ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
കർമ്മിതൻ യാഗത്തിലെത്തി,സ്സകൌതുകം
സോമനീരേറ്റം കുടിച്ചു തത്സക്തനായ്,
ശ്രീ മികച്ച ധനം കയ്യിൽ വെയ്ക്കും, മഹാൻ? 1
ത്തേ?-തൊരു വീരന്നു തല്‍പ്രീതി കൈവരും?
എന്നൊന്നറിയാ,മവന്റെ വരം നല്ക-
ലെ?-ന്നു, വാഴ്ത്തും മഖി രക്ഷയാൽ വായ്ച്ചിടും? 2
നെമ്മട്ടു വാഴ്ത്തിയെക്കാക്കാനൊരുമ്പെടും?
എന്തൊക്കെയാണു, തൽഭൂരിപ്രദാനങ്ങ-
ളെ?-മ്മട്ടപൻ നേടി, പൂരകഖ്യാതിയെ? 3
കർമ്മോജ്ജ്വലന്‍ നേടു,മിങ്ങവന്റെ ധനം?
എമ്മട്ടു, ഹവ്യം പരിഗ്രഹിച്ചദ്ദേവ-
നെങ്കല്‍വന്നെ,ൻനുതി കേട്ടരുളും തുലോം? 4
ച്ചെമ്മേ ഗ്രഹിയ്ക്കും, നരന്റെ സഖ്യമവൻ-
എമ്മട്ടിലെന്നു, തത്സഖ്യ,മദ്ദേവനെ-
ക്കമ്രമായ് വാഴ്ത്തും സഖാക്കൾക്കു കൈവരും? 5
ടെ,ന്നുനിന്‍ ഭ്രാത്രവും ഞങ്ങൾ വർണ്ണിച്ചിടും?
ഭൂതിദ,മിസ്സുദൃക്കിന്റെയേർപ്പാടി;-ന-
ന്റേതുപോലിഷ്ടം, ചരിഷ്ണുകവിൻ പൊന്നുടല്‍! 6
ക്കൊന്നിടാനുഗ്രനണയ്ക്കും, ശിതായുധം;
നമ്മെക്കടങ്ങൾ തീണ്ടുന്ന ദിനത്തെയു-
മെങ്ങോ വിദ്ദൂരത്തു തള്ളു,മൃണാപഹന്‍! 7
സത്യസ്തുതികളാലറ്റുപോം, ദുഷ്കൃതം;
മർത്ത്യന്റെ കർണ്ണബാധിര്യത്തെ നീക്കുമേ,
ബുധ്യമാനമൊളിക്കൊണ്ട സത്യസ്തവം! 8
മൊത്തിമ്പമേകുന്ന ഭൂരിവപടിവുകൾ;
സത്യങ്കല്‍നിന്നേറ്റമന്നം കൊതിയ്ക്കുന്നുഃ
സത്യനാലധ്വരം പൂകുന്നു, ഗോവുകൾ! 9
ച്ചുത്ത്വരം, തോയൈഷി, സത്യദേവബലം;
സത്യന്നുതാൻ ഗഭീരോരുവായൂഴിക;
ളിത്തുംഗഗോക്കൾ സത്യന്നു ചുരത്തുവോര്‍! 10
വായ്പിയ്ക്ക, വാഴ്ത്തുവോന്നന്ന,മാറ്റിൻപടി;
പുത്തൻസ്തവം തേ രചിയ്ക്കുന്നു, ഹര്യശ്വ;
നുത്യാ ഭക്ഷിയ്ക്കാവു, ഞങ്ങൾ തേരാളികൾ! 11
[1] ഉദാരൻ – ഗുണപ്രവൃദ്ധനായ ഇന്ദ്രന്‍. കർമ്മി – യജമാനന്‍. തത്സക്തനായ് – ഏറ്റം കുടിച്ചിട്ടും, അതില്‍ത്തന്നെ സക്തനായി. ശ്രീ മികച്ച ധനം ശോഭയേറിയ സ്വർണ്ണരത്നാദി. കയ്യിൽ വെയ്ക്കും – കമ്മിയ്ക്കു കൊടുക്കാന്‍. ഇന്ദ്രനെ എങ്ങനെ സ്തുതിയ്ക്കകാമെന്നും, അദ്ദേഹം ആരുടെ യാഗത്തിൽ ചെല്ലമെന്നും അറിഞ്ഞുകൂടാ: അചിന്ത്യചരിതനാണദ്ദേഹം!
