വാമദേവൻ ഋഷി; ത്രിഷ്ടുപ്പും വിരാട്ടും ഛന്ദസ്സുകൾ; ഇന്ദ്രന്‍ ദേവത. (കാകളി)
യ്ക്കുന്നുവല്ലോ, തവ വാരൂഴിവാനുകൾ.
കൊന്നു നീ വൃത്രനെക്കെല്പാല;-ഹിയവ-
നൊന്നായ്ക്കുടിച്ച തണ്ണീരുമൊഴുക്കി നീ! 1
നിൻചൊടി പേടിച്ചു മന്നും വിറച്ചുപോയ്;
നേർത്തടക്കപ്പെട്ടു, ചീർത്ത മുകിലുക-
ളാർത്തി പോക്കി മഴ പെയ്തു, മരുക്കളില്‍! 2
വജ്രമാഞ്ഞെയ്തു പിളർത്തീ, മലകളെ;
മത്താർന്നു വജ്രവാൻ വൃത്രനെക്കൊല്കയാ-
ല,ത്തടവറ്റു കുതിച്ചുപാഞ്ഞൂ, ജലം! 3
വാനുമാം നിന്നെജ്ജനിപ്പിച്ച ദീപ്തിമാൻ
നണ്ണീ, സുപുത്രനായ് താനെന്ന;-നല്പനാ-
മിന്ദ്രന്റെയച്ഛൻ സുകർമ്മാവുമായ്, തുലോം! 4
ഹൂതാനാമിന്ദ്രൻ, പ്രജകൾക്കു തമ്പുരാൻ;
സത്യം, സ്തുതിപ്പൂ, പുകഴ്ത്തും മഹസ്വിയാം
വിത്തയുക്തന്റെയിബ്ബന്ധുവെസ്സർവരും! 5
നേരിൽ,ത്തുലോം മത്തിയറ്റീ, മഹാമധു;
നേരില്‍, നീ സ്വാമി, മികച്ച ധനത്തിനെ;-
ല്ലാരെയും താങ്ങുന്നു, സമ്പത്തിനിന്ദ്ര, നീ! 6
നേരമേ താങ്ങീ, ഭയത്തിലെല്ലാരെയും:
നീ മഘവാവേ, നുറുക്കി, വജ്രത്തിനാല്‍
നീര്‍മണ്ഡലത്തില്‍ക്കിടക്കൊണ്ട വൃത്രനെ! 7
പ്രേരകനിന്ദ്രൻ നിരത്യയൻ, വജ്രവാന്‍:
വൃത്രഘ്നനമ്മഹാനന്നദൻ; ശോഭന-
വിത്തൻ മഘവാവു വിത്തവും നല്കുമേ! 8
തീരെ മുടിയ്ക്കുമേ, ചേർന്നൊത്ത സേനയെ;
സുപ്രദേയാന്നങ്ങൾ കയ്യിൽ വെപ്പോനിവൻ;
തല്‍പരരാവുകി,വന്റെ സഖ്യത്തിൽ നാം! 9
പോരാല്‍പ്പശുക്കളെക്കൊണ്ടുപോരുമിവൻ;
നേരി,ലിന്ദ്രന്‍ ചൊടിച്ചാലോ, ചരാചര-
പ്പാരൊക്കയും ഭയപ്പെട്ടു വിറച്ചുപോം! 10
വെന്നാൻ, ധനത്തെ,ക്കരുത്താല്‍പ്പടയെയും;
ഇന്നരർക്കു പകുത്തേകു,മസ്സമ്പത്തു;
വൻനായകൻ പണം കയ്യിലും വെയ്ക്കുമേ! 11
നൊട്ടു ജനിപ്പിച്ച താതങ്കല്‍നിന്നുമേ;
പേർത്തു പേർത്തും താനുണർത്തു,മിതിൻ ബല,-
മാർത്തിടും കാർകളയച്ച കാറ്റിൻപടി! 12
