഹംകണക്കിനേ! 14
പ്പോലേ സവനത്തിലർത്ഥിച്ചു,മിച്ഛയാ
ചെന്നുക്ഥമോതുവോർക്കിന്ദ്രനൊരില്ലവും,
സന്ദൃശ്യരമ്യയാം ലക്ഷ്മിയുംപോലെയാം! 15
നൊത്തിയ്ക്കു,മഞ്ജസാ കൂട്ടേണ്ടുമന്നവും;
മർത്ത്യഹിതം പെരുതാര്‍ ചെയ്തു; ചേലിലാ
വൃത്രഘ്നനെബ്ഭവാന്മാർക്കായ് വിളിപ്പൂ, നാം! 16
മധ്യേ കൊടുമിടിവാളു വീഴുമ്പൊഴും,
ഇങ്ങുഗ്രയുദ്ധം വരുമ്പൊഴും നാഥ, നീ-
യെങ്ങൾക്കു രക്ഷിതാവെന്നറിയാം, തവ! 17
പോര്‍മന്നില്‍ മിത്രമാകു,ള്ളംകനിഞ്ഞു നീ;
നിന്നെക്കുറിച്ചതിജ്ഞാനികളാകെ,ങ്ങ-
ളന്വഹം സ്കോതൃസ്കവത്തെ വായ്പിയ്ക്ക, നീ! 18
ക്കാരൊത്തു, ദീപ്താർത്ഥര്‍പോലേ രിപുക്കളെ
ആക്രമിച്ചിന്ദ്ര, മഘവന്‍, പുകഴ്ത്താവു,
നേർക്കെങ്ങൾ നൂറാണ്ടു രാത്രിയിലങ്ങയെ! 19
മുന്മഹസ്സംഗപൻ നമ്മെ നോക്കാനുമായ്,
പ്രാർത്ഥിതം പെയ്യും യുവാവാകമിന്ദ്രന്നു
തീർത്തു, നാമിസ്തവം, തച്ചര്‍ തേര്‍പോലവേ! 20
വായ്പിയ്ക്ക, വാഴ്ത്തുവോന്നന്നമാറ്റിൻപടി;
പുത്തന്‍സ്തവംതേ രചിയ്ക്കുന്നു, ഹര്യശ്വ;
നുത്യാ ഭജിയ്ക്കാവു, ഞങ്ങൾ തേരാളികൾ! 21
[1] സത്യന്‍ = സത്യവാന്‍. ഇങ്ങ് – ഈ യജ്ഞത്തില്‍.
[2] മാർഗ്ഗാന്തത്തിലെന്നപോലെ – യാത്രയവസാനിച്ചാല്‍ കുതിരകളെ അഴിച്ചുവിടുന്നതുപോലെ. മത്തേറ്റുവാന്‍ – അങ്ങയെ സോമനീര്‍കൊണ്ടു മത്തുപിടിപ്പിയ്ക്കാൻ. ധ്വസ്താസുരനാമഭിജ്ഞന്നു – അസുരരെ നശിപ്പിച്ച സർവജ്ഞനായ ഇന്ദ്രന്നായി. കർമ്മി – യജമാനന്‍. ശുക്രോപമന്‍ = ശക്രനോടു തുല്യൻ.
[3] കവി ഗൂഢാർത്ഥമായ കാവ്യമെന്നപോലെ, വർഷകന്‍ (വൃഷാവ്) യജ്ഞക്രിയ നേടി – യജ്ഞകർമ്മം സാധിച്ച്. ഏഴംശു – സൂര്യന്റെ സപ്തരശ്മികൾ. ഉല്‍സ്തുതമായ (തുലോം സ്തുതിയ്ക്കപ്പെട്ട) അത് – ഏഴു രശ്മി – പകൽകൊണ്ട് ആളുകൾക്കു ജ്ഞാനത്തെ (വസ്തുവിവേകത്തെ) നല്കീ: വെളിച്ചം കൊടുത്തു.
[4] സുദൃശ്യം = നന്നായിക്കാണാവുന്നത്. വസിപ്പാൻ വിളങ്ങവേ – ദേവന്മാര്‍ അഭിലാഷംകൊണ്ടുദ്ദീപിയ്ക്കേ. അഭ്യാഗമം = ആഗമനം, ഉദയം. നേതൃവരന്‍ – സൂര്യന്‍.
