ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
മമ്മധുവന്നവും സ്തോത്രവുമുക്ഥവും
സ്വീകരിയ്ക്കട്ടേ, മഹാൻ ബലാൽ വജ്രമോ-
ടാഗമിയ്ക്കും മഘവാവിന്ദ്രനൂർജ്ജിതൻ! 1
മെയ്യും വൃഷാവഗ്ര്യനേതാവു കർമ്മവാൻ
പാർക്കുവാൻ ചെന്നൊ,ളിപ്പിയ്ക്കും പരൂഷ്ണിതൻ
പാഴിടം തുന്നിനാൻ, സഖ്യാർത്ഥമൂർജ്ജിതൻ. 2
ചീർത്ത കെല്പും പെരുതന്നവും നേടിയോൻ
കൈകളില്‍ക്കാംക്ഷയുൾക്കൊണ്ട വജ്രമെടു-
ത്താകെ വിറപ്പിച്ചു, വാനൂഴികൾ ബലാല്‍! 3
ളെല്ലാം വിറച്ചൂ, മഹാന്റെ പിറവിയിൽ;
ഭാനുപിതാക്കളെക്കെല്പൻ ഭരിയ്ക്കുന്നു;!
വാനില്‍, നരര്‍പോലിരമ്പുന്നു, കാറ്റുകൾ! 4
വര്‍ണ്യങ്ങളെ,ല്ലാസ്സവനത്തിലും ദ്രുതം:
ധാരകൻ നീ ധൃഷ്ട, കൊന്നുവല്ലോ, ശൂര,
കേറുന്ന വജ്രമെയ്തൂർജ്ജസാ വൃത്രനെ! 5
ത്വദ്ഭയാലല്ലോ, പ്രവർഷോൽക, വർഷക,
പൈക്കളകിടിങ്കല്‍നിന്നൊഴുക്കുന്നതും,
ശീഘ്രം പുഴകളൊലിപ്പതുമൂർജ്ജിത! 6
നന്നായൊഴുകിച്ചുവല്ലോ, ഹരിഹയ;
ഇന്ദ്ര, നീ രക്ഷിച്ച ദേവിമാരാറുക-
ളന്നേ പുകഴ്ത്തിയ്ക്കയായ്, തിരുമേനിയെ! 7
ശാന്തിക്രിയയും പിഴിഞ്ഞ സോമമിതും
നിങ്കലെത്തട്ടെ മത്തേകാൻ, കുതിരതൻ
വൻകടിഞാണിങ്കല്‍ യന്താവുപോലവേ! 8
തുംഗവും ശ്രേഷ്ഠവുമായ കെല്പെപ്പൊഴും;
വധ്യരാം മാറ്റരെക്കീഴാക്കുകെങ്ങൾക്കു;
വിദ്രോഹിശസ്ത്രം സഹിഷ്ണോ, മുടിയ്ക്കു, നീ! 9
യെങ്ങളിലെത്തിയ്ക്ക, മാന്യമാമോദനം;
എങ്ങൾതന്‍ ബുദ്ധികൾക്കെല്ലാമുണര്‍വേറ്റു-
കെ;-ങ്ങൾക്കു നല്ക, മഘവൻ, പശുക്കളെ! 10
വായ്പിയ്ക്ക, വാഴ്ത്തുവോന്നന്ന,മാറ്റിന്‍പടി;
പുത്തൻസ്തവം തേ രചിയയ്ക്കുന്നു, ഹര്യശ്വ;
നുത്യാ ഭജിയ്ക്കാവു, ഞങ്ങൾ തേരാളികൾ! 11
[1] ഇന്ദ്രന്‍ നമ്മളില്‍നിന്നിച്ഛിയ്ക്കുന്ന മധുവും (സോമവും) അന്നവും (പൂരോഡാശാദിയും) സ്തോത്രവും ഉക്ഥവും സ്വീകരിയ്ക്കുട്ടെ. വജ്രമോട് – വജ്രമെടുത്ത്. ആഗമിയ്ക്കും = വരുന്ന.
[2] പെയ്യിച്ച – മേഘത്തെ പിളർത്തി മഴ പെയ്യിച്ച. എയ്യം – എറിയുന്ന. ഇന്ദ്രന്‍ പരൂഷ്ണി എന്ന നദിയിൽ ഒളിച്ചുപാർത്തുപോല്‍. അന്ന്, അതിന്റെ പാഴിടം (പിളർന്ന കരകൾ) സഖ്യാർത്ഥം (നദിയുടെ സ്നേഹത്തിന്നുവേണ്ടി) തുന്നിനാൻ – പിളർപ്പു തീർത്തുയോജിപ്പിച്ചു.
[3] കാംക്ഷയുൾക്കൊണ്ട – ഇന്ദ്രകരസ്പർശമിച്ഛിച്ച.
[4] ബഹ്വബ്ധികൾ = വളരെസ്സമുദ്രങ്ങൾ. ഭാനുപിതാക്കളെ = സൂര്യന്റെ അച്ഛനമ്മമാരെ, ദ്യാവാപൃഥിവികളെ. കാറ്റുകൾ, മനുഷ്യര്‍പോലെ വാനിലിരമ്പുന്നത്, ഇന്ദ്രപ്രേരണയാലാണ്.
[5] ധാരകൻ – ലോകങ്ങളെ താങ്ങുന്നവന്‍, രക്ഷിയ്ക്കുന്നവൻ. ധൃഷ്ട = പ്രഗല്ഭ. കേറുന്ന – ശത്രുക്കളെ ആക്രമിയ്ക്കുന്ന. ഊർജ്ജസാ = ബലംകൊണ്ട്.
[6] ത്വദ്ഭയാല്‍ – അങ്ങയെപ്പേടിയ്ക്കയാല്‍. പ്രവർഷോല്‍ക്ക – അഭീഷ്ടങ്ങളെ വർഷിച്ചുകൊടുക്കുന്നതിൽ തല്‍പര. ഒഴുക്കുന്നതും – പാൽ.
[7] അന്നിരോധത്തിന്റെ നെടുംകെട്ട് – വൃത്രകൃതനിരോധമാകുന്ന ദീർഗ്ഘബന്ധനം. ഒഴുകിച്ചു – ആറുകളെ. പുകഴ്ത്തിയ്ക്കയായ് – ആളുകളെക്കൊണ്ടു സ്തുതിപ്പിച്ചുതുടങ്ങി. നദിപൂരണാദികർമ്മങ്ങൾമൂലം ഇന്ദ്രനെ ജനങ്ങൾ സ്തുതിച്ചുപോരുന്നു എന്നർത്ഥം.
[8] കാന്തിമാന്‍ വാഴ്ത്തിതൻ – തേജസ്വിയായ സ്തോതാവിന്റെ. ശാന്തിക്രിയ = ശാന്തികവിധി. യന്താവു (കുതിരക്കാരന്‍) കുതിരയുടെ വന്‍(ഉറപ്പുള്ള)കടിഞാണിങ്കൽ (അതു പിടിപ്പാന്‍) ചെല്ലുന്നതുപോലെ, സ്തോതാവിന്റെ ശാന്തികർമ്മവും സോമവും നിങ്കലെത്തട്ടെ!
[9] കീഴമർത്തുന്നതും – ശത്രുക്കളെ. തുംഗം – പ്രവൃദ്ധം. വിദ്രോഹിശസ്ത്രം = ദ്രോഹികളുടെ ആയുധം.
[10] ഓദനം = അന്നം.