കല്മഷരാശിയെത്തട്ടിക്കളഞ്ഞിടും;
കൊന്നൊടുക്കുമിടിവാൾ ചേർന്ന വാനുപോ;-
ലിന്ദ്രന്‍ സ്തുതിപ്പോനിൽ വെച്ചരുളും ധനം! 13
പോരിന്നയച്ചതില്ലേ,തശസംജ്ഞനെ;
ഭാനുവിന്‍ വേരാം ജലാസ്പദത്തിലൊളി-
ച്ചോനിൽ നീര്‍ തൂകീ, വളഞ്ഞുപോം കാര്‍മുകില്‍, 14
ളാ വൃഷാവായ പത്നീദനാമിന്ദ്രനെ,
സ്വാവനാശ്രാന്തനെസ്സഖ്യത്തിനിങ്ങിറ-
ക്കാവൂ, കിണറ്റിൽ നീര്‍പ്പാളയെപ്പോലവേ! 16
പാർക്കുവോൻ, സോമാർഹമിത്രം, സുഖപ്രദൻ,
താതന്‍, പിതാക്കളില്‍വെച്ചു പിതാവായ
ധാതാവു നീ കൊറ്റണയ്ക്ക, ലോകോല്‍ക്കനില്‍! 17
രക്ഷിയ്ക്ക; വാഴ്ത്തുവോന്നേകുക, ഭക്ഷ്യവും;
ബാധിതരെങ്ങളിക്കർമ്മങ്ങളാല്‍പ്പൂജ
ചെയ്തുകൊണ്ടിന്ദ്ര, വിളിയ്ക്കുന്നിത,ങ്ങയെ! 18
ക്കൊന്നിടും, നേരിട്ട ഭൂരിശത്രുക്കളെ;
സ്തോതാവവന്നിഷ്ട;-നുമ്പരും മർത്ത്യരു-
മേതും തടുക്കാ, മഘവാശ്രയസ്ഥനെ! 19
നിന്നമുക്കേകട്ടെയിഷ്ടം പ്രജാപതി;
ജാതർക്കു തമ്പുരാന്‍ നീ വെയ്ക്കുകെങ്ങളില്‍,
സ്തോതാവിനുള്ള സല്‍ക്കീർത്തിയിരട്ടിയായ്! 20
വായ്പിയ്ക്ക, വാഴ്ത്തുവോന്നന്നമാറ്റിന്‍പടി;
പുത്തൻസ്തവം തേ രചിയ്ക്കുന്നു, ഹർയ്യശ്വ;
നുത്യാ ഭജിയ്ക്കാവു, ഞങ്ങൾ തേരാളികൾ! 21
[1] വാരൂഴിവാനുകൾ – വിശാലകളായ ദ്യാവാപൃഥിവികൾ. കുടിച്ച – മറച്ചുവെച്ച എന്നർത്ഥം.
[2] വാന്‍ (ആകാശം) അഞ്ചി – നടുങ്ങി. ചൊടി = കോപം, നേർത്തടക്കപ്പെട്ടു – അങ്ങയാൽ നിയന്ത്രിയ്ക്കപ്പെട്ടതിനാല്‍. ആർത്തി – പ്രാണികളുടെ ദാഹം.
[3] പരോക്ഷോക്തി: വർച്ചസ്സു = തേജസ്സു, ബലം. കീഴമർപ്പോന്‍ – ശത്രുക്കളെ അടക്കുന്നവന്‍. മത്താർന്നു – സോമപാനത്താല്‍.
[4] പൂർവാർദ്ധം പ്രത്യക്ഷോക്തി: സ്ഥാനസ്ഥിരൻ – സ്ഥാനത്തില്‍നിന്നു ഭൂംശം വരാത്തവന്‍. ദീപ്തിമാൻ-തേജസ്വിയായ കശ്യപപ്രജാപതി. സുപുത്രന്‍ = നല്ല പുത്രനോടുകൂടിയവന്‍. അനല്പൻ – മഹാന്‍.