[6] അംഗിരസ്സുകളുടെ പൈത്തൊഴുത്ത് ആഗ്രഹത്താല്‍ – അവരെക്കറിച്ചുള്ള താല്‍പര്യത്താല്‍ – അടച്ചാർ. ആ പ്രിയമിത്രർ – മരുത്തുക്കൾ. നല്‍ത്തോയം – മേഘസ്ഥമായ ജലം – അവരെ ഏല്പിച്ചു, യഥാകാലം മഴപെയ്തു സസ്യാദികളെ ഉല്‍പ്പാദിപ്പിയ്ക്കാൻ.
[7] ഇന്ദ്രനോടു നേരിട്ടു പറയുന്നു: പാലകവജ്രം = രക്ഷകമായ വജ്രം. പാഥോനിരോധിമേഘത്തെ = ജലത്തെ തടഞ്ഞ മേഘത്തെ. പിളർത്തി. മേദിനി ഉയിർക്കൊണ്ടു – മഴ കിട്ടിയതിനാല്‍. ധൃഷ്ണു – ശത്രുധർഷകന്‍. ബലാല്‍ = ബലംഹേതുവായിട്ട്.
[8] കീറി = പിളർത്തി. സരമ പുരാ (മുന്‍കൂട്ടി) നിന്നെ തേര്യപ്പെടുത്തീ – അസുരാപഹൃതകളായ പൈക്കൾ ഇന്നയിടത്തുണ്ടെന്ന്. അംഗിരസ്തുത്യാ = അംഗിരസ്സുകളുടെ സ്തുതിയാല്‍.
[9] ആമട്ടിലർത്ഥിച്ച മേധാവിയെ – ‘എന്റെ ശത്രവിനോടു നിന്തിരുവടി പൊരുതണ’മെന്നപേക്ഷിച്ച കുത്സനെ. അങ്ങിറക്കീ – യുദ്ധരംഗത്തില്‍. നരധ്യാത = മനുഷ്യരാല്‍ ധ്യാനിയ്ക്കപ്പെടുന്നവനേ. നാസ്തികന്‍ – വൈദികകർമ്മങ്ങളില്‍ വിശ്വാസമില്ലാത്തവൻ. ദസ്യു – കുത്സന്റെ ശത്രു. ചത്തൂ – അങ്ങയാല്‍ വധിയ്ക്കപ്പെട്ടു.
[10] കുത്സനാല്‍ വിളിയ്ക്കപ്പെട്ട നീ ദസ്യുഘതോല്‍ക്കനായ് (ദസ്യുഹനനത്തിന്നുവേണ്ടി) കുത്സന്റെ ഗൃഹത്തില്‍ ചെന്നു. ഇരുവരും – അങ്ങും കുത്സനുംതമ്മില്‍ സഖ്യം പൂണ്ടു സ്വസ്ഥലേ (സ്വർഗ്ഗത്തില്‍) സരൂപരായ് (ഒരേ രൂപത്തോടേ) വാണൂ. അപ്പോൾ നാരി (ഇന്ദ്രാണി) നിങ്ങളെ ശങ്കിച്ചു – നിങ്ങളിരുവരില്‍ ഇന്ദ്രനാരാണെന്നറിഞ്ഞില്ല.
[11] പ്രാജ്ഞന്‍ (കുത്സന്‍) ഈയഴല്‍ (ദസ്യൂപദ്രവം) പിന്നിടാന്‍ മുതിർന്നനാളിൽ, ഹന്താവായ (ശത്രുഘാതിയായ) നീ പോയി.
[12] കുത്സാർത്ഥം – കുത്സനെ രക്ഷിപ്പാന്‍വേണ്ടി. അസൌഖ്യന്‍ = അസ്വസ്ഥന്‍. അപ്പൊഴേ – ഉടനടി. ദസ്യുലക്ഷം – വളരെ ദസ്യുക്കൾ. ഇക്കഥകൾ ഒന്നാംമണ്ഡലത്തില്‍ത്തന്നെയുണ്ട്. ശുഷ്ണ – കുവയന്മാര്‍ – രണ്ടസുരന്മാര്‍.
[13] ഋജിശ്വാവാം വിദഥിപുത്രന്നു – വിദഥിയുടെ പുത്രനായ ഋജിശ്വാവു് എന്ന രാജാവിന്നുവേണ്ടി. പിപ്രുഘ്ന എന്ന സംബുദ്ധി, മൃഗയാസുരനെയെന്നപോലെ പിപ്രു എന്ന അസുരനെയും നീ ഹനിച്ചു എന്നു കാണിയ്ക്കുന്നു. കറുമ്പര്‍ – രാക്ഷസര്‍. ശ്രീ – യൌവനലക്ഷ്മി. പുരങ്ങൾ – ശംബരാസുരന്റെ നഗരങ്ങൾ.
