വാമദേവൻ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടൂപ്പും ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)
ശ്രീ തന്നരുളാൻ ബലിഷ്ഠനാമിന്ദ്രനെ?
നേർക്കുവോര്‍തന്‍ ധനം, വാഴ്ത്തുന്ന നമ്മളില്‍-
ച്ചേർക്കുവോനല്ലോ, പ്രവീരനഗ്ഗോപതി! 1
വൈരിഹത്യയ്ക്കു;-വനീഡ്യനൃതധനൻ;
സോമം പിഴിഞ്ഞു പുകഴ്ത്തുന്ന മാനുഷ-
ന്നാ മഘവാവിന്ദ്രനേകുമല്ലോ, ധനം! 2
പാരമുടൽ ചടപ്പിച്ച മുന്നാളികൾ
ഒത്തൊരുമിച്ചെത്തി രക്ഷിതാവാക്കുന്നു,
പുത്രപൌത്രാപ്തിയ്ക്കുമിയ്യിരുകൂട്ടരും! 3
തമ്മിൽ യോജിച്ചുഗ്ര, തണ്ണീര്‍ കിടയ്ക്കുവാൻ;
ഒപ്പമടരിന്നണഞ്ഞാല്‍ച്ചില ഭട-
രപ്പൊഴേ കേവലമിച്ഛിയ്ക്കു,മിന്ദ്രനെ: 4
രപ്പയൊഴേ ചുട്ടു പരോഡാശമേകിടും;
അപ്പൊഴേ സോമവാൻ നീക്കു,മസോമനെ;-
യപ്പൊഴേ യജ്ഞം തുടങ്ങും, വൃഷാവിനായ്! 5
സോമം പിഴിഞ്ഞവന്നേകും, ധനമവൻ;
യുദ്ധത്തിലെല്ലാം സഖാവുമാക്കീടുമേ,
ചിത്തമൊട്ടിയ്ക്കുമാ ശ്രേയോഭിലാഷിയെ! 6
മപ്പം ചുടും, വറുത്തീടും,യവങ്ങളും;
അന്നവനേച്ഛുവിൻ സ്തോത്രത്തിലിച്ഛ വെ-
ച്ചിന്ദ്രനെടുക്കുമേ, വർഷിപ്പതാം ബലം!7
മെപ്പോളധീശൻ നെടുംപോരിലേർപ്പെടും;
അപ്പോൾ വിളിയ്ക്കുയായ് പത്നി, ഗൃഹത്തില്‍വെ-
ച്ചർപ്പിതസോമന്‍ മദിപ്പിച്ച വർഷിയെ! 8
പില്പാടു ചെന്നു പിശകിത്തുടങ്ങിയാല്‍
അല്പവും കൂടുതൽ കിട്ടില്ല: മുൻചൊല്ലി-
വെപ്പതേ നേടൂ, മിടുക്കനും വിഡ്ഢിയും! 9
നാരുള്ളു, വാങ്ങുവാനെന്റെയീയിന്ദ്രനെ?
വൈരിപ്പരിഷയെക്കൊന്നുതീർന്നാലതേ-
നേരത്തിവനെത്തിരിച്ചുതന്നേയ്ക്കണം! 10
വായ്പിയ്ക്ക, വാഴ്ത്തുവോന്നന്ന,മാറ്റിന്‍പടി;
പുത്തൻസ്തവം തേ രചിയ്ക്കുന്നു, ഹര്യശ്വ;
നുത്യാ ഭജിയ്ക്കാവു, ഞങ്ങൾ തേരാളികൾ! 11
[1] ആൾകളേ – യജമാനന്മാരേ. ശ്രീ = സമ്പത്ത്. ഇന്ദ്രന്‍ ഇവിടെ വരാന്‍ നാം ഏതു സ്തോത്രം ചൊല്ലണം? നേർക്കുവോര്‍ = എതിക്കുന്നവര്‍, ശത്രുക്കൾ. ഗോപതി – മാടുകാൾമുതലായ ധനത്തിന്റെ പാലകന്‍.
[2] ഇന്ദ്രനെ സ്തൂതിച്ചു വിളിച്ചാൽ വൈരികളെ കൊല്ലാം. ഋതധനൻ. സത്യധനൻ; ഇതിന്റെ വിവരണമാണ്, ഉത്തരാർദ്ധം.
