വാമദേവന്‍ ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.
നമ്മൾതന്‍ നേർക്കു കണ്‍വെയ്ക്കും – സശ്രദ്ധം ചെയ്യുമെന്തിനാല്‍? 1
ഭവാന്നിമ്പം വരുത്തേണം, ദൃഢസ്വത്തുമുടയ്ക്കുവാന്‍! 2
നൂറുരക്ഷകളോടൊപ്പം തൃക്കണ്‍വെച്ചാലു,മെങ്ങളില്‍! 3
ചെല്ലുമാറുള്ളതു ഭവാൻ; ഭജിപ്പൂ, സൂര്യനൊത്തു ഞാന്‍! 5
ഭവാങ്കലെത്തിച്ചേരുന്നൂ, പിന്നെക്കതിരവങ്കലും! 6
കൊടുത്തുപോരുന്നുണ്ടല്ലോ, വളരെദ്ധനവും ഭവാന്‍! 8
എങ്ങളെക്കാത്തരുൾക, നിന്നാഭിമുഖ്യങ്ങളൊക്കയും! 10
തിളങ്ങിടും വന്മുതലുമെങ്ങൾക്കുണ്ടാകുവാന്‍ ഭവാന്‍! 11
ഇന്ദ്ര, ഞങ്ങളെ നിത്യം നീയെല്ലാരക്ഷകൾകൊണ്ടുമേ! 12
സഞ്ചരിയ്ക്കട്ടെ, കേടൊന്നും പറ്റാതേ ഞങ്ങൾതന്‍ രഥം! 14
[1] സഖാവ് – ഇന്ദ്രന്‍. എന്തിനാൽ കണ്‍വെയ്ക്കും എന്ന് എടുത്തുപറയുന്നു. നേര്‍ക്കു കണ്‍വെയ്ക്കും – അഭിമുഖനാകും.
[2] ദൃഢസ്വത്തും-ശത്രുക്കളുടെ ഉറപ്പുള്ള മുതല്‍പോലും.
[4] വട്ട് – തേര്‍ച്ചക്രം. അടുക്കുന്ന = സമീപിയ്ക്കുന്ന. മനുഷ്യര്‍ – ഞങ്ങളുടെ ആളുകൾ. മുമ്പിലെയ്ക്കു തിരിഞ്ഞാലും – അഭിമുഖനായാലും.
[5] ഭജിപ്പൂ – അങ്ങനെയുള്ള ഭവാനെ സേവിയ്ക്കുന്നു.
[7] ചൊല്ലുന്നതു – വിദ്വാന്മാര്‍.
[9] ഇല്ല – തടയുകില്ല.
[13] എയ്ത്തുകാരൻ – ശരപ്രയോഗവിദഗ്ദ്ധനായ ശൂരൻ.
[14] പ്രധർഷി – ശത്രുക്കളെ അമർത്തുന്നത്. സഞ്ചരിയ്ക്കട്ടെ – അങ്ങനെയുള്ള രഥം തന്നു ഞങ്ങളെ രക്ഷിയ്ക്കുക എന്നു ഭാവം.
[15] പുകൾ പൊങ്ങിയ്ക്കു – പ്രശംസിച്ചചു്. സൂര്യ – സർവപ്രേരകനായുള്ളോവേ.