വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കാകളി)
ദേവകളൊക്കയും വൃത്രവധത്തിനായ്
സേവിപ്പിതി,ങ്ങിന്ദ്ര, വജ്രിൻ, മനോജ്ഞനാ-
യേവം വളർന്ന മഹാന്‍ നിന്നെയേകനെ! 1
ത്തമ്പുരാനായിന്ദ്ര, സത്യാലയം ഭവാന്‍
അർണ്ണസ്സു മൂടിക്കിടക്കുന്ന വൃത്രനെ-
ക്കൊന്നു, തോണ്ടീ, പ്രിയപ്പെട്ട നദികളെ! 2
ഞ്ഞൊന്നുമറിയാത,റിയപ്പെടാതെയും
സപ്താംബു മൂടിക്കിടന്നുറങ്ങീടിന
വൃത്രനെക്കൊന്നു, വെണ്‍വാവിങ്കൽ വജ്രി നീ! 3
നുഗ്രമാം കാറ്റു വെള്ളത്തെക്കണക്കിനേ;
കെല്പിന്നുവേണ്ടിയുടച്ചാൻ, ദൃഢത്തെ യു;-
മിപ്പർവതങ്ങൾതൻ പക്ഷങ്ങൾ വെട്ടിനാൻ! 4
തേർകൾപോലൊന്നിച്ചു പോന്നാര്‍, മരുത്തുകൾ.
ആര്‍കൾ നിറച്ചൂ: പിളർത്തി നീ കാര്‍കളെ;-
യാകെയൊഴുക്കീ, മറച്ച ജലങ്ങളെ! 5
സർവസന്തുഷ്ടിദയായ വൻഭൂമിയെ
തോയൌഘസസ്യങ്ങൾകൊണ്ടു സുഖിപ്പിച്ചു;
നീയിന്ദ്ര, നന്നായ്ക്കടത്തീ, ജലങ്ങളെ! 6
ളാഴ്ത്തും, പടപോലുടയ്ക്കു,മന്നം പെറും;
ധന്വാധ്വഗർക്കൻപയറ്റീ; കറന്നു, പേ-
ർത്തിന്ദ്രൻ, തടങ്ങലാല്‍പ്പേററ്റ പൈക്കളെ!7
ഗ്രസ്തമാം നൂർനൂറുഷസ്സും സമകളും;
ഇന്ദ്രന്‍ തുറന്നുവിട്ടാന,ത്തടങ്ങലില്‍
നിന്ന നദികളെപ്പാരിലൊഴുകുവാൻ! 8
നമ്പെച്ചിതൽ തിന്നുമഗ്രൂതനൂജനെ;
അന്ധന്‍ തദാ കണ്ടു, പാമ്പിനെ; ഹര്യശ്വ;
സന്ധിച്ചിത,റ്റു വേര്‍പെട്ട സന്ധികളും! 9
കൃത്യമോരോന്നും നടത്തിയല്ലോ, പുരാൻ;
സൂരിയാം നിന്റെയപ്പൂർവകർമ്മങ്ങളെ-
ത്തേറിയോനാണ,വ ചൊല്വതു ബുദ്ധിമൻ! 10
വായ്പിയ്ക്ക, വാഴ്ത്തുവോന്നന്നമാറ്റിൻപടി;
പുത്തന്‍സ്തവം തേ രചിയ്ക്കുന്നു, ഹര്യശ്വ;
നുത്യാ ഭജിയ്ക്കാവു, ഞങ്ങൾ തേരാളികൾ! 11
[1] ദ്യാവാക്ഷിതികൾ = വാനൂഴികൾ. സ്വാഹ്വാനര്‍ = ശോഭനാഹ്വാനര്‍. ഇങ്ങ് – ഈ യജ്ഞത്തില്‍. ഏവം – ഇങ്ങനെ സ്തുതിയ്ക്കുപ്പെട്ട്. ഏകനെ – മറ്റാരുമില്ല, വൃത്രനെ വധിപ്പാന്‍.
[2] കിഴവര്‍പോലെ – അച്ഛന്മാർ പുത്രന്മാരെ കാര്യത്തിനു പ്രേരിപ്പിയ്ക്കുന്നതുപോലെ. സത്യാലയം = സത്യത്തിന്റെ ഇരിപ്പിടമായ. അർണ്ണസ്സു – ജലം. തോണ്ടീ = കുഴിച്ചു. വൃത്രനെക്കൊന്നു ജലങ്ങളെ പ്രവഹിപ്പിച്ചു.