[3] ത്യാഗി = ദാതാവ്. ഉടൽ ചടപ്പിച്ച – വ്രതോപവാസാദികളാൽ ദേഹം മെലിഞ്ഞ. മുന്നാളികാൾ = നേതാക്കന്മാര്‍; ഈ പദംതന്നെ വിളിയ്ക്കുന്നു എന്ന ക്രിയയോടും ചേർക്കണം. ഇയ്യിരുകൂട്ടരും – യജമാനന്മാരും സ്തോതാക്കളും യുദ്ധത്തിൽ ജയിപ്പാനും, സന്താനലബ്ദിയ്ക്കും ഇന്ദ്രനെത്തന്നേ ആശ്രയിയ്ക്കുന്നു.
[4] പൂർവാർദ്ധം പ്രത്യക്ഷോക്തി: ഉഗ്ര – ബലമേറിയവനേ. തണ്ണീര്‍ കിടയ്ക്കുവാൻ – മഴയ്ക്കുവേണ്ടി. ഇന്ദ്രനെ ഇച്ഛിയ്ക്കും എന്നതിന്റെ വിവരണം, അടുത്ത ഋക്കില്‍.
[5] സോമവാന്‍ അസോമനെ നീക്കും-സോമം പിഴിഞ്ഞവന്‍ പിഴിയാത്തവനെ വേര്‍തീരിയ്ക്കും; ഇന്ദ്രന്നു തിരിച്ചറിയുമാറാക്കും. യജ്ഞം തുടങ്ങും – ചിലര്‍ ഇന്ദ്രനെ യജിപ്പാനൊരുങ്ങും.
[6] കൊതി – സോമപാനേച്ഛ. അവന്‍ – ഇന്ദ്രന്‍. ചിത്തമൊട്ടിയ്ക്കും = മനസ്സു പതിയ്ക്കുന്ന.
[7] അപ്പം – പുരോഡാശം. യവം വറുക്കുന്നതു പൊരിയവിലിന്നാണ്. അന്നവനേച്ഛു = ആ സ്തുതീതല്‍പരന്‍. വർഷിപ്പതാം – അഭീഷ്ടങ്ങളെ വർഷിയ്ക്കുന്ന. ബലം എടുക്കും – സ്തോതാവിന്ന് അഭീഷ്ടമെല്ലാം നല്കും.
[8] പത്നി – ഇന്ദ്രാണി. അർപ്പിതസോമന്‍ മദിപ്പിച്ച – യജമാനന്‍ അർപ്പിച്ച സോമം കുടിച്ചു മത്തു പിടിച്ച. വർഷി = വൃഷാവ്, ഇന്ദ്രന്‍.
[9] വാമദേവന്‍ ഇന്ദ്രനെ സ്തോത്രങ്ങൾകൊണ്ട് അധീനനാക്കി, വില്ക്കാന്‍ തുടങ്ങുകയാണ്. അതിന്നുള്ള വ്യവസ്ഥ മുൻകൂട്ടി പറയുന്നു: വില തീരുമാനിച്ചിട്ടേ ഒരു വസ്തു വിറ്റുകൂടു. വന്‍കോപ്പ് = വലിയ, വിലപിടിച്ച പദാർത്ഥം. ചെന്നു പിശകിത്തുടങ്ങിയാല്‍ – വാങ്ങിയവന്റെ അടുക്കൽ ചെന്നു, വില കൂടുതൽ കിട്ടണമെന്നു ശഠിച്ചാല്‍. മിടുക്കനും വിഡ്ഢിയും – വിറ്റവന്‍ മിടുക്കനായാലും ശരീ, വിഡ്ഢിയായാലും ശരി, മുന്‍നിശ്ചയിച്ച വിലയേ കിട്ടുകയുള്ളു.
[10] പത്തു സ്തോത്രമാകുന്ന വിലയ്ക്കു്, എന്റെ കയ്യിലുള്ള ഇന്ദ്രനെ തരാം: ആവശ്യം കഴിഞ്ഞാൽ തിരിച്ചുതരണമെന്നുമാത്രം.