[5] മീതെയായ്ത്താൻ – ദേവന്മാരില്‍വെച്ചു മുഖ്യനായിത്തന്നെ. ഭയം – ശത്രുഭയം. വിത്തയുക്തന്റെയിബ്ബന്ധുവെ – ഹവിസ്സാകുന്ന ധനമുള്ളവന്റെ (യജമാനന്റെ) ബന്ധുവായ ഇന്ദ്രനെ. സർവരും സ്തുതിയ്ക്കുന്നു, സത്യം.
[6] നേരില്‍ = വാസ്തവത്തില്‍. ഇവൻ – ഇന്ദ്രന്‍. മഹാമധു – മഹത്തായ മാദകസോമം ഇന്ദ്രന്നു തുലോം മത്തിയറ്റി. ഉത്തരാർദ്ധം പ്രത്യക്ഷോക്തി:
[7] ഭയത്തില്‍ – വൃത്രനാലുള്ള ഭയപ്പാടില്‍. നീര്‍മണ്ഡലത്തില്‍ – ജലപ്പരപ്പില്‍. കിടക്കൊണ്ട = ശയിച്ച.
[8] ഭൂരിഹന്താവ് – വളരെ വൈരികളെ കൊന്നവന്‍. പ്രേരകൻ – ശത്രുക്കളെ യുദ്ധത്തിനിറക്കുന്നവന്‍. നിരത്യയന്‍ = നാശരഹിതന്‍. ശോഭനവിത്തന്‍ = നല്ല ധനത്തോടുകൂടിയവൻ. ആ ഇന്ദ്രനെ നാം സ്തുതിയ്ക്കുക.
[9] സേന – ശത്രുസൈന്യം. സുപ്രദേയാന്നങ്ങൾ – യജമാനന്നു കൊടുക്കേണ്ടുന്ന അന്നങ്ങൾ.
[10] വെല്വതും കൊല്വതും – ശത്രുക്കളെ. കൊണ്ടുപോരും-ശത്രുക്കളില്‍നിന്ന്.
[11] ഇന്ദ്രൻ ശത്രുക്കളെ ജയിച്ചു ഗവാശ്വധനസേനകളെ കീഴടക്കിയിരിയ്ക്കുന്നു; അസ്സമ്പത്ത് ഇന്നരർക്കു (സ്തോതാക്കൾക്കു) പകുത്തുകൊടുക്കും. പണം (ധനം) കയ്യിൽ വെയ്ക്കുകയുംചെയ്യും വൻനായകൻ = വലിയ നേതാവ്.
[12] ഒട്ടു – ഏതാനും ബലം. ഇതിൻബലം–ഈ ജഗത്തിന്റെ ബലം. ആർത്തിടും കാര്‍കളയച്ച കാറ്റിന്‍പടി – ഇരമ്പുന്ന മേഘങ്ങളാൽ പ്രേരിതമായ കാറ്റുപോലെ ഉണർത്തും–ഇളക്കിവിടും.
[13] ഇടിഞ്ഞോനെ നികത്തിടും – ധനം ക്ഷയിച്ചവനെ സമ്പന്നനാക്കും. കല്മഷരാശിയെ – സ്തോതാവിന്റെ പാപപുഞ്ജത്തെ. കൊന്നൊടുക്കും-ശത്രുക്കളെ.
[14] ഈ ഋക്കിലെ പ്രതിപാദ്യം ഒന്നാംമണ്ഡലത്തിലുണ്ട്: ഏതശസംജ്ഞനെ (ഏതശനെന്ന മഹർഷിയെ) പോരിന്നയച്ചില്ല – സ്വശ്വനെന്ന രാജാവിന്റെ പുത്രനായിജ്ജനിച്ച സൂര്യനോടു പൊരുതാൻ പുറപ്പെട്ടപ്പോൾ തടുത്തു; താൻതന്നേ സ്വശ്വപുത്രനോടു യുദ്ധംചെയ്തു. അതിൽ പരിക്കോറ്റതിനാൽ ഇന്ദ്രൻ ഭാനുവിന്‍ വേരാം (തേജസ്സിന്റെ മൂലഭൂതമായ) ജലാസ്പദത്തിൽ (അന്തരിക്ഷത്തില്‍) ഒളിച്ചു; അപ്പോൾ കാര്‍മുകിൽ അദ്ദേഹത്തിന്റെമേൽ വെള്ളം പൊഴിച്ചു – ജലസേചനം കൊണ്ടു മുറിവുകളുടെ വേദന ശമിപ്പിച്ചു. വളഞ്ഞുപോം എന്ന വിശേഷണം കാര്‍മുകിലിന്റെ ഉപായത്തെ വ്യഞ്ജിപ്പിയ്ക്കുന്നു.