[3] സംതൃപ്തി-ഭോഗങ്ങളിൽ അലംഭാവം. അംഗം = അവയവങ്ങൾ. അറിയപ്പെടാതെ – നിഗൂഢനായി. സപ്താംബു – ഏഴു നദികൾ. വെണ്‍വാവ് = പൌർണ്ണമാസി.
[4] ശുഷ്കം – വെള്ളംവറ്റിയ. കാറ്റു – കാറ്റത്തു വെള്ളത്തിൽ ഓളം ചിന്നുമല്ലോ; അതിനെ അരയ്ക്കലാക്കി കല്പിച്ചിരിയ്ക്കുന്നു. ദൃഢത്തെയും – ഉറപ്പുള്ള മേഘവൃന്ദത്തെപ്പോലും. പക്ഷങ്ങൾ = ചിറകുകൾ.
[5] മരുത്തുകൾ, തായ്ക്കൾ (അമ്മമാര്‍) തനൂജനില്‍പ്പോലെ അണഞ്ഞാര്‍ – അങ്ങയെ പ്രാപിച്ചു; വൃത്രവധത്തിന്നു, തേര്‍കൾ(രഥങ്ങൾ)പോലെ ഒന്നിച്ചു പോന്നാര്‍ – അങ്ങയുടെകൂടെപ്പോന്നു. ആര്‍കൾ നിറച്ചു – നദികളെ വെള്ളംകൊണ്ടു നിറച്ചു.
[6] തുർവീതീ-വയ്യർ = തുർവീതിയും വയ്യനുമാകുന്ന രാജാക്കന്മാര്‍. ചുരത്തുന്ന-കാമദുഘയായ. തോയൌഘസസ്യങ്ങൾകൊണ്ടു സുഖിപ്പിച്ചു – ജലപ്രവാഹങ്ങൾകൊണ്ടും സസ്യങ്ങൾകൊണ്ടും പുഷ്ടിപ്പെടുത്തി. നന്നായ്ക്കടത്തീ – തടവില്ലാതെ ഒഴുകിച്ചു.
[7] ആഴ്ത്തും – എതിരാളികളെ മുക്കിക്കൊല്ലും; പടപോലെ-സേന ശത്രുസേനയെ എന്നപോലെ, തീരത്തെ ഉടയ്ക്കും; അന്നം പെറും – സസ്യങ്ങളെ ഉല്‍പ്പാദിപ്പിയ്ക്കും; ഇങ്ങനെയുള്ള യുവതികളായ ആറുകളെ (നദികളെ) ഇന്ദ്രന്‍ വെള്ളംകൊണ്ടു നിറച്ചു. ധന്വാധ്വഗർക്ക് – മരുഭൂമികൾക്കും വഴിപോക്കർക്കും. അന്‍പിയറ്റീ – ദാഹം പോക്കി. തടങ്ങലാൽ (അസുരകൃതനിരോധംമൂലം) പേററ്റ (പ്രസവം നിലച്ച) പൈക്കളെ പേർത്തു കറന്നു-പ്രസവിയ്ക്കുന്നവയാക്കി.
[8] ഗ്രസ്തമാം നൂർനൂറുഷസ്സ് – ഇരുട്ടിനാൽ വിഴുങ്ങപ്പെട്ടിരുന്ന വളരെ ഉഷസ്സുകൾ. സമകൾ = സംവത്സരങ്ങൾ.
[9] അഗ്രു എന്നൊരുത്തിയുടെ കുരുടനായ മകന്‍ ഒരു മണ്‍പുറ്റിൽ ചിതല്‍പ്പുഴുക്കളാൽ ഭക്ഷിയ്ക്കുപ്പെട്ടുകൊണ്ട് ഇരിയ്ക്കുകയായിരുന്നു. തദാ – ഭവാന്‍ വലിച്ചെടുത്തപ്പോൾ അന്ധന്‍ പാമ്പിനെ കണ്ടു; അവന്നു കണ്‍കാഴ്ച, കിട്ടി, മുറിഞ്ഞു വേര്‍പെട്ടിരുന്ന അംഗസന്ധികൾ സന്ധിയ്ക്കുക (തമ്മിൽ ചേരുക)യുംചെയ്തു. അങ്ങ് അഗ്രൂപുത്രന്റെ അന്ധത നീക്കി; അവന്റെ അംഗസന്ധികളും ചേർത്തിണക്കി.
[10] വെളിപ്പെട്ട – കാണായിവന്ന. പുരാന്‍ – രാജാവായ ഭവാന്‍. തേറിയോനാണ് – വാമദേവനായ എനിയ്ക്കറിയാം, ഭവാന്‍ പണ്ടു ചെയ്തവയൊക്കെ.