വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)
ചെന്നെത്തു,മിന്ദ്രന്റെ സഖ്യത്തിലിച്ഛയാ?
സോമം പിഴിഞ്ഞേധിതാഗ്നിയായ് വാഴ്ത്തു,മാ
രാ മഹാതർപ്പണാലക്കരയ്ക്കെത്തുവാൻ? 1
യ്ക്കരാശവെപ്പിതാ?-ര്‍ കൈക്കൊൾവു, പൈക്കളെ?
ആരിന്ദ്രസാഹായ്യ,മാര്‍ സഖ്യ,മാര്‍ ഭ്രാത്ര,
മാശിപ്പു? ചെയ്യുവതാ,ർ കവിതർപ്പണം? 2
മാര്‍ വാഴ്ത്തു,മാദിത്യതോയാദിതികളെ?
ആരുടെ സോമനീരാസ്വദിയ്ക്കും, രസി-
ച്ചാശപോലിന്ദ്രനും ദസ്രരുമഗ്നിയും? 3
നിന്ദ്രന്നു സോമം പിഴിക നാ’മെന്നിഹ
ചൊല്‍വോനു ഭാരതനഗ്നി നല്കും, സുഖം;
നീണാളവന്‍ കാണു,മർക്കോദയത്തെയും! 4
യ്കാ;-യാൾക്കദിതി നല്കട്ടേ, മഹാസുഖം:
ഇഷ്ടന്‍, സ്തവോല്‍ക്കനിന്ദ്രന്നു; സുകൃത്തിഷ്ട;
നിഷ്ടന്‍, പ്രതർപ്പക;-നിഷ്ടൻ, സസോമനും! 5
രുൾപ്പാകമേകു,മീ വീരൻ പ്രധർഷകൻ;
മിത്രമല്ലാ,പ്തനല്കി,ന്ദ്രന്നു ബന്ധുവ-
ല്ല,സ്തവനാകുമതർപ്പകൻ വധ്യനാം! 6
നീര്‍ പിഴിയാത്ത ധനാഢ്യന്റെ മൈത്രിയെ;
വേരോടൊടുക്കു,മയാളുടെ പാഴ്മുതല്‍;
ചേരും, പിഴിഞ്ഞു പചിയ്ക്കുനാവങ്കലേ! 7
പ്പോമവരിന്ദ്രനെ; നില്പവരിന്ദ്രനെ;
യോദ്ധാക്കളിന്ദ്രനെ;-ഗ്ഗേഹസ്ഥരിന്ദ്രനെ;-
പ്പാർത്തു വിളിപ്പു, ഭക്ഷ്യാർത്ഥിയുമിന്ദ്രനെ! 8
[1] നരഹിതന്‍ = മനുഷ്യർക്കനുകൂലൻ. സഖ്യത്തിൽ ചെന്നെത്തും – സഖ്യം സമ്പാദിയ്ക്കും. ഏധിതാഗ്നിയായ് – അഗ്നിയെ ജ്വലിപ്പിച്ച്. അക്കരയ്ക്കെത്തുക-അഭിമതം സാധിയ്ക്കുക. മഹാതർപ്പണാൽ = മഹത്തായ തൃപ്തിപ്പെടുത്തല്‍കൊണ്ട്.
[2] സോമാർഹന്‍ – ഇന്ദ്രൻ. കവിതർപ്പണം – ഇന്ദ്രനെ തൃപ്തിപ്പെടുത്തല്‍.
[3] ആദിത്യതോയാദിതികൾ = ആദിത്യ(ദേവ)ന്മാരും ജലവും അദിതിയും.
[4] നേതൃനേതാവ് = നേതാക്കളില്‍വെച്ചു വലിയ നേതാവ്. ‘ഇന്ദ്രന്നു സോമം പിഴിയുക’ എന്നു പറയുന്നതുതന്നെ ശ്രേയസ്കരമാകുന്നു. ഭാരതന്‍ – ഹവിസ്സിനെ ഭരിയ്ക്കുന്ന. അവന്‍ (നാം സോമം പിഴിയുക എന്നു ചൊല്ലുന്നവന്‍) നീണാൾ അർക്കോദയത്തെയും കാണും – ചിരഞ്ജീവിയുമാകും.
[5] അല്പര്‍ – കുറച്ചാളുകൾ, നൈകര്‍ – അനേകമാളുകൾ. ഇന്ദ്രന്നു സ്തവോല്‍ക്കന്‍ (സ്തുതികാമൻ) ഇഷ്ട(പ്രിയ)നാകുന്നു. സുകൃത്ത് (നല്ലതു ചെയ്യുന്നവന്‍) ഇഷ്ടനാകുന്നു. പ്രതർപ്പകന്‍ (തൃപ്തിപ്പെടത്തുന്നവൻ) ഇഷ്ടനാകുന്നു; സസോമനും (സോമം പിഴിയുന്നവനും) ഇഷ്ടനാകുന്നു.
[6] ഉൾപ്പാകം = മനഃപക്വത. അസ്തവനാകുമതർപ്പകന്‍ – ഇന്ദ്രനെ സ്തൂതിയ്ക്കുകയും തർപ്പിയ്ക്കുകയും ചെയ്യാത്തവന്‍. വധ്യനാം – അത്തരക്കാരനെ ഇന്ദ്രന്‍ വധിച്ചുകളയും.
[7] നീരുണ്ണും – സോമം കുടിയ്ക്കുന്ന. മൈത്രീ = സഖ്യം. ചേരും – ഇന്ദ്രൻ സോമം പിഴിയുകയും ഹവിസ്സു പചിയ്ക്കുകയും ചെയ്യുന്നവങ്കല്‍മാത്രം ചേരുന്നു.
[8] പോന്നവര്‍ – കഴിവുള്ള മേത്തരക്കാര്‍. മധ്യമര്‍ – ഇടത്തരക്കാർ. പോമവര്‍ – കാര്യങ്ങൾക്കായി പോകുന്നവര്‍. നില്ലവര്‍ – വെറുതെ ഇരിയ്ക്കുന്നവര്‍. എല്ലാവരും ഇന്ദ്രനോടു പ്രാർത്ഥിയ്ക്കുന്നു.