ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
കാരി വന്നെത്തട്ടെ, നമ്മെ രക്ഷിയ്ക്കുവാൻ,
പോരിലണഞ്ഞാലമിത്രരെക്കൊന്നിടും
ക്രൂരനിന്ദ്രൻ, പുരാൻ, വജ്രി, മരുദ്യുതൻ! 1
നുന്നതൻ നമ്മെ രക്ഷിപ്പാന്‍, ധനം തരാന്‍:
യുദ്ധം വരികിലീ, നമ്മുടെ യജ്ഞത്തില്‍
വർത്തിച്ചരുൾക, മഘവാവു വജ്രവാൻ! 2
യ്യുന്ന യജ്ഞത്തിലിരിയ്ക്കണം, വജ്രവൻ:
അങ്ങയാല്‍പ്പോരിൽ വെല്ലാവൂ, പുകഴ്ത്തുന്ന
ഞങ്ങൾ ധനാപ്തിയ്ക്കു, നായാടിപോലവേ! 3
റ്റുന്ന സോമത്തെ മനംതെളിഞ്ഞിന്ദ്ര, നീ
വന്നു കുടിച്ചാലു,മെങ്ങളെകാംക്ഷിച്ചു;
നന്ദിയ്ക്ക പുഷ്ഠ്യനീരാസ്വദിച്ചന്നവൻ! 4
മായുധിപോലെയും നൂതനർഷികളാല്‍
വാഴ്ത്തപ്പെടും പുരുഹുതനാമിന്ദ്രനെ-
ക്കീർത്തിയ്ക്കുവന്‍, പ്രേമി പെണ്ണിനെപ്പോലെ ഞാൻ; 5
ർത്താനേ ചിരാൽ ജാതനുഗ്രാനിന്ദ്രൻ മഹാന്‍,
വെള്ളം തുരുത്തിയില്‍പ്പോലൊരു ദിപ്തി ചേ-
ർന്നുള്ള വന്‍വജ്രവും കൈക്കൊണ്ടു, ഭീകരന്‍! 6
ചാരുവാം വിത്തം നശിപ്പിയ്ക്കുവാനുമേ:
ഇഷ്ടവർഷിൻ, ബലവാനേ, പുരുഹൂത,
പുഷ്ടദ്യുതേ, തരികെ,ങ്ങൾക്കു നീ ധനം! 7
ഗോസമൂഹത്തെ മോചിപ്പിച്ചയച്ചവൻ,
പോരില്‍പ്പരിക്കു പെടുത്തുപോൻ, ശാസകന്‍,
ഭൂരിധനോച്ചയമാഹരിപ്പോൻ, ഭവാന്‍! 8
സന്തതം ചെയ്വതുണ്ടല്ലോ, ചിലതവൻ:
പോക്കുന്നു, ഹവ്യപ്രദന്റെ പാപൌഘത്തെ;
നേർക്കു പുകഴ്ത്തുവോന്നേകുന്നു, വിത്തവും! 9
ദത്തവാന്നേകുന്ന വന്മുതലെങ്ങളില്‍;
ഇയ്യൊരുക്ഥത്തിനു, നല്‍പ്പുതുഹവ്യത്തി-
നിന്ദ്ര, ക്ഷണിപ്പൂ, സ്തുതിച്ചെങ്ങളങ്ങയെ! 10
വായ്പിയ്ക്ക, വാഴ്ത്തുവോന്നന്ന,മാറ്റിൻപടി;
പുത്തന്‍സ്തവം തേ രചിയ്ക്കുന്നു, ഹര്യശ്വ;
നുത്യാ ഭജിയ്ക്കാവു, ഞങ്ങൾ തേരാളികൾ! 11
[2] ഉന്നതന്‍ – മഹാന്‍. യുദ്ധം – നാമും വിഘ്നകാരികളും തമ്മില്‍.
[3] അങ്ങയാല്‍ – ഭവാന്റെ തുണയാല്‍. നായാടിപോലവേ – വേട്ടക്കാരന്‍ മൃഗങ്ങളെ എന്നപോലെ, ഞങ്ങൾ വൈരികളെ വെല്ലാവൂ.
[4] പൃഷ്ഠ്യനീര് – പൃഷ്ഠത്തിന്റേതായ സോമരസം: മധ്യാഹ്നസവനത്തിൽ ഉദ്ഗാതാക്കൾ പാടുന്ന സ്തോത്രമത്രേ, പൃഷ്ഠം. അന്നവൻ = അന്നത്തോടുകൂടിയവനേ.
[5] കായ പഴുത്ത വൃക്ഷവും വെല്ലും ആയുധീയും (ആയുധധാരീയായ വീരനും) ജനങ്ങളാൽ പുകഴ്ത്തപ്പെടുമല്ലോ. നൂതനർഷികൾ = പുതിയ (ഇന്നേത്തെ) ഋഷിമാര്‍. കീർത്തിയ്ക്കുവാന്‍ = സ്തുതിയ്ക്കാം; പ്രേമീ (പ്രണയമേറിയ പുരുഷന്‍) പെണ്ണിനെ പ്രശംസിയ്ക്കുന്നതുപോലെ.
[6] താനേ – സ്വതവേ. കീഴമർത്താനേ – ശത്രുക്കളെ കീഴമർത്താൻതന്നെ. ഉഗ്രന്‍ = തേജസ്വി. തുരുത്തിയിൽ (ഒരുതരം തോല്‍പ്പാത്രം) വെള്ളംപോലെ, ദീപ്തി (തേജസ്സു) ചേർന്നതായ വന്‍വജ്രവും കൈക്കൊണ്ടു; പ്രകൃത്യാ ബലവാനൻ തേജോമയമായ മഹാവജ്രവും എടുത്തു! ഭീകരന്‍ – ശത്രുഭയങ്കരൻ.
[7] സ്വതേ – സ്വതവേ. ചാരു – കർമ്മസാധകത്വത്താൽ കമനീയം. വിത്തം – ഭവാന്‍ തരുന്ന ധനം.
[8] പരിക്കു പെടുത്തുവോന്‍ – എതിരാളികൾക്ക്. ശാസകൻ = ഉപദേഷ്ടാവ്. ആഹരിപ്പോൻ – കൊണ്ടുവരുന്നവന്‍.
[9] എന്തു ധീയാൽ = എന്തൊരു പ്രജ്ഞയാല്‍. പരോക്ഷകഥനം:
[10] മർദ്ദിയ്ക്കൊലാ – പീഡിപ്പിയ്ക്കരുത്. ദത്തവാന്നേകുന്ന – ഭവാന്‍ ഹവിസ്സർപ്പിച്ചവന്നു കൊടത്തുപോരുന്ന വന്മുതൽ ഞങ്ങളിൽ ചേർത്താലും. ഇയ്യൊരുകഥത്തിനും (ഈ ‘ശസ്ത്രം’ കേൾപ്പാനും), നല്‍പ്പുതുഹവ്യത്തിനും (നല്ല നൂതനഹവിസ്സുഭുജിപ്പാനും) ഞങ്ങൾ അങ്ങയെ സ്തുതിച്ചു ക്ഷണിയ്ക്കുന്നു.