ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
ഇങ്ങു നുതന്‍ ശുരനിമ്പമേല്ക്കൊ,പ്പമേ;
ഒട്ടല്ല, വായ്ക്കുമിവന്‍തന്‍ ബലം; രവി-
യ്ക്കൊപ്പം പുലർത്തട്ടെ, വെല്ലും കരുത്തിവൻ! 1
യാരുടെ കർമ്മം, പ്രധർഷകം, താരകം:
അപ്പുരുവിത്തന്റെ, ഭൂരിയശസ്കന്റെ
കെല്പാം പുരോഗരെയിങ്ങു പുകഴ്ത്തുവിന്‍! 2
മന്നിലോ വാനിലോ നീരിലോ നിന്നുടൻ,
സൌരത്തില്‍നിന്നുതാൻ, കാര്‍നാട്ടില്‍നിന്നുതാൻ,
ദൂരത്തുനിന്നുതാന്‍, നമ്മെ രക്ഷിയ്ക്കുവാന്‍! 3
ലാര്‍ മിടുക്കാല്‍ദ്ധനം കൊണ്ടുവന്നീടുമോ;
ആരോ, തടിച്ച വന്‍സ്വത്തിന്നുടമസ്ഥ;-
നായിന്ദ്രനെത്താൻ സ്തുതിയ്ക്ക, യജ്ഞത്തിൽ നാം! 4
പ്പാർന്നെവനന്നത്തിനന്നമയയ്ക്കുമോ;
ഉക്ഥവദ്ഭൂരിസംസേവ്യനായിന്ദ്രനെ
ശ്രദ്ധാലുവാക്കട്ടെ, ഹോതാവു ശാലയില്‍! 5
ലൃത്വിക്പ്രിയാലയേ മേവും സ്തവൈഷികൾ;
നാം രുദ്ധരായാല്‍, ഗൃഹേശ്വരാഹൂതനി-
ബ്ഭാരവാൻ വായ്ക്കുമേ, ദുസ്തരക്രോധനായ്! 6
ശക്തി പുകഴ്ത്തുന്നവങ്കലും പോറ്റുവാൻ
യഷ്ടൃചിത്തത്തിലും, കർമ്മത്തിനി,മ്പത്തി-
നി,ഷ്ടസിദ്ധിയ്ക്കു ചെല്ലന്നൂ, ഗൃഹത്തിലും! 7
നീരിൻ പ്രവാഹം വളർത്തീ, ജലങ്ങളാൽ
കൊറ്റിനങ്ങാശ്രയിയ്ക്കുന്ന സുകൃതിയ്ക്കു
കിട്ടുമേ, ഗൌരവുമാര്യമാനും ഗൃഹേ! 8
ഹസ്തങ്ങൾ വാഴ്ത്തുവോന്നേകുന്നു, ഭൂതിയെ;
നിൻനിലയെന്ത,ന്തുകൊണ്ടൻപണപ്പീല?
തന്നിടാന്‍ നീ കനിയാത്തതെ,ന്തൊന്നിനാല്‍? 9
വൃത്രഘ്നനിന്ദ്രൻ നരന്നു സമ്പല്‍പ്രദൻ;
സ്വത്തു നല്കെ,ങ്ങൾക്കു; ഭൂരികർമ്മിസ്തുത,
ത്വദ്ദത്തമായ ദിവ്യാന്നമുണ്ണാവു, ഞാന്‍! 10
വായ്പിയ്ക്ക, വാഴ്ത്തുവോന്നന്ന,മാറ്റിന്‍പടി;
പുത്തൻസ്തവം തേ രചിയ്ക്കുന്നു, ഹര്യശ്വ;
നുത്യാ ഭജിയ്ക്കാവു, ഞങ്ങൾ തേരാളികൾ! 11
[1] ഒപ്പമേ ഇമ്പമേല്ക്ക – നമ്മോടൊന്നിച്ച് ആഗഹ്ലാദിയ്ക്കുട്ടെ. രവിയ്ക്കൊപ്പം – സൂര്യന്‍പോലെ.
[2] ആരുടെ പ്രധർഷകവും (ശത്രുക്കളെ ആക്രമിയ്ക്കുന്നതും) താരകവും (നമ്മെ ആപത്തുകൾ കടത്തിവിടുന്നതും) ആയ കർമ്മം, ഒരു യജ്ഞാഹനായ പുരാന്‍ (രാജാവു)പോലെ വൈരിയെ (ശത്രുക്കളെ) വെല്ലുമോ, അപ്പുരുവിത്തന്റെ (സമ്പത്തേറിയ ഇന്ദ്രന്റെ) കെല്പാം (ബലഭൂതരായ) പുരോഗരെ (നേതാക്കളെ, മരുത്തുക്കളെ) പുകഴ്ത്തുവിൻ. സ്തോതാക്കളോടു യജമാനന്‍ പറഞ്ഞത്.