[14] വേറേ വിളങ്ങും – സാധാരണരൂപങ്ങൾപോലെ, സൂര്യതേജസ്സാല്‍ മങ്ങിപ്പോകില്ല. കെല്പ് – ശത്രുബലം. സിംഹംകണക്കിനെ ഭീകരന്‍ = ഭയംകരൻ.
[15] ശ്രീലാഭഭോജ്യങ്ങൾ = സമ്പല്ലാഭവും അന്നവും. പോര്‍കളില്‍പ്പോലേ സവനത്തിലർത്ഥിച്ചും – യുദ്ധത്തില്‍ സഹായിപ്പാൻ അപേക്ഷിയ്ക്കുന്നതുപോലെ, സവനത്തില്‍ സോമം കുടിപ്പാനും അപേക്ഷിച്ചും. ഇച്ഛയാ – ഇന്ദ്രങ്കല്‍നിന്ന് ആപന്നിവാരണമിച്ഛിച്ച്. സന്ദൃശ്യരമ്യയാം = ദർശനീയയും രമണീയയുമായ. ഗൃഹവും ലക്ഷ്മീയും (സമ്പത്തും) പോലെ ഇന്ദ്ര സ്തോതാക്കളെ സുഖിതരാക്കുന്നു.
[16] കാമ്യധനന്‍ = സ്പൃഹണീയമായ ധനത്തോടുകൂടിയവന്‍. മദ്വിധസ്നോതാവിന് – എന്നെപ്പോലെയുള്ള സ്തോതാവിനു്. കൂട്ടേണ്ടുമന്നവും (സംഭരിയ്ക്കേണ്ടുന്ന അന്നംപോലും) അഞ്ജസാ (വേഗേന) എത്തിയ്ക്കും. ചേലില്‍ – വെടുപ്പില്‍. ഭവാന്മാര്‍ക്കായ് = നിങ്ങൾക്കുവേണ്ടി. നാം – ആത്മനിബഹുവചനം, ഞാന്‍ വിളിയ്ക്കുന്നു.
[17] പ്രത്യക്ഷോക്തി: മർത്ത്യര്‍ മൂര്‍ച്ഛിപ്പതാം വല്ലതിലും – മനുഷ്യരെ ബോധംകെടുത്തുന്ന വല്ല യുദ്ധത്തിലും. മധ്യേ = ഇടയില്‍. അറിയാം തവ – അങ്ങയ്ക്കറിയാമല്ലോ.
[18] വാമദേവന്റെ – എന്റെ. മിത്രമാക – എന്റെ സഖാവാകുക, എന്നെ സഹായിയ്ക്കുക. അതിജ്ഞാനികൾ – ഏററവും അറിവുള്ളവര്‍.
[19] ഭവല്‍ക്കാമര്‍ – ശത്രുജയത്തിന്നായി അങ്ങയെ കാംക്ഷിയ്ക്കുന്നവര്‍. ഇപ്പണക്കാര്‍ – ചൂണ്ടിപ്പറകയാണ്: അങ്ങയ്ക്കു തരാനുള്ള ഹവിസ്സാകുന്ന ധനത്തോടു കൂടിയവര്‍. ദീപ്താർത്ഥര്‍ – സ്വർണ്ണരത്നാദിസമ്പന്നന്മാര്‍; ഇവർക്കു ശത്രുവിജയം സുകരമാണല്ലോ. ആക്രമിച്ചു് – കീഴടക്കി. നൂറാണ്ടു് – വളരെസ്സംവത്സരം. ദീർഘായുഃ പ്രാത്ഥനയും ഇതില്‍ ഉൾപ്പെട്ടിരിയ്ക്കുന്നു.
[20] ഉന്മഹസ്സായ (തേജസ്സുയർന്ന) അംഗപന്‍ (ശരീരങ്ങളെ രക്ഷിയ്ക്കുന്ന ഇന്ദ്രന്‍) നമ്മുടെ സഖ്യം ക്ഷണേന വിടാതിരിപ്പാനും, നമ്മെ നോക്കാ(രക്ഷിയ്ക്കാ)നുമായ്. പ്രാർത്ഥിതം പെയ്യും – അഭീഷ്ടഫലം വർഷിയ്ക്കുന്ന.
[21] ആറ്റിന്‍പടി – നദി പരിസരങ്ങളെ സസ്യസമ്പന്നങ്ങളാക്കുന്നതുപോലെ. നുത്യാ = സ്തുതികൊണ്ടു്.