[15] ഈ ഒറ്റവരി ഒരു പാദംമാത്രമുള്ള ഋക്കിന്റെ (വിരാട് ഛന്ദസ്സ്) തർജ്ജമയാണ്: രാത്രിയിൽ യജമാനൻ ഹോതാവിങ്കൽ (അഗ്നിയിങ്കല്‍) വെള്ളം പകരുന്നതുപോലെ, മുകിൽ നീര്‍തൂകി എന്നു മുകളിലെ ഋക്കിനോടന്വയം.
[16] പത്നീദന്‍ = പത്നിയെ തരുന്നവന്‍. സ്വാവനാശ്രാന്തന്‍ = തന്റെ രക്ഷയിൽ തളരാത്തവൻ, താന്‍ രക്ഷിയ്ക്കേണ്ടുന്നവരെ സദാ രക്ഷിയ്ക്കുന്നവന്‍. നീര്‍പ്പാള–വെള്ളംകോരുന്ന പാള.
[17] നോക്കും – രക്ഷണീയരെയെല്ലാം വീക്ഷിയ്ക്കുന്ന. ആപ്തന്‍ = വിശ്വസ്തന്‍. പാർക്കുവോന്‍ – വിശ്വദ്രഷ്ടാവ്. സോമാർഹമിത്രം – യജമാനാദികളുടെ സഖാവ്. താതൻ – അച്ഛന്‍പോലെ രക്ഷിയ്ക്കുന്നവൻ; പോരാ, പിതാക്കളിൽ (രക്ഷിതാക്കളിൽ) വെച്ചു പിതാവായ (രക്ഷിതാവായ) ധാതാവ് – പിതൃസ്രഷ്ടാവ്. ലോകോല്‍ക്കനില്‍ – പുണ്യലോകം പൂകാനാഗ്രഹിയ്ക്കുന്ന സ്തോതാവിങ്കൽ കൊറ്റണയ്ക്ക, സ്കോതാവിന്ന് ആഹാരം നല്കിയാലും.
[18] സഖ്യോല്‍ക്കര്‍ = സഖ്യതല്‍പരരായ. ബാധിതര്‍ – രാക്ഷസാദികളാൽ പീഡിതര്‍.
[19] ഇഷ്ടൻ = പ്രിയപ്പെട്ടവൻ. മഘവാശ്രയസ്ഥൻ = മഘവാവിന്റെ ആശ്രയത്തിലിരിയ്ക്കുന്നവന്‍, ഇന്ദ്രനെ ആശ്രയിച്ചവന്‍.
[20] അശത്രു = ശത്രുരഹിതൻ, ആരാലും എതിർക്കപ്പെടാത്തവന്‍. ബഹുസ്വനന്‍ = വിവിധശബ്ദവാൻ. ജാതർക്കു–ജനിച്ചവർക്കൊക്കെ. ഉത്തരാർദ്ധം പ്രത്യക്ഷോക്തി: സ്തോതാവിനുള്ള – അങ്ങ് ഓരോ സ്തോതാവിന്നും കൊടുത്തുപോരുന്ന സല്‍ക്കീർത്തി ഇരട്ടിയായ് (കൂടുതലായി) എങ്ങളിൽ വെയ്ക്കുക, ഞങ്ങളെ അധികം കീർത്തിമാന്മാരാക്കുക.