[3] സൌരത്തില്‍നിന്നുതാന്‍ – സൂര്യലോകത്തില്‍നിന്നോ. കാര്‍നാട്ടിൽ നിന്നുതാന്‍ – മേഘലോകത്തില്‍നിന്നോ. ദൂരത്തുനിന്നുതാന്‍ – ദൂരത്തുനിന്നോ.
[5] ഊന്നായ് – ലോകങ്ങൾക്ക്. ക്രതുവിന്നൊലികൂട്ടി – യാഗംചെയ്യാന്‍ ഇടിയൊച്ച പുറപ്പെടുവിച്ച്. നല്ല കോപ്പാർന്ന് – ആഭരണമണിഞ്ഞ്. അന്നത്തിനന്നം – യജമാനന്‍ കൊടുത്ത ഹവിസ്സിന്നു പകരമായി സസ്യാദികൾ. ഉക്ഥവദ്ഭൂരിസംസേവ്യന്‍-ഉക്ഥം ചൊല്ലുന്ന വളരെയാളുകളാൽ സേവിയ്ക്കുപ്പെടേണ്ടവന്‍. ശ്രദ്ധാലു – നമ്മളിൽ ആഭിമുഖ്യം പൂണ്ടവൻ.
[6] ഋത്വിക്പ്രിയാലയേ – ഋത്വിക്പ്രിയന്റെ (യജമാനന്റെ) ഗൃഹത്തില്‍. സ്തവൈഷികൾ – സ്തോതാക്കൾ. നാം രുദ്ധരായാല്‍ – നമ്മെ ശത്രുക്കൾരോധിച്ചാല്‍. ഗൃഹേശ്വരാഹൂതൻ – ഗൃഹേശ്വരനാൽ (യജമാനനാല്‍) വിളിയ്ക്കുപ്പെട്ട്. ഈ ഭാരവാന്‍ – നമ്മെ രക്ഷിയ്ക്കേണ്ടുന്ന ചുമതലയുള്ള ഇന്ദ്രന്‍. ദുസ്തരക്രോധനായ വായ്ക്കുമേ – അലംഘ്യമായ അരിശംപൂണ്ടു, രോധിച്ച ശത്രുക്കളെ ഹനിയ്ക്കും.
[7] പ്രജാപതിസൂനുവിന്റെ (ഇന്ദന്റെ) ശക്തി (ബലം) സ്തോതാവിങ്കലും, പോറ്റുവാന്‍ (ഭരിപ്പാന്‍) യഷ്ട്യചിത്തത്തിലും (യജമാനന്റെ ഹൃദയത്തിലും), കർമ്മത്തിനും ഇമ്പത്തിനും ഇഷ്ടസിദ്ധിയ്ക്കുമായി ഗൃഹത്തിലും (യജമാനന്റെ ഗൃഹത്തിലും) ചെല്ലന്നു. ഇന്ദ്രന്റെ ബലം യജമാനനെ സദാ രക്ഷിയ്ക്കുന്നു എന്നു സാരം.
[8] ഗൌരം എന്ന മൃഗവും ആര്യമാനുമാകുന്ന ഭക്ഷ്യം ഗൃഹത്തില്‍ത്തന്നെ കിട്ടും; അത്രയ്ക്കുണ്ട്, ഇന്ദ്രന്റെ ആശ്രിതവാത്സല്യം!
[9] നിൻതൃക്കൈകൾ ശസ്ത(ശോഭന)കർമ്മാക്കളാകുന്നു. എന്തുകൊണ്ടന്‍പണപ്പീലാ – ഞങ്ങളെ തുഷ്ടിപ്പെടുത്താത്തതെന്തുകൊണ്ട്? തന്നിടാന്‍ – ഞങ്ങൾക്കു ധനം തരാന്‍ നീ കനിയാത്തതെത്തുകൊണ്ട്?
[10] പൂർവാർദ്ധം പരോക്ഷവചനം: ഭൂരികർമ്മിസ്തുത – വളരെ യജമാനരാൽ സ്തുതിയ്ക്കപ്പെട്ടവനേ.