[2] മുന്‍ ഋക്കിന്റെ വിവരണം: വീരന്‍ – ശത്രുക്കളെ പോരിനു വിളിയ്ക്കുന്നവന്‍, അല്ലെങ്കിൽ സ്തോത്രങ്ങൾ ചൊല്ലുന്നവന്‍. നുകരും – സോമം. അദ്ദേഹം. ഇന്ദ്രന്‍. മഖി = യജമാനൻ. രക്ഷയാല്‍ – അവന്റെ, ഇന്ദ്രന്റെ രക്ഷയാല്‍. വായ്ക്കുക = വളരുക.
[3] വാഴ്ത്തി = സ്തോതാവ്. പൂരകഖ്യാതി – സ്തോതാവിന്റെ അഭിലാഷം പൂരിപ്പിയ്ക്കുന്നവൻ എന്ന പ്രസിദ്ധി.
[4] ഉപദ്രവം – ശത്രുബാധ. കർമ്മോജ്ജ്വലന്‍ – കർമ്മങ്ങൾകൊണ്ട് ഉജ്ജ്വലിയ്ക്കുന്ന യജമാനന്‍. നുതി = സ്തുതി.
[5] ഉഷസ്സിന്‍പുലർച്ചയില്‍ – പ്രഭാതത്തില്‍. ഗ്രഹിയ്ക്കും-സ്വീകരിയ്ക്കും. എടുത്തുപറയലാണ്, ഉത്തരാർദ്ധം = കമനീയമാംവണ്ണം.
[6] ഇന്ദ്രനോടുനേരേ പറയുന്നു: ജൈത്രം – ശത്രുക്കളെ അമർത്തുന്നത്. ഭാത്രം = ഭാതൃകർമ്മം, സൌഭ്രാത്രം. ഉത്തരാർദ്ധം പരോക്ഷവാക്യം: ഇസ്സുദൃക്കിന്‍െ – ശോഭനദർശനനായ ഇന്ദ്രന്റെ. ഏർപ്പാട് ഭൂതിദം (ശ്രേയസ്കരം) ആകുന്നു. ഇനന്റേതു – സൂര്യന്റെ ഉടല്‍. ഇഷ്ടം – ഏവരാലും ഇച്ഛിയ്ക്കപ്പെടുന്നതാകുന്നു. പൊന്നുടല്‍ – ഏറ്റവും അഴകൊത്ത ശരീരം. ചരിഷ്ണു = സഞ്ചരണശീലൻ, ഇന്ദ്രൻ.
[7] ഇന്ദ്രനില്ലാത്ത – ഇന്ദ്രനെ പൂജിയ്ക്കാത്ത എന്നർത്ഥം. ഉഗ്രൻ – ബലിഷ്ഠന്‍. ശിതായുധം – മൂർച്ചയുള്ള ആയുധങ്ങൾ വീണ്ടും അണയ്ക്കും (മൂർച്ചകൂട്ടും). നമുക്കു കടംവരാന്‍ ഋണാപഹന്‍ (കടങ്ങളെ പോക്കുന്ന ഇന്ദ്രന്‍) സമ്മതിയ്ക്കില്ല!
[8] ഈ ഋക്കിലെ സത്യശബ്ദം ഇന്ദ്രനെയോ ആദിത്യനെയോ യജ്ഞത്തെയോ സത്യത്തെത്തന്നെയോ പരാമർശിയ്ക്കുന്നു, കർണ്ണബാധിർയ്യം – ചെവിയ്ക്കു കേൾവിയില്ലായ്മ. ബുധ്യമാനം = അറിയപ്പെടുന്നത്; ഹൃദയംഗമമെന്നു സാരം. ഒളിക്കൊണ്ട = ഉജ്ജ്വലമായ.
[9] കൊതിയ്ക്കുന്നു – സ്തോതാക്കൾ ഇച്ഛിയ്ക്കുന്നു. സത്യനാല്‍ – സത്യരൂപനായ ഇന്ദ്രന്റെ ആജ്ഞയാല്‍. പൂകുന്നു – ദക്ഷിണ എന്ന നിലയില്‍.
[10] സേവിപ്പു – സ്തോതാവു ഭജിയ്ക്കുന്നു. പാട്ടിൽ വെച്ച് – സ്തുതികളാൽ വശത്താക്കി. സത്യദേവന്റെ ബലം ഉത്ത്വരവും (രക്ഷിപ്പാന്‍ വെമ്പല്‍ക്കൊള്ളുന്നതും) തോയൈഷിയും (ജലേച്ഛൂവും) ആകുന്നു. ഗഭീരങ്ങമലം ഉരുക്കളും (വിശാലങ്ങളും) ആയ വാനൂഴീകൾ സത്യന്നുതാൻ – സത്യദേവന്നായിത്തന്നേ നിലക്കൊള്ളുന്ന, തുംഗഗോക്കൾ = ഉല്‍ക്കൃഷ്ടകളായ പൈക്കൾ.